ജി 20 ഉച്ചകോടിക്കായി കുമരകം ഒരുങ്ങുന്നു; പരിസ്ഥിതി സൗഹൃദപരമായ ഒരുക്കങ്ങൾ; മുളകൾ പാകിയ കവാടങ്ങളാണ് പ്രധാന ആകർഷണം

സ്വന്തം ലേഖകൻ കുമരകം: ജി–20 ഉച്ചകോടിക്കായി കുമരകം ഒരുങ്ങുന്നു. സമ്മേളനം നടക്കുന്ന കെടിഡിസി വാട്ടർ സ്കേപ് കൺവൻഷൻ സെന്ററിലേക്കുള്ള പ്രവേശന കവാടം മുതൽ പരിസ്ഥിതി സൗഹൃദപരമായാണ് നിർമിച്ചിരിക്കുന്നത്. കവാടം പൂർണമായും നാടൻ മുള ഉപയോഗിച്ചാണു നിർമിക്കുന്നത്. പാലത്തിന്റെ കൈവരികളും മുളകൾ കൊണ്ടു മനോഹരമാക്കിയിട്ടുണ്ട്. സെന്ററിന്റെ സീലിംഗ് ഉൾപ്പടെ മുളകൾ പാകി ഭംഗിയാക്കി.ചുവരുകളുടെ ഉൾഭാഗത്ത് ചണമാണ് ഉപയോഗിച്ചിരിക്കുന്നത്. ശബ്ദ നിയന്ത്രണ സംവിധാനവും ദീപാലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദപരമായാണ് ക്രമീകരിച്ചിട്ടുള്ളത്. ഹാളിന്റെ പരിസരമാകെ പ്രത്യേക തരം പുല്ലും ചെടികളും നട്ടു മോടി കൂട്ടിയിട്ടുണ്ട്. മുളകൾ 25 വർഷം കേടുകൂടാതെ […]

ഇന്‍സ്റ്റഗ്രാം പണിമുടക്കി; ലോകവ്യാപകമായി പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് പേർ

സ്വന്തം ലേഖകൻ ഡല്‍ഹി: മെറ്റാ പ്ലാറ്റ്‌ഫോമിന്റെ കീഴിലുള്ള ഇന്‍സ്റ്റാഗ്രാം ഇന്നലെ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ടുകള്‍.ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഔട്ട്‌ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗണ്‍ ഡിറ്റക്ടര്‍ ഡോട്ട് കോംമാണ് റിപ്പോര്‍‍ട്ട് ചെയ്തത്.ലോകവ്യാപകമായി ഇന്‍സ്റ്റഗ്രാം പണിമുടക്കിയതായി വാർത്തയിൽ പറയുന്നു. ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തന രഹിതമായെന്ന പരാതിയുമായി 46,000 പേര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പിഴവുകള്‍ പരിശോധിച്ചു വരികയാണെന്ന് ഡൗണ്‍ഡിറ്റക്ടര്‍ പറഞ്ഞു. യുകെയില്‍ നിന്ന് 2,000 പരാതിയും ഇന്ത്യ, ഓസ്ട്രലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2,000 പേരും ഇന്‍സ്റ്റഗ്രാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.അതേസമയം, വിഷയത്തില്‍ […]

അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺവിളി ശല്യം ഇനിയുണ്ടാകില്ല; പുതിയ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്

സ്വന്തം ലേഖകൻ ആളുകൾക്ക് ശല്യമാവാറുള്ള സ്പാം കോളുകളിൽ നിന്ന് രക്ഷനേടാനുള്ള ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ് എത്തുന്നു. അജ്ഞാത കോണ്‍ടാക്റ്റുകളില്‍ നിന്നും മറ്റും നിരന്തരം കോളുകള്‍ വരുന്നവര്‍ക്കായി ‘സൈലന്‍സ് അൺനൗൺ കോളേഴ്സ്’ എന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ഫീച്ചര്‍ റിലീസായാല്‍ വാട്ട്‌സ്‌ആപ്പ് സെറ്റിങ്സില്‍ പോയി ‘silence unknown callers’ എന്ന ഫീച്ചര്‍ ഓണ്‍ ചെയ്യാം. അങ്ങനെ ചെയ്താല്‍ അജ്ഞാത നമ്പറുകളില്‍ നിന്നുള്ള എല്ലാ വോയിസ് കോളുകളും നിശബ്‌ദമാകും.ആൻഡ്രോയിഡ് വാട്ട്‌സ്ആപ്പിനായി ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സേവ് ചെയ്യാത്ത കോണ്‍ടാക്റ്റുകളില്‍ നിന്നോ അജ്ഞാത നമ്പറുകളില്‍ നിന്നോ വരുന്ന കോളുകള്‍ […]

‘നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ട്’ ..! ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍ ; നടൻ അജിത്ത് കുമാറിനും നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാം പോസ്റ്റ്

സ്വന്തം ലേഖകൻ ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില ഏകദേശം 28 ലക്ഷം രൂപയാണ്. ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു. ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള […]

അടച്ചുപൂട്ടലുമായി ട്വിറ്റർ …! ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണത്തിന് പൂട്ടുവീണു ; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം

സ്വന്തം ലേഖകൻ ഡൽഹി : ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റർ. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.കഴിഞ്ഞ വർഷം കൂട്ട പിരിച്ചുവിടലുകൾ നടത്തിയ ശേഷമാണ് ഇപ്പോൾ ട്വിറ്ററിന്റെ രണ്ട് ഓഫീസുകൾ പൂട്ടാൻ ഇലോൺ മസ്‌ക് തീരുമാനിച്ചത്. രാജ്യ തലസ്ഥാനമായ ഡൽഹിയിലെയും സാമ്പത്തിക കേന്ദ്രമായ മുംബൈയിലെയും ഓഫീസുകൾ അടച്ചിടാനാണ് തീരുമാനം. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഓഫീസ് നിലനിർത്തനം കമ്പനി തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ജീവനക്കാരിൽ 90 ശതമാനത്തിലധികം പേരെ കഴിഞ്ഞ വർഷം ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായായിരുന്നു നടപടി. 2023 […]

ഗൂഗിൾ ഇന്ത്യയിലും പിരിച്ചുവിടൽ; 453 ജീവനക്കാരുടെ പണി പോയി..! നടപടി അർദ്ധരാത്രിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : പിരിച്ചുവിടൽ നടപടിയുമായി ഗൂഗിൾ ഇന്ത്യയും. വിവിധ വകുപ്പുകളിൽ നിന്നുള്ള 453 ജീവനക്കാരെ ഗൂഗിൾ (Google) പിരിച്ചുവിട്ടതായി റിപ്പോർട്ട്.വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് നടപടി വിവരം ജീവനക്കാർ അറിയുന്നത്. പല വകുപ്പുകളിലെയും ജീവനക്കാർക്ക് കമ്പനി അവധി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ഗൂഗിൾ ഇന്ത്യയുടെ കൺട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്‌തയാണ് മെയിൽ അയച്ചതെന്ന് ബിസിനസ് ലൈനിന്റെ റിപ്പോർട്ട് പറയുന്നു. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്ക് കഴിഞ്ഞ മാസം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 453 പേരെ പിരിച്ചുവിട്ടുകൊണ്ടുള്ള പുതിയ നടപടി […]

യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാറുണ്ടോ? തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻ ഡിജിറ്റല്‍ പേയ്മെന്റുകള്‍ (Digital payment) ഇന്ന് സര്‍വ്വ സാധാരണമാണ്. നെറ്റ് ബാങ്കിംഗും (Net banking യുപിഐയും (UPI) പോലെയുള്ള സംവിധാനങ്ങളിലൂടെ പണം (Cash) അയയ്ക്കുന്നത് വളരെ എളുപ്പവും വേഗതയേറിയതുമാണ്. അതുകൊണ്ട് തന്നെ നിരവധി പേരാണ് ഈ സംവിധാനത്തെ ആശ്രയിക്കുന്നത്. ഇതിന്റ ഉപയോഗം കൂടിയതോടെ ഓൺലൈൻ തട്ടിപ്പുകളും വർദ്ധിച്ചിട്ടുണ്ട്. അതിനാല്‍ യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ നോക്കാം. 1) […]

ഗോതമ്പും പഴവും കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ബോണ്ട ഇതാ

സ്വന്തം ലേഖകൻ ഗോതമ്ബ് പൊടി കൊണ്ടുണ്ടാക്കാവുന്ന പോഷക സമൃദ്ധമായ പലഹാരമാണ് ബോണ്ട. ഗോതമ്ബും പഴവും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഇത് തയ്യാറാക്കാവുന്നതാണ്. ആവശ്യമായ ചേരുവകള്‍ ഗോതമ്ബ് പൊടി – രണ്ട് തവി ശര്‍ക്കര – മധുരമനുസരിച്ച്‌ തേങ്ങാക്കൊത്ത് – ആവശ്യത്തിന് പാളയങ്കോടന്‍ പഴം – ഒന്ന് വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന് ഏലയ്ക്കാപ്പൊടി – ആവശ്യത്തിന് സോഡാപ്പൊടി – ഒരു നുള്ള് തയ്യാറാക്കുന്ന വിധം ശര്‍ക്കര വെള്ളമൊഴിച്ച്‌ ഉരുക്കി അരിച്ച്‌ പാനിയാക്കുക. തണുത്ത ശേഷം ശര്‍ക്കരയില്‍ പഴം ഉടച്ചു ചേര്‍ക്കുക നെയ്യ് ചൂടാക്കി തേങ്ങാകൊത്ത് വറുക്കുക. […]

പച്ചമുളകും തൈരും കൊണ്ട് ഒരടിപൊളി കറി തയ്യാറാക്കാം

സ്വന്തം ലേഖകൻ നല്ല കട്ട തൈരും പച്ചമുളകും ഉണ്ടെങ്കില്‍ ഈ കിടിലന്‍ കറി തയ്യാര്‍. ഇനി ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം… തയാറാക്കേണ്ട വിധം ഇതിനായി ആദ്യം ചെയ്യേണ്ടത് പത്ത് പച്ചമുളക് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അത് ചെറുതായി വട്ടത്തില്‍ വരഞ്ഞു കൊടുക്കുക. തൈര് മുളകിന്റെ ഉള്ളിലേക്ക് നന്നായി കയറുന്നതിന് ആണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം അതിലേക്ക് അരക്കപ്പ് കട്ട തൈര് ഒഴിക്കുക. നല്ല പുളിയുള്ള തൈര് മാത്രമേ ഈ കറി ഉണ്ടാക്കാന്‍ ഉപയോഗിക്കാവൂ. ഇനി പാകത്തിന് ഉപ്പും […]