സ്പാം കോളുകൾക്ക് വിട ; വീണ്ടും കിടിലൻ ഫീച്ചർ ഇറക്കി വാട്ട്സ്ആപ്പ്

സ്വന്തം ലേഖകൻ സ്പാം കോളുകൾ കൊണ്ട് പൊറുതിമുട്ടിയവർക്ക് ആശ്വാസ വാർത്തയുമായി വാട്സ്ആപ്പ്. വാട്ട്സാപ്പിൽ സ്പാം കോളുകളെ കുറിച്ച് നിരവധി പരാതികളാണ് നിലവിൽ ഉയർന്നുവരുന്നത്. ഇപ്പോഴിതാ അത്തരം കോളുകൾ സ്വയം മ്യൂട്ട് ചെയ്യാൻ സാധിക്കുന്ന കിടിലൻ ഫീച്ചറുമായാണ് വാട്ട്സാപ്പിന്റെ വരവ്. അജ്ഞാത കോൺടാക്റ്റുകളിൽ നിന്നും മറ്റും നിരന്തരം കോളുകൾ വരുന്നവർക്കായി സൈലൻസ് അൺനൗൺ കോളേഴ്സ് എന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ മെറ്റാ ചാനൽ അനുസരിച്ച് പുതിയ ഫീച്ചർ വാട്ട്സാപ്പിനെ കൂടുതൽ സ്വകാര്യമാക്കാൻ സഹായിക്കുന്നു. ബീറ്റ വേർഷനിലാണ് നിലവിൽ ഇത് ലഭ്യമാകുന്നത്. ആൻഡ്രോയിഡ് ,ഐഒഎസ് വേർഷനിൽ […]

കെ വിദ്യ വിഷയം; തന്റെ ശക്തമായ പ്രതികരണവുമായി എഴുത്തുകാരി ഇന്ദു മേനോൻ ,നേതാക്കന്മാരുടെ സംരക്ഷണം ചോദ്യം ചെയ്ത് കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി: കെ വിദ്യ ഉള്‍പ്പെട്ട വ്യാജ രേഖ കേസില്‍ പ്രതികരണവുമായി എഴുത്തുകാരി ഇന്ദു മേനോന്‍. വിഷയത്തില്‍ എന്തിന് വിമര്‍ശിക്കണമെന്നും ഇത്തരം കുറ്റക്കാര്‍ക്ക് സംരക്ഷണമൊരുക്കാന്‍ നേതാക്കന്മാര്‍ ഉണ്ടാകുമെന്നും ഇന്ദു മേനോന്‍ പ്രതികരിച്ചു. വിദ്യയുടെയൊക്കെ പുറകെ ആരാണെന്ന് തനിക്കറിയില്ല. വിമര്‍ശിക്കാന്‍ പോയാല്‍ പണി ചിലപ്പോള്‍ പാലും വെള്ളത്തില്‍വന്നെന്നിരിക്കും. സത്യം പറഞ്ഞാല്‍ ഇവരെയൊക്കെ ഭയമാണ്. എന്തിന് വിമര്‍ശിക്കണം. അല്ല എന്ത് ധൈര്യത്തില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കെതിരെ പോസ്റ്റിടണം. ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പക്ഷത്തുള്ള യൂണിയന്‍ തന്നെ എന്നെ ഉപദ്രവിക്കുന്ന അവസ്ഥ ഇനിയും എന്തിനുണ്ടാക്കണം. തനിക്ക് […]

ആനവരുന്നുണ്ടേ…ആ ചക്കയും മാങ്ങയും അരിയും സൂക്ഷിച്ചോ…. നിത്യ സംഭവമാണ് ഈ കാഴ്ച

സ്വന്തം ലേഖകൻ ഒരു കഥയാണ് ഒ‍രിടത്ത് ഒരിടത്ത് ഒരു ആനയുണ്ടായിരുന്നു. കാട്ടിൽ സുഭിക്ഷം കറങ്ങി നടപ്പായിരുന്നു മൂപ്പർ. അങ്ങനെയിരിക്കെ അദ്ദേഹത്തിന് നാട് കാണാമെന്നൊരു കൊതി തോന്നി.. ആരോടും പറയാതെ കാടിറങ്ങി മൂപ്പര് നാട്ടിലെത്തി. നാട് കണ്ടപ്പോൾ ആ​ദ്യം ഒന്നു ശങ്കിച്ചു, പിന്നെ പതുക്കെ വഴികൾ താണ്ടി കടകളും ആളുകളും ഉള്ള സ്ഥലത്തെത്തി. ജനങ്ങൾ തന്നെ കണ്ടപ്പോൾ ഭയന്നും വിസ്മയിച്ചും ഓടുന്നത് കണ്ട് ആനയ്ക്ക് സന്തോഷമായി ആ​ദ്യം കണ്ട കടയിലെ വാഴപ്പഴം പറിച്ച് സുഖമായി ഭക്ഷിച്ചു. പിന്നെ യാത്ര തുടർന്നു. ഇതു ഒരു സാങ്കൽപ്പിക കഥ […]

