പൊലീസിന് ജുഡീഷ്യൽ അധികാരം കൂടി നൽകിയാൽ ഗതിയെന്താകും ? പീരുമേട് ഉരുട്ടിക്കൊലയിൽ വി എസിന്റെ രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സർക്കാരിനെതിരെ വിമർശനവുമായി ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. പൊലീസ് സേനയെക്കുറിച്ച് അടുത്തകാലത്തുണ്ടായ അരോപണങ്ങൾ ഗൗരവതരമാണെന്ന് വി എസ് അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞു.ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട വി എസ് പൊലീസിന് ജുഡീഷ്യൽ അധികാരം കൂടി നൽകിയാൽ എന്താകുമെന്ന് കണ്ണ് തുറന്ന് കാണണമെന്നും ആവശ്യപ്പെട്ടു. ഉമ്മ ചാണ്ടി സർക്കാരാണ് പൊലീസിന് ജുഡീഷ്യൽ അധികാരം നൽകാൻ തീരുമാനിച്ചതെന്ന് ഓർമ്മിപ്പിച്ച അച്യുതാനന്ദൻ ഇക്കാര്യത്തിൽ ഇടത് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും പറഞ്ഞു.ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലും […]

പീരുമേട്ടിലെ ഉരുട്ടിക്കൊല : കുഴപ്പം കാണിച്ചത് താഴെ തട്ടിലുള്ളവർ ; എസ് പിയെ പിന്തുണച്ച് എം എം മണി

സ്വന്തം ലേഖകൻ കൊച്ചി: പീരുമേട് രാജ്കുമാറിൻറെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇടുക്കി എസ്പിക്ക് പിന്തുണയുമായി മന്ത്രി എം.എം.മണി വീണ്ടും രംഗത്ത്. കേസിൽ എസ്പിയെ പ്രതിപക്ഷം ഉന്നം വെക്കുകയാണ് . പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരെ എല്ലാം കേസിൽ പ്രതിയാക്കാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിപക്ഷം സംസാരിക്കുന്നത് പോലെ തനിക്ക് സംസാരിക്കാൻ കഴിയില്ല. കാരണം താൻ ചെന്നിത്തലയല്ല. എൻറെ അന്തസിലെ മറുപടി നൽകാൻ കഴിയൂ. ഇത്രയും വിഡ്ഢിത്തം പറയുന്ന പ്രതിപക്ഷ നേതാവിനെ താൻ കണ്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കോൺഗ്രസിന് കനത്ത തിരിച്ചടി ; കർണ്ണാടകത്തിലെ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ രാജി വച്ചു

സ്വന്തം ലേഖകൻ ബംഗളൂരു: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കർണ്ണാടകയിലെ കോൺഗ്രസ് എംഎൽഎമാരുടെ രാജി. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അമേരിക്കയിൽ ആയിരിക്കെയാണ് എംഎൽഎമാർ രാജിവെച്ചത് . രണ്ട് കോൺഗ്രസ് എംഎൽഎമാരാണ് രാജിവെച്ചത്. ബെൽഗാവി ജില്ലയിലെ വിജയനഗർ എംഎൽഎ ആനന്ദ് സിഗും, മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഗോകക് എംഎൽഎ രമേശ് ജാർക്കിഹോളിയുമാണ് രാജിവെച്ചത്.നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന കർണ്ണാടക സർക്കാരിന് വിമതപക്ഷത്തുള്ള മഹേഷ് കുമത്തഹള്ളി, ബി.സി. പാട്ടീൽ, ജെ.എൻ. ഗണേഷ്, ബി. നാഗേന്ദ്ര തുടങ്ങി ഏഴോളം കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചേക്കുമെന്നാണ് അഭ്യൂഹം. രാജി സൂചന നൽകിയ ബെളഗാവിയിലെ അത്താണിയിൽനിന്നുള്ള […]

