നെറ്റ്ഫ്ലിക്സിനെ തകർത്ത് ഒന്നാമതെത്തി ഡിസ്നി

നെറ്റ്ഫ്ലിക്സിനെ തകർത്ത് ഒന്നാമതെത്തി ഡിസ്നി

വരിക്കാരുടെ എണ്ണത്തിൽ വാൾട്ട് ഡിസ്നി നെറ്റ്ഫ്ലിക്സിനെ മറികടന്നു. വാൾട്ട് ഡിസ്നി കമ്പനിക്ക് ഏറ്റവും പുതിയ പാദത്തിന്‍റെ അവസാനത്തിൽ മൊത്തം 221 ദശലക്ഷം സ്ട്രീമിംഗ് വരിക്കാരുണുള്ളത്. അതേസമയം, നെറ്റ്ഫ്ലിക്സ് 220.7 ദശലക്ഷം സ്ട്രീമിംഗ് വരിക്കാരുണ്ടെന്ന് പ്രഖ്യാപിച്ചു. ഹുളു, ഇഎസ്പിഎൻ പ്ലസ് എന്നീ പ്ലാറ്റ്‌ഫോമുകൾ ചേർത്തുള്ള കണക്കുകളാണ് ഡിസ്നി പുറത്തുവിട്ടത്.

“രണ്ടാം നൂറ്റാണ്ടിനോട് അടുക്കുമ്പോൾ, ഞങ്ങളുടെ നിരവധി പ്ലാറ്റ്‌ഫോമുകളിൽ ആകർഷകമായ രീതിയിൽ പുതിയ തരത്തിലുള്ള കഥപറച്ചിലിലൂടെ ഞങ്ങൾ വിനോദത്തെ പരിവർത്തനം ചെയ്യുന്നത് തുടരുകയാണ്” വാൾട്ട് ഡിസ്നി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബോബ് ചാപെക് പറഞ്ഞു.

അതേസമയം, ഡിസ്നി അതിന്‍റെ സബ്സ്ക്രിപ്ഷൻ നിരക്ക് വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസ്നിക്ക് കീഴിലുള്ള മറ്റൊരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ഹുളുവുമായി സഹകരിച്ച് പരസ്യങ്ങളില്ലാത്ത ഡിസ്നി + ഹുളു സേവനത്തിനാണ് ഫീസ് വർദ്ധനവ്. 2024 സെപ്റ്റംബർ അവസാനത്തോടെ, ഡിസ്നി മൊത്തം 215 ദശലക്ഷം മുതൽ 245 ദശലക്ഷം വരെ ഡിസ്നി + ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group