ഇന്ത്യ സർക്കാരിനെതിരെ എഡിറ്റോറിയൽ എഴുതി വാഷിംഗ്ടൺ പോസ്റ്റ് ദിനപത്രം;  ‘ ഇന്ത്യയെ എത്രകാലം ഒരു ജനാധിപത്യ രാജ്യമെന്ന് വിളിക്കാനാകും’ 

ഇന്ത്യ സർക്കാരിനെതിരെ എഡിറ്റോറിയൽ എഴുതി വാഷിംഗ്ടൺ പോസ്റ്റ് ദിനപത്രം;  ‘ ഇന്ത്യയെ എത്രകാലം ഒരു ജനാധിപത്യ രാജ്യമെന്ന് വിളിക്കാനാകും’ 

 

സ്വന്തം ലേഖകൻ

ഡൽഹി: ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന സർക്കാരുള്ള ഒരു രാജ്യത്തെ എത്രകാലം ഒരു ജനാധിപത്യ രാജ്യം എന്ന് വിളിക്കാനാകുമെന്ന ഈ ചോദ്യമുയർത്തിയാണ് ലോകത്തെ പ്രമുഖ പത്രങ്ങളിൽ ഒന്നായ വാഷിംഗ്ടൺ പോസ്റ്റ് ഇന്ന് അതിന്റെ എഡിറ്റോറിയൽ അവസാനിപ്പിച്ചിരിക്കുന്നത്.

‘India marks a new law for a democracy’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യക്ക് പ്രത്യേകമായ ഒരു പദവി നൽകാം എന്നും പത്രം പറയുന്നു, ഏറ്റവും കൂടുതൽ കാലം ഇന്റർനെറ്റ് സേവനം നിഷേധിച്ച ഒരു ജനാധിപത്യ രാജ്യം എന്നതാണ് ആ പദവി. നാലര മാസത്തിലേറെയായി 70 ലക്ഷത്തിൽപരം വരുന്ന കാശ്മീർ ജനതക്ക് ഇന്റർനെറ്റ് സേവനം നിഷേധിക്കപ്പെട്ടിട്ട് – എഡിറ്റോറിയൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് സേവനം ജനതക്ക് നിഷേധിച്ച സർക്കാർ ഇന്ത്യയിലേതാണെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. എന്നാൽ ഇത് ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയല്ല, പ്രത്യുത രാഷ്ട്രീയമായ എതിർ ശബ്ദങ്ങളെ അടിച്ചമര്ത്തുന്നതിന് വേണ്ടിയാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.ഇന്നലെ ന്യൂയോർക്ക് ടൈംസും ഇന്ത്യയിൽ നടക്കുന്ന ഭരണകൂട നരനായാട്ടിനെതിരെ എഡിറ്റോറിയൽ എഴുതിയിരുന്നു. ലോക രാഷ്ട്രങ്ങൾ ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയെ തുറന്ന് എതിർക്കണമെന്നാണ് പത്രം എഴുതിയത്.