ഫോർഡ്, ലിങ്കൺ വാഹനങ്ങൾ എൻഎച്ച്ടിഎസ്എ സ്കാനറിന് കീഴിൽ

യുഎസ്: യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ(എൻഎച്ച്ടിഎസ്എ), ബ്രേക്ക് സംവിധാനത്തിലെ തകരാറുകൾ കണ്ടെത്താൻ ഏകദേശം 1.7 ദശലക്ഷം ഫോർഡ് ഫ്യൂഷനും ലിങ്കൺ എംകെസെഡ് സെഡാനും പരിശോധിക്കുന്നു. ബ്രേക്കിംഗ് സിസ്റ്റം തകരാൻ കാരണമായേക്കാവുന്ന സെഡാനുകളിലെ ഫ്രണ്ട് ബ്രേക്ക് ലൈനുകളിലെ വിള്ളലും ചോർച്ചയുമാണ് പരിശോധിക്കുന്നത്. ഇതുവരെ ലഭിച്ച 50 പരാതികളെ തുടർന്നാണ് അന്വേഷണം നടക്കുന്നത്. പ്രശ്നം പരിഹരിക്കാൻ ഫോർഡും എൻഎച്ച്ടിഎസ്എയും ഒരുമിച്ച് പ്രവർത്തിക്കുകയാണ്. 2013 മുതൽ 2018 വരെയുള്ള ഫോർഡ് ഫ്യൂഷൻ, ലിങ്കൺ എംകെഇസെഡ് സെഡാനുകളുടെ ബ്രേക്ക് ലൈനുകളിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രേക്ക് […]

ഒലയുടെ ഇലക്ട്രിക് കാർ വരുന്നു; ഒറ്റ ചാർജിംഗിൽ 500 കി.മി വരെ സഞ്ചരിക്കാം

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഒല. ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കാറിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും സ്പോർട്ടി കാറായിരിക്കും ഇതെന്ന് ഓല ഇലക്ട്രിക്കൽ സിഇഒ ഭവീഷ് അഗർവാൾ പറഞ്ഞു. സെഡാൻ മാതൃകയിലായിരിക്കും വാഹനം പുറത്തിറക്കുക. സ്റ്റൈലിന് ഊന്നൽ നൽകിക്കൊണ്ട് യു ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ബോണറ്റിനു കുറുകെ ഒരു സ്ട്രിപ്പും മോഡലിൽ ഉണ്ടാകും.

ബഹിരാകാശത്ത് നിന്നും രാജ്യത്തിനൊരു സ്വാതന്ത്ര്യദിനാശംസ

75-ാം സ്വാതന്ത്ര്യവാർഷികത്തിൽ, രാജ്യത്തിന് ബഹിരാകാശത്ത് നിന്നൊരു ആശംസ. ഇറ്റാലിയൻ ബഹിരാകാശയാത്രികയായ സമാന്ത ക്രിസ്റ്റോഫോറെറ്റിയാണ് ആശംസകളുമായെത്തിയത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗന്‍യാന് ആശംസകള്‍ നേര്‍ന്ന വിഡിയോ സന്ദേശത്തിന്റെ ഭാഗമായിട്ടാണ് സമാന്ത സ്വാതന്ത്ര്യ ദിനാശംസകളും നേർന്നിരിക്കുന്നത്. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു ആണ് സമാന്തയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശം ട്വിറ്ററിൽ പങ്കുവച്ചത്. ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയും നാസയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും പരസ്പര സഹകരണത്തിലൂടെ ഭാവിയിൽ നിരവധി കാര്യങ്ങൾ നേടാൻ നമുക്ക് കഴിയട്ടെയെന്നും സമാന്ത വീഡിയോ സന്ദേശത്തിൽ […]

നിർമാണ മേഖലയെ സ്മാർട്ട് ആക്കാൻ ‘ബിൽഡിങ് സ്മാർട്’

ദുബായ്: നിർമ്മാണ മേഖലയിലെ ഡിജിറ്റൽ മുന്നേറ്റത്തിനായി’ബിൽഡിങ് സ്മാർട്’.മിഡിൽ ഈസ്റ്റും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന മേന മേഖലയിൽ ആദ്യമായി ദുബായ് ഇതിന് തുടക്കമിടുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സംവിധാനം നിർമ്മാണ മേഖലയിലെ എല്ലാ നടപടിക്രമങ്ങളും എളുപ്പമാക്കും.രാജ്യാന്തര തലത്തിൽ 20 ശാഖകളുള്ള സ്മാർട് ശൃംഖലയിൽ ഇതോടെ യുഎഇ കണ്ണിയാകും. കെട്ടിട നിർമ്മാണത്തിലും മറ്റും അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്താനും ഇടപാടുകളിൽ സുതാര്യത നിലനിർത്താനും ഇതിന് കഴിയും. ഉടമകൾ, വാസ്തുശിൽപികൾ, എഞ്ചിനീയർമാർ, കരാറുകാർ തുടങ്ങിയവർക്ക് പദ്ധതികൾ കൂടുതൽ കാര്യക്ഷമമായും സുഗമമായും പൂർത്തിയാക്കാനാകും .