കാരുണ്യപദ്ധതി നിര്‍ത്തലാക്കുന്നത് മനുഷ്യത്വരഹിതം: തോമസ് ചാഴികാടന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലക്ഷകണക്കായ നിര്‍ദ്ധനരായ രോഗികള്‍ക്ക് ആശ്വാസമേകിയ കാരുണ്യ ചികിത്സാസഹായ പദ്ധതി നിര്‍ത്തലാക്കരുതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗം തോമസ് ചാഴികാടന്‍ എം.പി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് ഒരു രൂപ പോലും ബാദ്ധ്യത സൃഷ്ടിക്കാതെ ലോട്ടറിയിലൂടെ പണം കണ്ടെത്തി മാരകരോഗം ബാധിച്ച് ചികിത്സയ്ക്ക് മാര്‍ഗ്ഗമില്ലാത്തവരെ സഹായിക്കുന്ന കരുണ്യ പദ്ധതിക്ക് രൂപം നല്‍കിയത് കെ.എം മാണിയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ വിശ്വോത്തര മാതൃകയായ കാരുണ്യ ബെനവലന്റ് ഫണ്ട് യു.ഡി.എഫ് ഭരണകാലത്തെ അതേ മാതൃകയില്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് […]

ഇടുക്കി എസ് പി അഴിമതിക്കാരൻ ; പീരുമേട് ഉരുട്ടിക്കൊലയെക്കുറിച്ച് ജുഡീഷൽ അന്വേഷണം വേണം : ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിൽ സംസാരിക്കവെയാണു ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്. ജുഡീഷൽ അന്വേഷണം വന്നാൽ കാലതാമസമുണ്ടാകില്ലേ എന്നു മുഖ്യമന്ത്രി ചോദ്യമുന്നയിച്ചപ്പോൾ, ജുഡീഷൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും ഒരുപോലെ നടക്കട്ടെയെന്നും ഇല്ലെങ്കിൽ കേസ് തേച്ചുമായ്ച്ചുകളയാൻ പോലീസിനു കഴിയുമെന്നും ചെന്നിത്തല മറുപടി നൽകി. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും, വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർ ഇപ്പോഴും സർവീസിലുണ്ട്. പോലീസ് […]

തർക്കവും തമ്മിലടിയും തീർന്നു: സണ്ണി പാമ്പാടി രാജി വയ്ക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകും

സ്വന്തം ലേഖകൻ കോട്ടയം: പിളർന്ന് നിൽക്കുന്ന കേരള കോൺഗ്രസിന്റെ ആദ്യ കടമ്പ കടന്ന് ജോസ് കെ മാണി വിഭാഗം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ തർക്കങ്ങളില്ലാതെ ഏക കണ്ഠമായി ജോസ് കെ മാണി വിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. യു ഡി എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തിങ്കളാഴ്ച കാലാവധി പൂർത്തിയാക്കുന്ന സണ്ണി പാമ്പാടി രാജിവയ്ക്കുന്നതോടെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റിന്റെ ഒഴിവ് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയക്കും. തുടർന്ന് കമ്മിഷൻ നിർദേശിക്കുന്ന തീയതിയിൽ തിരഞ്ഞെടുപ്പ് നടക്കും. […]

മഹിളാ ഐക്യവേദി ജില്ലാ പ്രവർത്തക സമ്മേളനം ഞായറാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: മഹിളാ ഐക്യവേദി ജില്ലാ പ്രവർത്തക സമ്മേളനം ഞായർ രാവിലെ 10 നു തിരുനക്കര സ്വാമിയാർ മഠത്തിൽ മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ജയന്തി ജയമോന്റെ അദ്ധ്യക്ഷതയിൽ ഏറ്റൂമാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ സരിതാ അയ്യർ ഉദ്ഘാടനം ചെയ്യും. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ മുഖ്യപ്രഭാഷണവും നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ.ശ്രീധരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എസ്.പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, ജില്ലാ സംയോജകൻ ഡോ.ജി.എസ്.മന്മഥ കുറുപ്പ്, ഗീതാ രവി എന്നിവർ പങ്കെടുക്കും

