സി.ഒ.ടി നസീർ വധശ്രമക്കേസ് പൊളിയുന്നു ; അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റുന്നു

സ്വന്തം ലേഖകൻ കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനു നേരെ ഉണ്ടായ വധശ്രമത്തിൽ എ എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാൻ തീരുമാനിച്ച അന്വേഷണ സംഘത്തലവന് സ്ഥലം മാറ്റം. അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ സിഐ വി കെ വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്.പകരം കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്റ്റേഷനിൽനിന്ന് കെ സനൽകുമാർ തലശ്ശേരി സി ഐയായി ചുമതലയേറ്റു.അന്വേഷണസംഘത്തിലുള്ള തലശ്ശേരി എസ് ഐ പി എസ് ഹരീഷിനെയും മാറ്റിയിരുന്നു. എന്നാൽ പോലീസുകാരുടെ സ്ഥലംമാറ്റം വിവാദമായപ്പോൾ തലശ്ശേരിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലെന്ന് മുഖ്യമന്ത്രി […]

വട്ടിയൂർക്കാവിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് , മഞ്ചേശ്വരത്ത് പിന്നീട് : ടിക്കാറാം മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം: 2016-ൽ വട്ടിയൂർക്കാവിൽ നിന്നും ജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.മുരളീധരനാണ്. വടകര എംപിയായി തെരഞ്ഞെടുക്കപ്പെട്ട മുരളീധരൻ എംഎൽഎ സ്ഥാനം രാജിവച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടത്താൻ കേസ് തടസ്സമാവില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതേസമയം മഞ്ചേശ്വരം കേസിൽ ഹൈക്കോടതിയിൽ നടപടികൾ തീരാത്തത് അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി.വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുള്ള മുരളീധരന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണു കുമ്മനം ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്വത്തുവിവരത്തിൽ യഥാർഥ ആസ്തി, ബാധ്യതകൾ മറച്ചുവച്ചുവെന്നായിരുന്നു എതിർ സ്ഥാനാർഥി കൂടിയായിരുന്ന കുമ്മനത്തിന്റെ ആരോപണം.ജനപ്രിയ കമ്യൂണിക്കേഷൻ ലിമിറ്റഡിന്റെ മാനേജിങ് […]

സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവം ; ബി ജെ പി നേതാവിനെതിരെ കേസെടുത്തു

സ്വന്തം ലേഖിക കൊല്ലം: സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബി.ജെ.പി മുൻ ജനറൽ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. ഐ.പി.സി 354, 376, 342 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്നെ ബി.ജെ.പി നേതാവ് പീഡിപ്പിച്ചെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കും സൈനികന്റെ ഭാര്യ ഇ-മെയിലിലൂടെ പരാതി നൽകിയതിനെ തുടർന്നാണ് സ്ത്രീ പീഡനം, ബലാത്സംഗം, ബലം പ്രയോഗിച്ച് തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തത്.അതേസമയം കേസിൽ നേതാവിനെ രക്ഷിക്കാനും നീക്കം നടക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. വടക്ക് കിഴക്കൻ […]

സിപിഎം പ്രവർത്തകനെ ജയിലിൽ വച്ച് കൊലപ്പെടുത്തിയ കേസ് ; 9 ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം

സ്വന്തം ലേഖകൻ തലശേരി: കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷക്ക് വിധിച്ച സിപിഎം പ്രവർത്തകൻ അമ്പലക്കുളങ്ങര സ്വദേശി കെ.പി.രവീന്ദ്രനെ (47) കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബിജെപി പ്രവർത്തകരായ ഒമ്പത് പേർക്കാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ആകെ 31 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്.അതിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.ബിജെപി ആർഎസ്എസ് പ്രവർത്തകരായ പവിത്രൻ, ഫൽഗുനൻ, രഘു, സനൽ പ്രസാദ്, പി കെ ദിനേശൻ, കൊട്ടക്ക ശശി, അനിൽ കുമാർ, സുനി, […]

കേന്ദ്ര ബജറ്റ് അവതരണം പൂർത്തിയായി : ഇന്ധനവില കൂടും,വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം,കാർഷിക-ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ നൽകുന്നു

സ്വന്തം ലേഖകൻ ഡൽഹി : കേന്ദ്ര ബജറ്റ് അവതരണം പാർലമെന്റിൽ പൂർത്തിയായി.11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ വായിച്ചുതുടങ്ങിയ ബജറ്റ് ഒരുമണിക്ക് കഴിഞ്ഞപ്പോഴാണ് അവസാനിച്ചത്. ബജറ്റിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏർപ്പെടുത്തി. സ്വർണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ 10ൽ നിന്ന് 12.5 ശതമാനമാക്കി.രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയർത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 2014ൽ 1.85 ട്രില്യൻ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവർഷം അത് 3 ട്രില്യൻ ഡോളർ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി […]