ആത്മകഥയുടെ വെള്ളിവെളിച്ചത്തിൽ വീണ്ടും സോളാർകേസ്: മുൻ ഡിജിപി എ ഹേമചന്ദ്രൻ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. തന്റെ ആത്മ കഥയിലൂടെ…

സ്വന്തം ലേഖകൻ തിരുവന്തപുരം സോളാർ കേസ് വീണ്ടും കറങ്ങിതിരിഞ്ഞ് ജനസമക്ഷം വന്നു ചേർന്നിരിക്കുന്നു, ഒട്ടേറെ വിവാദങ്ങളുടെ മറുതലയ്ക്കൽ വാദ പ്രതിവാദങ്ങൾ മുഴക്കി നാണിക്കുന്ന പരാമർശങ്ങളും, കാഴ്ചകളും അണിയറയിൽ മുഴങ്ങിയും മലയാളി മനം മടുത്ത കേസാണ് സോളാർ കേസ്, മനസ്സിൽ പ്രതിഷ്ഠിച്ച നേതാക്കൾ ചീഞ്ഞു നാറുന്ന അന്തരീക്ഷത്തിൽ നിൽക്കുന്ന കാഴ് മാധ്യമങ്ങൾ കുറച്ചു കാലങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയപ്പോൾ ഞെട്ടലോടെ മലയാളി മനസ്സ് നോക്കി കണ്ടു. ഇപ്പോൾ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രനാണ് രം​ഗത്ത് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മമകഥയായ […]

വിചിത്രമല്ല …നിയമം വന്നുകഴിഞ്ഞു….ഇനി നാ​ഗാലാൻഡ്കാർക്ക് പട്ടിയിറച്ചി സുഭിക്ഷം

നാ​ഗാലാൻഡ്:പട്ടിയിറച്ചി വില്പന നിരോധനം നീക്കി നാഗാലാൻഡ് ഹൈക്കോടതി. ഹൈക്കോടതിയുടെ കൊഹിമ ബെഞ്ചാണ് നാഗാലാൻഡ് സർക്കാരിൻ്റെ മൂന്ന് വർഷം പഴക്കമുള്ള നിയമം നീക്കിയത്. പട്ടിയിറച്ചിയുടെ വില്പനയും ഉപഭോഗവുമാണ് 2020 മുതൽ സംസ്ഥാനത്ത് തടഞ്ഞിരുന്നത്. റെസ്റ്ററൻ്റുകളിലും ചന്തകളിലും പട്ടിയിറച്ചി വിൽക്കുന്നതും പട്ടിയിറച്ചി കയറ്റി അയയ്ക്കുന്നതുമൊക്കെ 2020ൽ നാഗാലാൻഡ് സർക്കാർ പൂർണമായി നിരോധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച നിയമപരമായ ഒരു പിൻബലവുമില്ലാതെ സംസ്ഥാന സർക്കാരിന് പട്ടിയിറച്ചി നിരോധിക്കാനാവില്ലെന്ന് ജസ്റ്റിസ് മാർലി വാൻകുങ് പറഞ്ഞു.

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ:മോക് പോളിംഗ് തുടങ്ങി

വയനാട് ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകൾ ആകുന്നു. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു. അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്ന തിടുക്കം ദുരൂഹമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇവിഎം & വി വി പാറ്റ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക്ക് പോളിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർമാരാണ് അംഗീകൃത രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധികൾക്ക് കത്തയച്ചത്. ഇതിന്റെ തുടർച്ചയായാണ് വിവിധ പാർട്ടി പ്രതിനിധികളുടെ […]

വിദ്യാഭ്യാസം വിദ്യാർത്ഥിയുടെ ഉന്നമനത്തിനാണോ അതോ ആശങ്കയുയർത്തുന്ന വശങ്ങളിലേക്കാണോ? നേർസാക്ഷ്യത്തിലൂടെ….