ആരിഫും കൂടി തോൽക്കണമെന്നു ആഗ്രഹിച്ചിരുന്നു : ഇന്നസെന്റ്

സ്വന്തം ലേഖിക തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം തമാശയിലൂടെ പറയുകയാണ് ചാലക്കുടിയിലെ മുൻ എംപിയായിരുന്നു ഇന്നസെന്റ്. വോട്ടെണ്ണലിനിടയിൽ തന്നോടൊപ്പം 18 ഇടതുപക്ഷ സ്ഥാനാർത്ഥികൾ കൂടി തോൽക്കുമല്ലോ എന്നോർത്ത് സന്തോഷിച്ചെന്ന് അദ്ദേഹം പറഞ്ഞു.വീട്ടിലിരുന്ന് വോട്ടെണ്ണൽ കണ്ടുകൊണ്ടിരിക്കുമ്പോൾ എതിർ സ്ഥാനാർത്ഥി മുന്നിലായെന്നും അപ്പോൾ തോന്നിയ വിഷമത്തെ ഇങ്ങനെയാണ് മറികടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.20ൽ ഒറ്റയ്ക്ക് ലീഡ് ചെയ്ത ആലപ്പുഴ എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫും കൂടി തോൽക്കണമെന്ന് ആഗ്രഹിച്ചെന്നും ഇന്നസെന്റ് പറഞ്ഞു.ആലപ്പുഴയിൽ ആരിഫ് മാത്രം തനിക്ക് […]

രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ; ബന്ദിപൂർ രാത്രി യാത്രയ്ക്ക് പരിഹാരമുണ്ടാകും

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെന്ന നിലയിലെ ദൈനംദിന ചുമതലകളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ ഗാന്ധി ആഗസ്റ്റിൽ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. തീയതി തീരുമാനിച്ചിട്ടില്ല. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും വികസന പ്രശ്‌നങ്ങളും നേരിൽ മനസിലാക്കാനാണ് സന്ദർശനം. ഇന്നലെ ഡൽഹിയിൽ ചേർന്ന കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ നേതാക്കളുടെ യോഗത്തിൽ രാഹുൽ പങ്കെടുത്തു.പാർലമെന്റ് സമ്മേളനം ജൂലായ് അവസാനത്തോടെ അവസാനിച്ച ശേഷം ആഗസ്റ്റിൽ എത്തുന്ന രാഹുൽ നാലു ദിവസമെങ്കിലും മണ്ഡലത്തിൽ തങ്ങുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യൻ പറഞ്ഞു. ഇന്നലത്തെ യോഗത്തിൽ മണ്ഡലത്തിലെ നിരവധി പ്രശ്നങ്ങൾ […]

‘ നിങ്ങളുടെ പാർട്ടിയല്ലേ ഭരിക്കുന്നത്’, ഐസ്‌ക്രീം പാർലർ അട്ടിമറിക്കേസിൽ വിഎസ്സിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ഐസ്‌ക്രീം പാർലർ അട്ടിമറിക്കേസിൽ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഐസ്‌ക്രീം പാർലർ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ നൽകിയ ഹർജി പരിഗണിക്കുമ്‌ബോഴായിരുന്നു കോടതിയുടെ ചോദ്യം.തുടരന്വേഷണമോ പുനരന്വേഷണമോ വേണമെന്ന് തെളിയിക്കാനുള്ള എന്ത് തെളിവുകളാണ് എസ് കീഴ്‌ക്കോടതിയിൽ ഹാജരാക്കിയതെന്ന് കോടതി ചോദിച്ചു. ഭരിക്കുന്നത് നിങ്ങളുടെ ഇടതു സർക്കാരല്ലേ, എന്ത് കൊണ്ട് തുടരന്വേഷണത്തിന് ഉത്തരവിടുന്നില്ല എന്നും കോടതി വിഎസ്സിനോട് ചോദിച്ചു. ഹർജി പന്നീട് പരിഗണിക്കാനായി കോടതി മാറ്റി. നേരത്തേ ഐസ്‌ക്രീം പാർലർ […]