play-sharp-fill

അരൂർ ഉപതെരഞ്ഞെടുപ്പ് തോൽവി പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് സിപിഎം; തൽക്കാലം അച്ചടക്ക നടപടിയില്ല

  സ്വന്തം ലേഖകൻ ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പ് തോൽവി പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് സിപിഎം. വിഷയത്തിൽ തൽക്കാലം അച്ചടക്ക നടപടി സ്വീകരിക്കുന്നില്ല പകരം നേതാക്കളോട് വിശദീകരണം എഴുതി നൽകാൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇന്നലെയും ഇന്നുമായി ചേർന്ന ആദ്യ സംസ്ഥാന സമിതിയിലെ തെരഞ്ഞെടുപ്പ് റിവ്യൂവിൽ അരൂരിൽ തോൽവി കാര്യമായി ചർച്ച ചെയ്തില്ല. അരൂരിലെ പരാജയത്തിൽ സിപിഎം നടപടികൾ ലംഘൂകരിക്കുന്നതിൻറെ സൂചനയാണ് പുറത്തുവരുന്നത് . ഇടത് ചെങ്കോട്ടയായ അരൂരിൽ സിപിഎമ്മിനേറ്റ തോൽവി വലിയ ചർച്ചാവിഷയമായിരുന്നു . പ്രചാരണ വേളയിൽ മന്ത്രി ജി സുധാകരൻ, ഷാനിമോൾ […]

തന്റെ തീരുമാനങ്ങൾ തെറ്റാണെന്ന് ഉന്നയിക്കുന്നവർ അത് തെളിക്കാൻ തയാറാവാണമെന്ന് വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : മൂംസ്ലീം ജനവിഭാഗത്തിന്റെ ഉന്നമനത്തിനു കോട്ടം തട്ടുന്ന പ്രവർത്തികൾ ഒരു തരത്തിലും ഇന്ത്യയിൽ സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പു നൽകുകയാണ്’.

  സ്വന്തം ലേഖകൻ ന്യൂഡൽഹി: തന്റെ ഏതെങ്കിലും തീരുമാനത്തിൽ ജനങ്ങളെ വിഘടിപ്പിക്കുന്ന തരത്തിലാണെന്ന് തെളിയിക്കാൻ ആരോപണമുന്നയിക്കുന്നവരെ വെല്ലുവിളിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങളുടെ അവകാശത്തെ താൻ തുടച്ചു നീക്കുകയാണെന്ന തെറ്റായ പ്രചരണങ്ങളെ ഈ രാജ്യം അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാഷ്ട്രീയ പാർട്ടികൾ പൗരത്വഭേദഗതി നിയമത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുകയാണ്. ജനവികാരത്തെ മുതലെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവർ ചെയ്യുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ‘പൗരത്വഭേദഗതി നിയമത്തെ കുറിച്ച് ആരാണ് വ്യാജപ്രചരണങ്ങൾ അഴിച്ചു വിടുന്നത് എന്നാണ് അത്തരക്കാരോട് എനിക്ക് ചോദിക്കാനുള്ളത്. എതിരാളികൾക്ക് വേണമെങ്കിൽ എന്റെ പ്രതിമ […]

പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിനെതിരേ നടൻ മാമുക്കോയ ; എന്റെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട് ഇനിയും ഇവിടെ തന്നെ തുടരും

  സ്വന്തം ലേഖകൻ കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി നടൻ മാമുക്കോയ. കോഴിക്കോട് മാനാഞ്ചിറയ്ക്കു സമീപം സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു മാമൂക്കോയയുടെ പ്രതികരണം. എന്റെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും. ഈ സ്ഥലം ഒരുത്തന്റെയും കുത്തകയല്ല. 20 കോടി ജനങ്ങളെ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. തലപോകാൻ നിൽക്കുന്‌പോൾ കൈയിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല- മാമുക്കോയ പറഞ്ഞു. ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്തു ചെയ്യുമെന്നു നമ്മൾ യോഗം കൂടി […]

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി : പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലിം വിരോധം കൊണ്ട്

