മിന്നലായി ഓൾ-ഇലക്ട്രിക് എഫ് -150 ലൈറ്റ്നിംഗ് പിക്കപ്പ് ട്രക്ക്

ടെസ്ല സിഇഒ എലോൺ മസ്കിനെ വിമർശിച്ച്, ഓൾ-ഇലക്ട്രിക് എഫ് -150 ലൈറ്റ്നിംഗ് പിക്കപ്പ് ട്രക്കിനെക്കുറിച്ച് സംസാരിച്ച ഫോർഡ് സിഇഒ ജിം ഫാർലി. ടെസ്ല സൈബർ ട്രക്കിൽ കൈകോർക്കാൻ ടെസ്ല പ്രേമികൾ ഇപ്പോഴും കാത്തിരിക്കുമ്പോഴും ഫോർഡ് എഫ് -150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ഇതിനകം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ റോഡുകളിൽ എത്തിക്കഴിഞ്ഞു. ഇവി നിർമ്മാതാവിനേക്കാൾ ഒരു പടി മുന്നിലാണ് ഫോർഡ് എന്ന് വിശ്വസിക്കാൻ ഫാർലിക്ക് ഇത് മതിയായ കാരണമാണ്.

ഫെയ്‌സ്ബുക്ക് കൈയൊഴിഞ്ഞ് കൗമാരക്കാർ; വൻ കൊഴിഞ്ഞുപോക്ക്

ഫെയ്സ്ബുക്ക് അമ്മാവന്മാരുടെ പ്ലാറ്റ്ഫോമാണെന്നാണ് പുതിയ കുട്ടികൾ പറയുന്നത്. ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഒരു പുതിയ സർവേ യുവാക്കൾക്കിടയിൽ ഈ കാഴ്ചപ്പാട് സ്ഥിരീകരിക്കുന്നു. പ്യൂ റിസർച്ച് സെന്‍റർ പുറത്തുവിട്ട പുതിയ ഡാറ്റ അനുസരിച്ച്, യുഎസിൽ 13 നും 17 നും ഇടയിൽ പ്രായമുള്ള ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2014-15 ൽ ഫേസ്ബുക്കിൽ 71 ശതമാനം കൗമാരക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 32 ശതമാനമായി കുറഞ്ഞു. അതേസമയം, ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്ക് വലിയ ജനപ്രീതി നേടുകയാണ്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ് എന്നിവയെ […]

60 ദിവസത്തിനുള്ളിൽ വേറെ ജോലി നോക്കൂ: ജീവനക്കാരോട് ആവശ്യപ്പെട്ട് മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: 200 ജീവനക്കാരോട് 60 ദിവസത്തിനുള്ളിൽ വേറെ ജോലി നോക്കാൻ പറഞ്ഞ് ഐ.ടി ഭീമൻമാരായ മൈക്രോസോഫ്റ്റ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ജീവനക്കാരെ പിരിച്ചു വിടാനുള്ള കമ്പനിയുടെ നീക്കം. ജൂലൈയിൽ മൈക്രോസോഫ്റ്റ് 1,800 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മൈക്രോസോഫ്റ്റിന്‍റെ മോഡേൺ ലൈഫ് എക്സ്പീരിയൻസ് ഗ്രൂപ്പിലാണ് പിരിച്ചുവിടൽ ഭീഷണി. 2018ൽ, മൈക്രോസോഫ്റ്റ് ഉപഭോക്താക്കളെ തിരികെ നേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക വിഭാഗത്തിന് മൈക്രോസോഫ്റ്റ് തുടക്കം കുറിച്ചത്. ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താവിലേക്ക് എത്തിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. എം.എൽ.എക്സ് ഗ്രൂപ്പ് കുടുംബംഗങ്ങൾക്കായുള്ള ഫാമിലി സേഫ്റ്റി ആപ് പുറത്തിറക്കിയിരുന്നു. സ്നാപ്പ്ചാറ്റും […]

ഹോണ്ട കാറുകൾക്ക് 27,500 രൂപ വരെ കിഴിവ്

ഹോണ്ട കാർസ് ഇന്ത്യ ഈ മാസത്തെ മോഡലുകൾക്ക് കിഴിവ് പ്രഖ്യാപിച്ചു. ജാപ്പനീസ് കാർ നിർമ്മാതാക്കൾ അഞ്ച് മോഡലുകൾക്ക് 27,500 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റിൽ സിറ്റി അഞ്ചാം തലമുറ, നാലാം തലമുറ മോഡലുകൾ, അമേസ് സബ്കോംപാക്റ്റ് സെഡാൻ, ജാസ് ഹാച്ച്ബാക്ക്, ഡബ്ല്യുആർ-വി സബ്കോംപാക്റ്റ് എസ്യുവി തുടങ്ങിയ മോഡലുകൾക്കാണ് കിഴിവ്. ഹൈബ്രിഡ് സിറ്റി ഇ: എച്ച്ഇവി സെഡാൻ ഈ മാസവും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് മോഡലുകളുടെ ആനുകൂല്യങ്ങൾ ഈ മാസം അവസാനം വരെ ലഭ്യമാകും.

