video
play-sharp-fill

രണ്ട് ദിവസം കുട്ടികളെ ഉപ്പായ്‌ക്കൊപ്പം താമസിക്കാന്‍ വിട്ടു; തിരിച്ചെത്തിയത് കുഞ്ഞുങ്ങളുടെ മൃതശരീശം; പിണങ്ങിക്കഴിയുന്ന ഭാര്യയോടുള്ള പ്രതികാരം തീര്‍ത്തത് സ്വന്തം കുഞ്ഞുങ്ങളെ കൊന്ന്; കൊലപ്പെടുത്തുന്നതിന് മുന്‍പ് പുതുവസ്ത്രവും ഭക്ഷണവും വാങ്ങി നല്‍കി; നാടിനെ നടുക്കിയ സംഭവത്തിന് പിന്നില്‍ സഫീറിന്റെ ക്രൂരമനസ്സ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും പിതാവിനെയും മറ്റൊരു മകനെയും കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം നൈനാംകോണം സ്വദേശിയായ സഫീര്‍ ആത്മഹത്യ ചെയ്തത്. ഓട്ടോഡ്രൈവറായിരുന്ന സഫീര്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. സഫീറിന്റെ ഭാര്യ കുട്ടികളോടൊപ്പം മറ്റൊരു വീട്ടിലായിരുന്നു താമസം. രണ്ടുദിവസം മുമ്പാണ് മക്കളെ സഫീര്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. 2 ദിവസം മക്കള്‍ക്കൊപ്പം താമസിക്കണം, അവരെ എന്റെയൊപ്പം അയക്കണം എന്നായിരുന്നു സഫീര്‍ ഭാര്യയോട് പറഞ്ഞത്. കുട്ടികളുടെ ഉപ്പയുടെ ഒപ്പമാണല്ലോ […]

കോവിഡിനെ തുരത്തും മുന്‍പേ മറ്റൊരു മഹാമാരി; പക്ഷിപ്പനിയും സാര്‍സും മനുഷ്യരിലെത്തിച്ച ചൈനയിലുള്‍പ്പെടെയുള്ള വെറ്റ് മാര്‍ക്കറ്റുകള്‍ വീണ്ടും മറ്റൊരു വിപത്തിന് കളമൊരുക്കുന്നു; മരണ നിരക്ക് 50 മുതല്‍ 90 ശതമാനം വരെയുള്ള ‘ഡിസീസ് എക്‌സ്’ എന്ന ഭാവികാല മഹാമാരി

സ്വന്തം ലേഖകന്‍ മനുഷ്യകുലത്തെ ഇല്ലായ്മ ചെയ്യാനെത്തിയ എച്ച് ഐ വി, എബോള, നിപ്പ എന്നിവയ്‌ക്കൊപ്പം ഇപ്പോള്‍ താണ്ഡവമാടുന്ന കൊറോണയും എത്തിയത് കാടുകളില്‍ നിന്നാണ്. കോവിഡ് മഹാമാരിയെ ഇല്ലായ്മ ചെയ്യുന്നതിന് മുന്‍പേ മനുഷ്യരാശിക്ക് ഭീഷണിയായി എത്തുകയാണ് ഡിസീസ് എക്‌സ് എന്ന ഭാവികാല മഹാമാരി. വനം നശിപ്പിച്ച് കൃഷിയിടങ്ങള്‍ ഉണ്ടാക്കിയും ആവാസകേന്ദ്രങ്ങള്‍ തീര്‍ത്തും മനുഷ്യര്‍ തങ്ങളുടേ പ്രദേശത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുമ്പോള്‍, കൂട് നഷ്ടപ്പെട്ട വന്യജീവികള്‍ നാട്ടിലേക്കിറങ്ങുകയാണ്. മനുഷ്യരും വന്യജീവികളുമായുള്ള സമ്പര്‍ക്കം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് കണക്കില്ലാതെ വര്‍ദ്ധിച്ചു. ഇതിന്റെ ഫലമായി പല പുതിയ വൈറസുകളും മനുഷ്യ ശരീരത്തിലെത്തിച്ചേര്‍ന്നു. […]