  സ്വന്തം ലേഖകൻ കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം.പി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലിം വിരോധം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആയ ശേഷവും മോദി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് വളരെ മോശമാണെന്നും തരൂർ വിമർശിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം ഇനിയും ശക്തമാകും . രാജ്യത്ത് ജനകീയ പ്രതിഷേധം ശക്തമായതോടെ എൻആർസി നടപ്പാക്കാൻ അമിത് ഷായ്ക്ക് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഇല്ലാത്തത് സമരത്തെ ബാധിക്കില്ലെന്നും തരൂർ […]

പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് ; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കുന്നതിൽ നിന്ന് മലേഷ്യ വിട്ടുനിൽക്കണമെന്ന്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

  സ്വന്തം ലേഖകൻ കോലാംലംപൂർ: പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനെ വിമർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്. കഴിഞ്ഞ എഴുപത് വർഷത്തോളം ഒരു പ്രശ്നവുമില്ലാതെ സൗഹാർദത്തോടെ ജീവിച്ച ഇന്ത്യൻ ജനതയ്ക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീർ മുഹമ്മദ് ചോദിച്ചു. ഈ നിയമം കാരണം ജനങ്ങൾ മരിച്ചുവീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയിൽ നടന്ന 2019 കോലാലംപൂർ ഉച്ചകോടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലിംകളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ദുഖകരമാണെന്നും മഹാതീർ വ്യക്തമാക്കി. അതേസമയം, പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ ആഭ്യന്തര […]

ഇന്ത്യ സർക്കാരിനെതിരെ എഡിറ്റോറിയൽ എഴുതി വാഷിംഗ്ടൺ പോസ്റ്റ് ദിനപത്രം;  ‘ ഇന്ത്യയെ എത്രകാലം ഒരു ജനാധിപത്യ രാജ്യമെന്ന് വിളിക്കാനാകും’ 

  സ്വന്തം ലേഖകൻ ഡൽഹി: ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന സർക്കാരുള്ള ഒരു രാജ്യത്തെ എത്രകാലം ഒരു ജനാധിപത്യ രാജ്യം എന്ന് വിളിക്കാനാകുമെന്ന ഈ ചോദ്യമുയർത്തിയാണ് ലോകത്തെ പ്രമുഖ പത്രങ്ങളിൽ ഒന്നായ വാഷിംഗ്ടൺ പോസ്റ്റ് ഇന്ന് അതിന്റെ എഡിറ്റോറിയൽ അവസാനിപ്പിച്ചിരിക്കുന്നത്. ‘India marks a new law for a democracy’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യക്ക് പ്രത്യേകമായ ഒരു പദവി നൽകാം എന്നും പത്രം പറയുന്നു, ഏറ്റവും കൂടുതൽ കാലം ഇന്റർനെറ്റ് സേവനം നിഷേധിച്ച ഒരു ജനാധിപത്യ രാജ്യം എന്നതാണ് […]

ഭൂരിപക്ഷത്തിന് ക്ഷമ നശിച്ചാൽ ഗോദ്ധ്രാ കലാപം പോലുള്ള സംഭവങ്ങൾ ആവർത്തിച്ചക്കാം : കർണാടക മന്ത്രി

  സ്വന്തം ലേഖകൻ ബെംഗളൂരു: ഭൂരിപക്ഷ സമുദായത്തിന്റെ ക്ഷമ നഷ്ടപ്പെട്ടാൽ ഗോധ്രാ കലാപം പോലെയുള്ള സംഭവം ആവർത്തിച്ചേക്കാമെന്ന് ബിജെപി മന്ത്രി. കർണാടക ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി സിടി രവിയുടേതാണ് പരാമർശം. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. ഭൂരിപക്ഷ സമുദായങ്ങൾ ക്ഷമ നശിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ മറന്നുപോയോ? ഗോധ്രയിൽ ട്രെയിൻ കത്തിച്ച ശേഷമുള്ള കലാപത്തിൽ എന്താണ് സംഭവിച്ചതെന്ന് ഓർത്തു നോക്കൂ, അത് ആവർത്തിക്കാൻ കഴിയുന്നവരാണ് ഇവിടുത്തെ ഭൂരിപക്ഷം, ഞങ്ങളുടെ ക്ഷമ നശിപ്പിക്കരുത്- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് […]

