മോദിയേക്കാൾ വലിയ സഞ്ചാരി മൻമോഹനായിരുന്നു : അമിത് ഷാ
സ്വന്തം ലേഖിക ന്യൂഡൽഹി: നരേന്ദ്ര മോദി നടത്തിയതിനേക്കാൾ കൂടുതൽ വിദേശയാത്രകൾ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിക്കെതിരായ ശത്രുത കാരണമാണ് കോൺഗ്രസ് അദ്ദേഹത്തിൻറെ യാത്രകളെ വിമർശിക്കുന്നതെന്നും ഷാ പറഞ്ഞു. മോദി സന്ദർശിക്കുന്ന വിദേശരാജ്യങ്ങളിലെല്ലാം ആയിരക്കണക്കിനാളുകളാണ് സ്വീകരിക്കാനായി എത്തുന്നത്. അവർ ‘മോദി മോദി’ എന്ന് ആർത്തുവിളിക്കുന്നത് കേൾക്കുമ്പോൾ കോൺഗ്രസിന് ഉദര വേദനയാണ്. മോദി എന്തിന് ഇത്രയേറെ സഞ്ചരിക്കുന്നുവെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. രാജ്യത്തിനുള്ള ആദരവാണ് മോദി വിളിയെന്നും അമിത് ഷാ പറഞ്ഞു. ലോകത്തിലെ ഏറ്റവും ജനകീയനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് ഹൂസ്റ്റണിൽ […]