സാവിത്രിയും നാരായണനുമെത്തി ഭാരതത്തിന്റെ നിർമലയെ അനുഗ്രഹിക്കാൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: മക്കൾ ജന്മനാടിന് അഭിമാനമായി മാറുമ്പോഴാണ് ഏതൊരു രക്ഷകർത്താവും മനംനിറഞ്ഞ് സന്തോഷിക്കുക. അത്തരത്തിൽ ഒരു ആഹ്‌ളാദ നിമിഷത്തിലാണ് തമിഴ്നാട് സ്വദേശികളായ സാവിത്രിയും നാരായണനും.ഒരുപാട് ദൂരങ്ങൾ കടന്നാണ് ഇരുവരും ഭാരതത്തിന്റെ സ്വന്തം നിർമലയെ കാണാനും അനുഗ്രഹിക്കാനുമെത്തിയത്. ഇനി ആരാണ് ഈ സാവിത്രിയും നാരായണനുമെന്നല്ലേ? കേന്ദ്രധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ അമ്മയും അച്ഛനുമാണ് ഇരുവരും. നിർമ്മലയുടെ ബഡ്ജറ്റ് അവതരണം കാണാൻ രാവിലെ തന്നെ അമ്മ സാവിത്രിയും അച്ഛൻ നാരായണനും പാർലമെന്റിൽ എത്തിച്ചേർന്നു. വെറുമൊരു ബഡ്ജറ്റ് അവതരണമല്ല ഇത്തവണത്തേത്. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത, […]

ഇരുപത്തിയേഴ് വർഷത്തെ ജയിൽ വാസം : പരോൾ വേണം; നളിനി ഇന്ന് ഹൈക്കോടതിയിൽ

സ്വന്തം ലേഖിക വെല്ലൂർ: ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ഇന്നു ജയിലിനു പുറത്തേക്ക്. പരോൾ അനുവദിക്കണമെന്ന ഹർജിയിൽ നേരിട്ടു ഹാജരായി വാദിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്നാണിത്. 1991 മേയ് ഇരുപത്തിയൊന്നിന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ചാവേർ സ്ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയാണ് നളിനി.ഇരുപത്തിയേഴ് കൊല്ലത്തിനിടെ 2016 ൽ പിതാവിന്റെ മരണാനന്തര ചടങ്ങിനു വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിനു പുറത്തിറങ്ങിയിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് നളിനിയെ ഹാജരാക്കാനാണ് വെല്ലൂർ സെൻട്രൽ ജയിൽ അധികൃതർക്ക് കോടതി നിർദേശം […]

കേന്ദ്രബജറ്റ് : ബ്രിഫ് കേസ് ഇല്ല ;ധനമന്ത്രിമാരുടെ സ്ഥിരം ട്രന്റ് തിരുത്തിക്കുറിച്ച് നിർമല സീതാരാമൻ

സ്വന്തം ലേഖകൻ ദില്ലി: രണ്ടാം നരേന്ദ്രമോദി സർക്കാറിൻറെ ആദ്യ ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ധനകാര്യമന്ത്രാലയത്തിലെത്തി. ബജറ്റിൻറെ കാലകാലങ്ങളായുള്ള മുഖമുദ്രയായ ബ്രീഫ് കേസ് ഒഴിവാക്കി അശോകസ്തംഭം അലേഖനം ചെയ്ത ബാഗുമായാണ് മന്ത്രി ധനകാര്യമന്ത്രാലയത്തിലെത്തിയത്. ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ, ധനകാര്യ സെക്രട്ടറി എസ് സി ഗാർഗ്, മുഖ്യസാമ്ബത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ എന്നിവരും നിർമ്മലസീതാരമനോടൊപ്പം മന്ത്രാലയത്തിൽ എത്തിയിട്ടുണ്ട്.രാവിലെ 11 മണിക്കാണ് ബജറ്റ് അവതിരിപ്പിക്കുക. സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് നിർമ്മല സീതാരാമന് മുന്നിലുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപി 7 ശതമാനം […]

ആന്റണി മുതൽ ഹൈബി വരെയുള്ളവർ പുറകെ നടന്നിട്ടും പ്രവർത്തകർ വീട്ടുപടിക്കൽ നിരാഹാരം കിടന്നിട്ടും വാക്ക് മാറ്റാത്തത് രാഹുലിന്റെ അന്തസ്സ് : അഡ്വ.ജയശങ്കർ

സ്വന്തം ലേഖകൻ കൊച്ചി: കോൺഗ്രസ് അധ്യക്ഷസ്ഥാനമൊഴിഞ്ഞ രാഹുൽഗാന്ധിയെ വാഴ്ത്തി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ. ഏ കെ ആൻറണി മുതൽ ഹൈബി ഈഡൻ വരെയുള്ളവർ കേണപേക്ഷിച്ചിട്ടും വാക്ക് മാറ്റിയില്ലെന്നത് രാഹുലിൻറെ അന്തസാണെന്ന് ജയശങ്കർ കുറിച്ചു. രാഹുൽഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്, വാക്കിനു വ്യവസ്ഥ ഉളളവനാണ്, പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽഗാന്ധിക്ക് അല്ലലും അലട്ടുമില്ലാത്ത വിശ്രമജീവിതം ആശംസിച്ച ജയശങ്കർ പുതിയൊരു പ്രസിഡൻറിൻറെ കീഴിൽ കോൺഗ്രസ് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുന്നതു കാണാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി. ജയശങ്കറിൻറെ കുറിപ്പ് പൂർണരൂപത്തിൽ രാഹുൽഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്. […]

രാഹുൽ കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം രാജിവച്ചു; രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തിൽ കോൺഗ്രസ് ഇനിയും വൈകരുതെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി തന്റെ രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു. താൻ നേരത്തെ തന്നെ രാജി സമർപ്പിച്ചതാണെന്നും നിലവിൽ പാർട്ടി അദ്ധ്യക്ഷനല്ലെന്നും രാഹുൽ വ്യക്തമാക്കി. പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തിൽ ഇനിയും കാലതാമസം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എന്നാൽ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിവയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.രാഹുൽ തന്നെ അദ്ധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രവർത്തകർ സമരത്തിലാണ്. പകരക്കാരനെക്കുറിച്ചുള്ള […]