നായര്‍- ഈഴവ വോട്ടുകള്‍ ബിജെപിക്ക് ഗുണകരമായി; ക്രൈസ്തവ- മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ആര്‍ജിക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞു; യുഡിഎഫില്‍ നിന്നും പരമ്പരാഗത വോട്ടുകള്‍ അകന്നു; ബിജെപി മുന്നേറ്റം കുറച്ച് കാണാതെ സിപിഎം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റമാണ് ഇടത് – വലത് കോട്ടകളിലെ പ്രധാന ചര്‍ച്ചാ വിഷയം. ബിജെപി എതിരാളിയേ അല്ല എന്ന് പ്രഖ്യാപിച്ചവര്‍ തന്നെ, നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി മുന്നേറ്റം തടയാനുള്ള മുന്നൊരുക്കത്തിലാണ്. വോട്ടിംഗ് ശതമാനത്തില്‍ കാര്യമായ വര്‍ദ്ധനവില്ലെങ്കിലും ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തെ ഗൗരവത്തോടെയാണ് സിപിഎം സംസ്ഥാന നേതൃത്വം കാണുന്നത്. ഹൈന്ദവ വോട്ട് ബാങ്കില്‍ നേരിയ തോതിലുണ്ടായ വിള്ളലാണ് സിപിഎം ഗൗരവത്തോടെ കാണുന്നത്. തെക്കന്‍ കേരളത്തില്‍ ബിജെപിയുണ്ടാക്കിയ മുന്നേറ്റവും പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറന്നതും സിപിഎം നിസാരമാക്കുന്നില്ല. നായര്‍ വോട്ടുകളും, ബിഡിജെഎസ് വഴി ഈഴവ […]

നടി സുരഭിലക്ഷ്മിയുടെ ബാല്യകാല സുഹൃത്ത് ശ്രീയേഷ് ഇനി മുതല്‍ ശ്രീദേവി; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സുഹൃത്തിന് ആശംസകളുമായി താരം

സ്വന്തം ലേഖകന്‍ കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവും എംഐടി മൂസ എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകര്‍ക്കുള്‍പ്പെടെ സുപരിചിതയുമായ സുരഭി ലക്ഷ്മിയുടെ സുഹൃത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. സുരഭിയുടെ ബാല്യകാല സുഹൃത്തും നരിക്കുനി സ്വദേശിയുമായ ശ്രീയേഷാണ് കൊച്ചി അമൃത ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. സുഹൃത്തിന് ആശംസകളര്‍പ്പിച്ച് സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പ് വായിക്കാം; ശ്രീദേവി, ഈ വര്‍ഷം നിനക്ക് നേരുന്നു… പെണ്ണിന്റെ മനസ്സോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്. വേദനയ്ക്ക് […]

പട്ടികജാതിക്കാരനായ സുധര്‍മ്മന്‍ അടുത്തിരുന്ന് ആഹാരം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; മൂക്ക് തകര്‍ന്ന് അബോധാവസ്ഥയിലായിട്ടും തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് കോണ്‍ട്രാക്ടര്‍ ഉദയന്‍; കര്‍ണ്ണാടകയിലെ ഉള്‍പ്രദേശങ്ങളിലേക്ക് പട്ടികജാതിക്കാരെ ജോലിക്ക് കൊണ്ടുപോകുന്ന മലയാളി കോണ്‍ട്രാക്ടര്‍ ഉദയനെതിരെ നടപടിയെടുക്കാതെ പോലീസ്