നിങ്ങളുടെ പേര് എഴുതിയ ഫോൺ വേണോ? പുതിയ ഫീച്ചറുമായി അഗ്നി 5ജി ഫോണുകൾ

പുതിയ സൗകര്യവുമായി ലാവയുടെ അഗ്നി 5ജി ഫോണുകൾ. ഈ ഫോണുകളിൽ നിങ്ങളുടെ പേര് ആലേഖനം ചെയ്ത് ലഭിക്കും എന്നതാണ് പ്രത്യേകത. മൈ അഗ്നി എന്നാണ് ഫോണുകൾക്ക് പേര് നല്കിയിരിക്കുന്നത്. നിങ്ങളുടെ പേരോ, നിങ്ങളുടെ പെറ്റിന്റെയോ പ്രിയപ്പെട്ടവരുടെയോ പേരോ തുടങ്ങി എന്ത് വേണമെങ്കിലും ഫോണിന്റെ ബാക്ക് കവറിൽ ആലേഖനം ചെയ്യാൻ കഴിയും. ഈ ഫോണുകൾ ഇന്ന് മുതൽ ലഭ്യമാകും. ഇതാദ്യമായല്ല സ്വന്തം പേരുകളും മറ്റും എഴുതാൻ കഴിയുന്ന ഫോണുകൾ അവതരിപ്പിക്കുന്നത്. മുമ്പ് ആപ്പിളും സമാനമായ ഗാഡ്ജറ്റുകളുമായി രംഗത്തെത്തിയിരുന്നു. ലാവയുടെ വെബ്സൈറ്റിൽ നിന്ന് ഫോണുകൾ നേരിട്ട് വാങ്ങിയാൽ മാത്രമേ […]

ഗോദ്റെജ് ഇന്‍റീരിയോയുടെ കീഴില്‍ ഫര്‍ണിച്ചര്‍ സൊല്യൂഷന്‍ ബിസിനസുകളും

കൊച്ചി: ഇന്‍റീരിയർ സൊല്യൂഷൻസ് ബ്രാൻഡായ യു & യൂസ്, പ്രീമിയം ഫർണിച്ചറുകളും ഹോം ആക്സസറീസ് ബ്രാൻഡായ സ്ക്രിപ്റ്റും ഉൾപ്പെടുത്തി ഗോദ്റെജ് ഇന്‍റീരിയോയുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുമെന്ന് ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ദി ഫർണിച്ചർ സൊല്യൂഷൻസ് ഓഫ് ഗോദ്റെജ് & ബോയ്സ് പറയുന്നു. ഇതോടെ ഉപഭോക്താക്കൾക്ക് ഗോദ്റെജ് ഇന്‍റീരിയോ സ്റ്റോറിൽ നിന്ന് ഗോദ്റെജ് ആൻഡ് ബോയ്സിന്‍റെ എല്ലാ ഫർണിച്ചറുകളും ഇന്‍റീരിയർ സൊലൂഷനുകളും ലഭിക്കും. ബ്രാൻഡ് സംയോജനം 2023 മാർച്ചോടെ പൂർത്തിയാകും. ഇത് വരുമാനത്തിൽ 58 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസനത്തിന്‍റെ ഭാഗമായി റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ […]

ടൊയോട്ട പുതിയ യാരിസ് ഇന്ത്യയിലെത്തിക്കാൻ പദ്ധതിയിടുന്നുണ്ടോ?

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ വാഹനങ്ങൾ ജനപ്രീതിയിൽ എന്നും മുൻപിലാണ്. ഇന്ത്യൻ വിപണിയിൽ ക്വാളിസ്, ഇന്നോവ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ ജനപ്രീതി സൂചിപ്പിക്കുന്നതും ഇതു തന്നെ. ജിസിസി രാജ്യങ്ങളിലെ സെഡാൻ വിഭാഗത്തിലും ടൊയോട്ടയ്ക്ക് വലിയ മേൽകൈയുണ്ട്. ഇത് കണക്കിലെടുത്ത് ടൊയോട്ട നിരവധി തവണ ഇന്ത്യയിൽ സെഡാൻ അവതരിപ്പിച്ചിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിലും ഏറെ ജനപ്രീതി നേടിയ യാരിസിനെ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിച്ചത് വലിയ വിജയപ്രതീക്ഷയിലായിരുന്നു. സബ്-കോംപാക്റ്റ് വിഭാഗത്തിൽ വളരെ ശ്രദ്ധേയമായി പുറത്തിറങ്ങിയ ഒരു സെഡാനായ യാരിസ് വിൽപ്പനയിൽ വലിയ മുന്നേറ്റം നടത്തിയില്ല. വിൽപ്പന ഇടിഞ്ഞതിനെ തുടർന്ന് […]