ദുബായില്‍ ഇ സ്കൂട്ടർ ഉപയോഗത്തില്‍ വർദ്ധനവ്

ദുബായ്: ദുബായ് എമിറേറ്റില്‍ ഇ സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തിയെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോട്ട് അതോറിറ്റി. ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിൽ ഫിലിപ്പീൻസ് സ്വദേശികളാണ് മുന്നിൽ. ഇ-സ്കൂട്ടർ ഉപയോഗിക്കാൻ അനുമതി തേടാൻ ആർടിഎ ഓൺലൈനായി സൗകര്യമൊരുക്കിയിരുന്നു. ഇ-സ്കൂട്ടർ രജിസ്ട്രേഷനുള്ള അപേക്ഷകൾ ഏപ്രിൽ 28 മുതൽ ആർടിഎ വെബ്സൈറ്റ് വഴി സൗജന്യമായി സമർപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിൽ ഫിലിപ്പീൻസിന് ശേഷം ഇന്ത്യക്കാരും പാകിസ്ഥാനികളും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ദുബായിലെ 149 രാജ്യങ്ങളിൽ നിന്നുള്ളവരാണ് […]

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രിക

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ, ആശംസകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല, ബഹിരാകാശത്ത് നിന്നും ലഭിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ യാത്രികയായ സാമന്താ ക്രിസ്റ്റോഫോറെറ്റിയാണ് ഇന്ത്യയ്ക്ക് അഭിനന്ദന സന്ദേശം അയച്ചത്. ഇന്ത്യയെ അഭിനന്ദിക്കുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും അന്താരാഷ്ട്ര ഏജൻസികൾ പതിറ്റാണ്ടുകളായി നിരവധി ദൗത്യങ്ങളിൽ ഐഎസ്ആർഒയുമായി സഹകരിക്കുന്നുണ്ടെന്നും അവർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. വരാനിരിക്കുന്ന നിസാർ എർത്ത് സയൻസ് മിഷനിലും സഹകരണം തുടരും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തിനും പ്രകൃതിദുരന്തങ്ങൾ പ്രവചിക്കുന്നതിനും ഈ ദൗത്യം ഉപകാരപ്രദമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.

ഹ്യുണ്ടായി ടക്സൺ ഇന്ത്യയിൽ അവതരിപ്പിച്ചു

ഹ്യുണ്ടായി ഫെയ്സ് ലിഫ്റ്റ്ഡ് ടക്സൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ക്യാബിൻ, എക്സ്റ്റീരിയർ, ഫീച്ചർ ഉപകരണങ്ങളിൽ അപ്ഡേറ്റുകളുമായാണ് ടക്സൺ അവതരിപ്പിച്ചത്. 27.70 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന ടക്സണിന്‍റെ വില 34.39 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വരെ ഉയരും. പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ രണ്ട് വേരിയന്‍റുകളിൽ മാത്രമാണ് എസ് യു വി ലഭ്യമാവുക. പെട്രോൾ എഞ്ചിൻ, ഡീസൽ എഞ്ചിൻ എന്നിവയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഡീസൽ എഞ്ചിനിൽ ഓൾ-വീൽ-ഡ്രൈവ് സംവിധാനവും ലഭിക്കും.

വിഎൽസി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം

ന്യൂഡൽഹി: വിഎല്‍സി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം. രാജ്യത്തെ നിരവധി ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഒരു വീഡിയോ പ്ലെയറാണ് വിഎൽസി. രണ്ട് മാസത്തോളമായി രാജ്യത്ത് വിഎൽസി മീഡിയ പ്ലേയർ നിരോധനം നേരിടുകയാണെന്ന് റിപ്പോർട്ട് ഉണ്ട്. എന്നാൽ, കമ്പനിയോ കേന്ദ്രസർക്കാരോ ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചൈനീസ് പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വിഎൽസി മീഡിയ പ്ലെയർ എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് നിരോധിച്ചതിന് കാരണം ഇതാണെന്നാണ് സൂചന. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ദീർഘകാല സൈബർ ആക്രമണ പ്രവർത്തനത്തിന്‍റെ […]

ഭാവി ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ മഹീന്ദ്ര

മഹീന്ദ്ര ഓഗസ്റ്റ് 15ന് നടക്കുന്ന മെഗാ ഷോകേസിൽ ഭാവി ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പദ്ധതികൾ പ്രഖ്യാപിക്കും. അതേസമയം വാഹനങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നു. മെഗാ ഷോ മൂന്ന് ഭാവി ഇലക്ട്രിക് വാഹനങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, മഹീന്ദ്ര അഞ്ച് വാഹനങ്ങളുടെ പ്രഖ്യാപനം നടത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പൊൾ പുറത്ത് വരുന്നത്. മഹീന്ദ്രയുടെ എക്‌സ്‌യുവി 700 ന്‍റെ ഇലക്ട്രിക് മോഡലായിരിക്കും എക്‌സ്‌യുവി 800. രൂപകൽപ്പനയുടെ കാര്യത്തിൽ എക്‌സ്‌യുവി 700 മായി എക്‌സ്‌യുവി 800ന് കാര്യമായ ബന്ധമുണ്ടാവും. മുകള്‍ ഭാഗവും ബോഡിയും എന്തിനേറെ 2750 എംഎം വീല്‍ ബേസ് പോലും മാറ്റമില്ലാതെ […]

ഉപഭോക്താക്കൾക്കായി മാരുതി സുസുക്കിയുടെ ‘ഫ്രീഡം സർവീസ് കാർണിവൽ’

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ഫ്രീഡം സർവീസ് കാർണിവൽ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് ഇത് നടപ്പാക്കുന്നത്. രാജ്യത്തുടനീളമുള്ള 4,300 സേവന സ്റ്റേഷനുകളിൽ നിലവിൽ ലഭ്യമായ ആനുകാലിക പരിപാലന സേവനത്തിനായി ലേബർ ചാർജുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകളുടെ ആനുകൂല്യം ലഭിക്കും. ഓഗസ്റ്റ് 21 വരെ ഉപഭോക്താക്കൾക്ക് കാമ്പയിന്‍റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.