ഭരണകൂട ഫാസിസ്റ്റ് ശക്തികളുടെ അഴിഞ്ഞാട്ടം : രാജ്യമാകെ അരക്ഷിതാവസ്ഥയും അരാജകത്വവും ; ഭരണകൂട നിലപാടിനോട് വിയോജിക്കുന്നവരെ കേന്ദ്ര സർക്കാർ വെടിവെച്ച് കൊല്ലുന്നു : വി.എം സുധീരൻ

  സ്വന്തം ലേഖിക കൊച്ചി: ഭരണകൂട ഫാസിസ്റ്റ് ശക്തികളുടെ അഴിഞ്ഞാട്ടം മൂലം രാജ്യമാകെ അരക്ഷിതാവസ്ഥയും അരാജകത്വത്തിലുമാണ്. ഭരണകൂട നടപടികളോട് വിയോജിക്കുന്നവരെ വെടിവെച്ച് കൊല്ലുന്ന നടപടിയാണ് കേന്ദ്രസർക്കാറിന്റെതെന്ന് നിലപാടെന്നും വിഎം സുധീരൻ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗനിയമത്തിനെതിരെ രാജ്യം മുഴുവൻ പ്രതിക്ഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അദേഹത്തിന്റെ പ്രസ്താവന. വ്യാഴാഴ്ച മംഗളൂരുവിൽ പൗരത്വ ഭേദഗനിയമത്തിനെതിരെ പ്രതിക്ഷേധം ശക്തമായിരുന്നു. ഇതിനെ തുടർന്നുണ്ടായ വെടിവെപ്പിൽ രണ്ടു പേർ മരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാതലത്തിലാണ് വി എം സുധീരൻ ഫെയ്സ്ബുക്കിലൂടെ തന്റെ അഭിപ്രായം പങ്കുവെച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം രാജ്യമാകെ അരക്ഷിതാവസ്ഥയും അരാജകത്വവും […]

ജനനേതാക്കളേയും ജനങ്ങളേയും തടവിലിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും പ്രതിഷേധം ഇല്ലാതാക്കാമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം മാത്രമാണ് : പിണറായി വിജയൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനങ്ങളുടെ രോഷം എന്ന് കരുതുന്നത് മൗഢ്യമാണ്. രാജ്യത്തെ സുപ്രധാന സർവ്വകലാശാലകളെയും വിദ്യാർത്ഥികളെയും ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. ഭരണഘടനാ മൂല്യങ്ങളെ കശാപ്പു ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി ഉയർന്നു വരുന്ന പ്രതിഷേധങ്ങളും രോഷവും ഇന്ത്യൻ ജനതയുടെ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരോധനാജ്ഞയും യാത്രാസൗകര്യനിഷേധവും അറസ്റ്റും കസ്റ്റഡിയും അടിച്ചമർത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും […]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ”രാജ്യത്ത് നിന്നും പുറത്താക്കുന്നവരുടെ നികുതി പണം തിരിച്ചു നൽകുമോ”

  സ്വന്തം ലേഖകൻ കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. രാജ്യത്തു നിന്നും പുറത്താക്കുന്നവരെ അവർ ഇതുവരെ സർക്കാരിലേക്ക് നൽകിയ നികുതി പണമൊക്കെ തിരിച്ചു നൽകുമോ എന്നാണ് ഷാൻ റഹ്മാന്റെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലാണ് പൗരത്വ ഭേദഗതി നിയമത്തിലുള്ള തന്റെ പ്രതികരണം ഷാൻ റഹ്മാൻ രേഖപ്പെടുത്തിയത്. ‘നിങ്ങൾ ഈ ആളുകളെ നാട്ടിൽ നിന്ന് പുറത്താക്കുമ്പോൾ, അവർ ഇന്നുവരെ അടച്ച നികുതികൾ നിങ്ങൾ തിരികെ നൽകുമോ, ഐടി, ജിഎസ്ടി അടക്കം കാരണം നിങ്ങൾ ഇതുവരെ അതുപയോഗിച്ച് ഒന്നും ചെയ്തിട്ടില്ല, […]