Spread the love

മലപ്പുറം: കൊണ്ടോട്ടിയില്‍ ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ അതിഥി തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാന്‍ എന്നിവരാണ് മരിച്ചത്.

video
play-sharp-fill

ഇവര്‍ മൂന്ന് വര്‍ഷമായി കൊണ്ടോട്ടിയിലെ കോണ്‍ക്രീറ്റ് മിക്‌സ് കമ്പനിയില്‍ ജീവനക്കാരാണ്. കമ്പനിയുടെ അടുത്ത വീട്ടിലെ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെയായിരുന്നു അപകടം.

ആടിനെ രക്ഷിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസം നേരിട്ടപ്പോഴാണ് രണ്ടാമതും ആളിറങ്ങിയത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാവൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.