ഇതൊരു ചോദ്യമായി നിൽക്കുമ്പോൾ കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത് ശ്രദ്ധയെന്ന കാഞ്ഞിരപ്പള്ളി എൻജിനീയറിം​ഗ് വിദ്യാർത്ഥിയുടെ ആത്മഹത്യയെക്കുറിച്ചാണ്. ഈ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് ഇല്ലാതായത് ഒരു ഭാവിയുടെ നേർ രേഖയാണ്. ശരിക്കും ഇവിടെ ആരാണ് പ്രതി …മാനേജ്മെന്റോ അതോ പുറത്ത് ​ഗേറ്റിൽ പൊലീസ് കൂട്ടത്തിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർഥികളാണോ? ഇവിടെ ഉയരുന്ന ഒരു വിശദമായ വാദം ആ വിദ്യാർത്ഥിനിയുടെ പിതാവിന്റ ആരോപണം തന്നെയാണ്. തന്റ മകളുടെ ഭാവി മുന്നിൽ കണ്ട് കോളേജിൽ അയച്ച ആ കുടുംബത്തിന് തങ്ങളുടെ മകളെ നഷ്ടമായി എന്നതാണ് സത്യം. അതേ സമയം […]

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണിക്ക് മിസോറി സിറ്റി സ്നേഹോഷ്മളമായ സ്വീകരണം

ടെക്സാസ്: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണിക്ക് മിസോറി സിറ്റി സ്നേഹോഷ്മളമായ സ്വീകരണമൊരുക്കി. മിസൗറി സിറ്റി ഹാളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബിത് മുദ്രചാര്‍ത്തിയ “ഓണററി ടെക്സൻ” ബഹുമതി ടെക്സസ് സ്റ്റേറ്റ് സെനറ്റര്‍ റോണ്‍ റെയ്നോള്‍ഡ് ജോസ് കെ മാണിക്ക് കൈമാറി. മിസോറി സിറ്റി മേയറും മലയാളിയുമായ റോബിൻ ഇലക്കാട്ടാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്. ചടങ്ങില്‍ അധ്യക്ഷനായിരുന്ന മേയര്‍ റോബിൻ ഇലക്കാട്ട് അമ്പത് വർഷം സാമാജികനായിരുന്ന കെ .എം. മാണിയെ അനുസ്മരിച്ചു. ജോസ് ആദ്യമായാണ് മിസൗറിസിറ്റി […]

സിനിമമേഖലയിലെ ലഹരിഉപയോഗം അടുത്ത കാലത്ത് ചൂടേറിയ ചർച്ചയ്ക്ക് വഴി വെച്ച ഒന്നാണ്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.”മയക്കുമരുന്ന് കൊണ്ടുവന്നത് സിനിമാക്കാരാണോ? എങ്ങനെ കിട്ടിയെന്ന് മക്കളോട് മാതാപിതാക്കള്‍ ചോദിക്കണം’:

സ്വന്തം ലേഖകൻ സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നുതാരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മാതാക്കള്‍ എത്തിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ഈ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി നടൻ ഷൈൻ ടോം ചാക്കോ രംഗത്ത് എത്തിയിരിക്കുകയാണ്. ലോകത്ത് ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാരും സിനിമാക്കാരുമാണോ എന്ന് ഷൈൻ ചോദിക്കുന്നു. ‘ലൈവ്’ എന്ന സിനിമയുടെ പ്രിമിയറിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് നടന്റെ പ്രതികരണം. മക്കളുടെ കൈയില്‍ മയക്കുമരുന്ന് എങ്ങനെ കിട്ടിയെന്ന് മാതാപിതാക്കള്‍ ചോദിക്കണമെന്നും ഷൈൻ പറയുന്നു. ‘ഇതൊക്കെ കണ്ടുപിടിച്ചിട്ട് ഒരുപാട് കാലമായി. ലോകത്തില്‍ ആദ്യം മുതലെയുള്ള […]

എഎന്‍ഐയുടെ ഔദ്യോഗിക അക്കൗണ്ടിന് പൂട്ട്; പ്രായം 13ന് താഴെയെന്ന് ട്വിറ്റര്‍ അധികൃതരുടെ വിശദീകരണം; നടപടി 7.6 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടിനെതിരെ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. 7.6 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടിനെതിരെയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രായപരിധി സംബന്ധിച്ച അറിയിപ്പോടെയാണ് അക്കൗണ്ട് ബ്ളോക്ക് ചെയ്യപ്പെട്ടതെന്ന് എഎന്‍ഐ മേധാവി സ്മിത പ്രകാശ് അറിയിച്ചു. കുറഞ്ഞ പ്രായ പരിധിയായ 13 വയസ് പ്രായം പാലിച്ചില്ല എന്നാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിശദീകരണമെന്ന് സ്മിത അറിയിച്ചു. “എഎന്‍ഐയെ ഫോളോ ചെയ്യുന്നവര്‍ക്ക് ഇത് മോശം വാ‌ര്‍ത്തയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയുടെ അക്കൗണ്ട് ബ്ളോക്ക് ചെയ്തിരിക്കുകയാണ്. 13 വയസില്‍ താഴെയുള്ള […]