സ്വന്തം ലേഖകന്‍ കൊല്ലം: പട്ടികജാതിക്കാരനായ തൊഴിലാളിയെ മര്‍ദ്ദിച്ചതിന് കൊല്ലം കരീപ്ര പഞ്ചായത്തില്‍ കടയ്ക്കോട് ഉദയാ സദനത്തില്‍ ടി.ഉദയനെതിരെ പരാതി. ഡിസംബര്‍ 22 നാണ് കുടവട്ടൂര്‍ സ്വദേശികളായ കെ.എം സുധര്‍മ്മന്‍,സുഭാഷ് എന്നിവരെ കിണര്‍ പണിക്കായാണ് കോണ്‍ട്രാക്ടറായ ഉദയന്‍ കര്‍ണ്ണാടകത്തിലേക്ക് കൊണ്ട് പോയത്. ഉത്തര കര്‍ണ്ണാടകയിലെ കാര്‍വാര്‍ ജില്ലയില്‍ മജാളി പഞ്ചയത്തിലാണ് ഇവരെ തൊഴിലിനായി എത്തിച്ചത്. ഉദയന്‍ ഏര്‍പ്പാടാക്കിയ സ്ഥലത്താണ് താമസം നല്‍കിയിരുന്നത്. ജോലിക്ക് ശേഷം രാത്രി 8.30 യോട് കൂടി സുധര്‍മ്മന്‍ പാചകം ചെയ്ത ഭക്ഷണം എല്ലാവും ഒരുമിച്ചിരുന്ന് കഴിക്കവെ കോണ്‍ട്രാക്ടര്‍ ഉദയന് സമീപം ഭക്ഷണവുമായി […]

ആ നാല് കുഞ്ഞുങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു; കണ്മുന്നില്‍ തെരുവ് നായ കടിച്ചു കുടഞ്ഞ നായ്ക്കുട്ടിയെ രക്ഷിക്കാന്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരുവു നായയുടെ അക്രമണത്തിന് ഇരയായ നായക്കുട്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയെ വിളിച്ച്നാടിന് മാതൃകയാവുകയാണ് നാല് കുഞ്ഞുങ്ങള്‍. പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നാറാത്ത് എയുപി സ്‌കൂളിലുമായി പഠിക്കുന്ന അനന്ദുദേവ്, ദീജു ദിനേശ്, അക്ഷയ്, ആദര്‍ശ് എന്നീ കുട്ടികളാണ് നായകുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചു മണിയോടെ രണ്ടുമാസം പ്രായമുള്ള നായക്കുട്ടിയെ തെരുവുനായകള്‍ കടിച്ചു കുടയുന്നത് കുട്ടികള്‍ കണ്ടത്. ശരീരമാസകലം മുറിവേറ്റ നായക്കുട്ടിയെ ഇവര്‍ തെരുവുനായകളില്‍നിന്നു രക്ഷിച്ചെങ്കിലും എന്തുചെയ്യണം എന്നറിയില്ലായിരുന്നു. ഉടനെ അനന്ദു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഫോണ്‍ […]

കഴക്കൂട്ടത്ത് യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെയും ഇറക്കിവിട്ട ശേഷം അയല്‍ക്കാര്‍ വീട് പൊളിച്ചുമാറ്റി; നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിന്റെ മുറിവുണങ്ങും മുന്‍പ് നാടിന്റെ നൊമ്പരമായി സുറുമിയും മക്കളും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും അയല്‍ക്കാര്‍ താമസസ്ഥലത്ത് നിന്നും ഇറക്കി വിട്ടു. പുറംപോക്കില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു യുവതിയും മക്കളും. ഇറക്കിവിട്ടശേഷം ഇവര്‍ താമസിച്ചിരുന്ന ഷെഡ് പൊളിച്ചുമാറ്റി. സുറുമിയെന്ന യുവതിയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളും പുറമ്പോക്കില്‍ ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇവിടെ ആയുധങ്ങളുമായെത്തിയ അയല്‍ക്കാര്‍ ഇവരെ വീട്ടില്‍ നിന്നും പുറത്താക്കി വീട് പൊളിച്ചുകളയുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിനിടയായ ദാരുണ സംഭവം കേരളം മറന്ന് തുടങ്ങും മുന്‍പാണ് ഡിസംബര്‍ 17ന് കഴക്കൂട്ടത്തുണ്ടായ ഈ സംഭവം പുറത്തുവന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും […]

വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയെ കരകയറ്റാന്‍ സര്‍ക്കാര്‍; രാജ്യത്തെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യയ്ക്ക് ശേഷം വൈക്കത്തിന് അഭിമാനമാകാനൊരുങ്ങി റോറോ സര്‍വ്വീസ്

സ്വന്തം ലേഖകന്‍ കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ( എച്ച്.എന്‍.എല്‍ ) കേരള സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് കോട്ടയം. കടബാധ്യതയെ തുടര്‍ന്ന് 2019 ജനുവരി ഒന്നിന് പൂട്ടിയ കമ്പനി, സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ടൗണ്‍ഷിപ്പില്‍ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും മറ്റ് അവശ്യ സര്‍വ്വീസുകളും പ്രവര്‍ത്തിച്ചിരുന്നു. കമ്പനി പൂട്ടിയതോടെ ഇവയില്‍ പലതും അടച്ചുപൂട്ടേണ്ടി വന്നു. 453 ജീവനക്കാരും 700 കരാര്‍ തൊഴിലാളികളും ഇവിടെ […]

കേരളത്തിലുള്‍പ്പെടെ സജീവമായ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയ; വായ്പയെടുക്കുന്നവരെ ഭീഷണിപ്പെടുത്താന്‍ വിളിക്കുന്നത് പ്രത്യേക കോള്‍ സെന്ററില്‍ നിന്ന്; സംഘത്തലവനായ ചൈനീസ് പൗരനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു; ഓണ്‍ലൈന്‍ വായ്പയെടുക്കും മുന്‍പ് ചതിക്കുഴികളും അറിയുക

സ്വന്തം ലേഖകന്‍ ഹൈദരാബാദ്: കേരളത്തിലുള്‍പ്പെടെ സജീവമായ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയ. സംഘത്തിലെ പ്രധാനിയായ ചൈനീസ് പൗരന്‍ ഷു വെയ് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്. ഓണ്‍ലൈന്‍ വായ്പാ കമ്പനികളുടെ പീഡനത്തെ തുടര്‍ന്ന് മൂന്നു പേര്‍ ആത്മഹത്യ ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 21,000 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് അനധികൃതമായി ഇവര്‍ നടത്തിയത്. ആഗ്ലൊ ടെക്‌നോളജീസ്, ലിയുഫാങ് ടെക്‌നോളജീസ്, നബ്ലൂം ടെക്‌നോളജീസ്, പിന്‍പ്രിന്റ് ടെക്‌നോളജീസ് എന്നീ നാല് കമ്പനികള്‍ നടത്തിയിരുന്ന അനധികൃത ലോണ്‍ ആപ്പുകളുടെ മേധാവിയായിരുന്നു അറസ്റ്റിലായ […]

ശ്വസനപ്രശ്‌നം, മാനസിക പിരിമുറുക്കം, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇന്ത്യയില്‍ കൊറോണ വൈറസിന്റെ പുതിയ ജനിതക വകഭേദം വീണ്ടും റിപ്പോര്‍ട് ചെയ്തു

സ്വന്തം ലേഖകന്‍ ഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കോവിഡ് രാജ്യത്ത് വര്‍ധിക്കുന്നു. 5പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി. നിലവിലുള്ള കോവിഡ് 19 നേക്കാള്‍ 70 ശതമാനം വ്യാപനശേഷി കൂടുതലാണ് പുതിയ വകഭേദത്തിന്. രണ്ടിനും ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണെങ്കിലും പ്രത്യേകമായ അഞ്ച് ലക്ഷണങ്ങളെ ശ്രദ്ധിക്കണമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. ശ്വസനപ്രശ്‌നം,മാനസിക പിരിമുറുക്കം, നെഞ്ചുവേദന, ക്ഷീണം, ഉണര്‍ന്നിരിക്കാന്‍ വയ്യാത്ത അവസ്ഥ, ചുണ്ടിലും മുഖത്തും നിലനിറം എന്നിവയാണ് […]