നെറ്റ്ഫ്ലിക്സിനെ തകർത്ത് ഒന്നാമതെത്തി ഡിസ്നി

വരിക്കാരുടെ എണ്ണത്തിൽ വാൾട്ട് ഡിസ്നി നെറ്റ്ഫ്ലിക്സിനെ മറികടന്നു. വാൾട്ട് ഡിസ്നി കമ്പനിക്ക് ഏറ്റവും പുതിയ പാദത്തിന്‍റെ അവസാനത്തിൽ മൊത്തം 221 ദശലക്ഷം സ്ട്രീമിംഗ് വരിക്കാരുണുള്ളത്. അതേസമയം, നെറ്റ്ഫ്ലിക്സ് 220.7 ദശലക്ഷം സ്ട്രീമിംഗ് വരിക്കാരുണ്ടെന്ന് പ്രഖ്യാപിച്ചു. ഹുളു, ഇഎസ്പിഎൻ പ്ലസ് എന്നീ പ്ലാറ്റ്‌ഫോമുകൾ ചേർത്തുള്ള കണക്കുകളാണ് ഡിസ്നി പുറത്തുവിട്ടത്. “രണ്ടാം നൂറ്റാണ്ടിനോട് അടുക്കുമ്പോൾ, ഞങ്ങളുടെ നിരവധി പ്ലാറ്റ്‌ഫോമുകളിൽ ആകർഷകമായ രീതിയിൽ പുതിയ തരത്തിലുള്ള കഥപറച്ചിലിലൂടെ ഞങ്ങൾ വിനോദത്തെ പരിവർത്തനം ചെയ്യുന്നത് തുടരുകയാണ്” വാൾട്ട് ഡിസ്നി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബോബ് ചാപെക് പറഞ്ഞു. അതേസമയം, […]

നെറ്റ്ഫ്ലിക്സിനെ തകർത്ത് ഒന്നാമതെത്തി ഡിസ്നി

വരിക്കാരുടെ എണ്ണത്തിൽ വാൾട്ട് ഡിസ്നി നെറ്റ്ഫ്ലിക്സിനെ മറികടന്നു. വാൾട്ട് ഡിസ്നി കമ്പനിക്ക് ഏറ്റവും പുതിയ പാദത്തിന്‍റെ അവസാനത്തിൽ മൊത്തം 221 ദശലക്ഷം സ്ട്രീമിംഗ് വരിക്കാരുണുള്ളത്. അതേസമയം, നെറ്റ്ഫ്ലിക്സ് 220.7 ദശലക്ഷം സ്ട്രീമിംഗ് വരിക്കാരുണ്ടെന്ന് പ്രഖ്യാപിച്ചു. ഹുളു, ഇഎസ്പിഎൻ പ്ലസ് എന്നീ പ്ലാറ്റ്‌ഫോമുകൾ ചേർത്തുള്ള കണക്കുകളാണ് ഡിസ്നി പുറത്തുവിട്ടത്. “രണ്ടാം നൂറ്റാണ്ടിനോട് അടുക്കുമ്പോൾ, ഞങ്ങളുടെ നിരവധി പ്ലാറ്റ്‌ഫോമുകളിൽ ആകർഷകമായ രീതിയിൽ പുതിയ തരത്തിലുള്ള കഥപറച്ചിലിലൂടെ ഞങ്ങൾ വിനോദത്തെ പരിവർത്തനം ചെയ്യുന്നത് തുടരുകയാണ്” വാൾട്ട് ഡിസ്നി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബോബ് ചാപെക് പറഞ്ഞു. അതേസമയം, […]

ഭൂമിയുടെ അടുത്ത് 5 ഛിന്നഗ്രഹങ്ങള്‍; ജാഗ്രതയിൽ ശാസ്ത്രലോകം

വാഷിംഗ്ടണ്‍: ഓഗസ്റ്റ് മാസത്തില്‍ ഛിന്നഗ്രഹങ്ങളുടെ ഒരു നീണ്ട നിര ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നു. അപകടം സൃഷ്ടിച്ചേക്കാവുന്നവ ഇതിൽ ഉണ്ടെന്നാണ് നാസയുടെ നിഗമനം. ഈ ഛിന്നഗ്രഹങ്ങൾ അപകടകരമായ രീതിയിൽ ഭൂമിയോട് ഏറ്റവും അടുത്ത് കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഛിന്നഗ്രഹങ്ങളുടെ ദിശ മനസ്സിലാക്കുന്നതിൽ ശാസ്ത്രലോകം മികവ് പുലർത്തുന്നില്ല എന്നതാണ് സത്യം. മാത്രവുമല്ല, ശാസ്ത്രജ്ഞരോ ബഹിരാകാശ സംഘടനകളോ ഈ ഛിന്നഗ്രഹങ്ങളുടെ ഗതി മാറ്റാൻ ഇതുവരെ സാങ്കേതികവിദ്യകൾ വികസിപ്പിച്ചിട്ടുമില്ല. തകർക്കുന്നത് മാത്രമാണ് ഏക പോംവഴി. ഛിന്നഗ്രഹങ്ങളുടെ വരവ് അടുത്ത 100 വർഷത്തിനുള്ളിൽ ഭൂമിയെ തകർക്കാൻ കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.