play-sharp-fill

സ്ഥാനാര്‍ത്ഥിയാകാമോ എന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയും ചോദിച്ചിട്ടില്ല; ശ്രീനിവാസന് എന്തും പറയാമല്ലോ; നിലപാട് വ്യക്തമാക്കി മമ്മൂട്ടി

സ്വന്തം ലേഖകന്‍ കൊച്ചി: ‘ദ് പ്രീസ്റ്റ്’ സിനിമാ റിലീസിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മമ്മൂട്ടി. എന്തുകൊണ്ട് സജീവമായി ഈ രംഗത്തേയ്ക്കു വരാത്തത് എന്ന ചോദ്യത്തിനായിരുന്നു സജീവരാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന നിലപാടു വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും തന്നോടു സാഥാനാര്‍ഥിയാകാമോ എന്നു ചോദിച്ചിട്ടില്ല. ഞാന്‍ ആരോടും ചോദിച്ചിട്ടുമില്ല, തല്‍ക്കാലം സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യവുമില്ല. ഭാവിയില്‍ ഉണ്ടാകുമോ എന്ന ചോദ്യം ഉയരാം, അത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ കാണുന്നതു പോലെ ഇവിടെ സിനിമാക്കാര്‍ വ്യാപകമായി രാഷ്ട്രീയത്തിലേക്കു വരുന്നത് ഇവിടെ കാണാന്‍ സാധ്യതയില്ല. […]

കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും കണ്ണൂരിലെ അണികള്‍ക്കിത് കണ്ണീര്‍ക്കാലം; കെഎസിനായി പണപ്പിരിവ് പോലും നടത്തിയ കെഎസ് ബ്രിഗേഡ്; പിണറായിയും എം വി ഗോവിന്ദനും ഇപി ജയരാജനും ചേര്‍ന്ന കണ്ണൂര്‍ ലോബിക്ക് മുന്നില്‍ മുട്ടുമടക്കി പി ജെ ആര്‍മി; കെ സുധാകരനും പി ജയരാജനും അണികളില്‍ ആവേശം നിറക്കുമ്പോഴും കണ്ണൂരില്‍ കാലുവാരിക്കളിയുടെ കാലം

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് പ്രസംഗ വേദികളിലെ തീപ്പൊരി പ്രകടനം കൊണ്ട് അണികളെ കയ്യിലെടുക്കുന്ന കെ സുധാകരനാണ്. ഒപ്പം എന്തിനും തയ്യാറായി കെ എസ് ബ്രിഗേഡും ഒപ്പമുണ്ട്. സുധാകരന്‍ കെപിസിസിയുടെ തലപ്പത്ത് എത്തുന്നത് സ്വപ്നം കാണുന്നവരാണ് കെ എസ് ബ്രിഗേഡുകള്‍. എന്നാല്‍ സുധാകരന്റെ കെപിസിസി അധ്യക്ഷ പദവി വെള്ളത്തില്‍ വരച്ച വര പോലെയാണ്. കണ്ണൂരില്‍ സിപിഎമ്മുകാരുടെ പ്രിയ നേതാവ് പി ജയരാജനാണ്. അഴീക്കോട് ജയരാജന്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് കാത്തിരുന്നവരാണ് പിജെ ആര്‍മി. പി ജയരാജനെ ഒറ്റപ്പെടുത്തുന്നത് പിണറായി വിജയനും എം വി […]

പുതുപ്പള്ളിയിൽ കോൺഗ്രസ് – ബിജെപി പ്രവർത്തകർ സിപിഎമ്മിലേക്ക് ; പാർട്ടിയിലേക്കെത്തിയത് പതിറ്റാണ്ടുകളായി കോൺഗ്രസിനും ബി.ജെ.പിയ്ക്കും ഒപ്പം നിന്ന് പ്രവർത്തിച്ചവർ

തേർഡ് ഐ ബ്യൂറോ പുതുപ്പള്ളി : പതിറ്റാണ്ടുകളായുള്ള കോൺഗ്രസ്-ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി.പ്രവർത്തകരെ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് രക്തഹാരമണിയിച്ച് സ്വീകരിച്ചു. പരിയാരം വാർഡ് പ്രസിഡന്റും ,നാല് പതിറ്റാണ്ടായി കോൺഗ്രസ്സ് പ്രവർത്തകനുമായ ജേക്കബ് ജോസഫ്, കൊണ്‌ഗ്രെസ്സ് പ്രവർത്തകരായ ജോസിന തോമസ് ,വിനോദ് ,ജെറാർഡ് ,ജെയിംസ് മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ പ്രവർത്തകനും ബിഎംഎസ് ഭാരവാഹിയുമായ രാജപ്പൻ നായർ, പട്ടികജാതി മോർച്ച മണ്ഡലം ഭാരവാഹി സുരേഷ് ബാബു എന്നിവരാണ് കോൺഗ്രസ് ബിജെപി സംഘടനകളുടെ രാഷ്ട്രീയം ഉപേക്ഷിച്ച് […]

ഏറ്റുമാനൂരിലെ പ്രിന്‍സ് ലൂക്കോസിന്റെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി യൂത്ത് ഫ്രണ്ടും കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസും; ജോസ് കെ മാണിക്കൊപ്പം പോയവര്‍ക്കെല്ലാം വാരിക്കോരി സീറ്റ് നല്‍കി എല്‍ഡിഎഫ്; ജോസിനെ തള്ളിപ്പറഞ്ഞ സജി മഞ്ഞക്കടമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റില്ല; കേരളാ കോണ്‍ഗ്രസ് ജോസഫില്‍ പൊട്ടിത്തെറി; തെരഞ്ഞെടുപ്പ് കാലത്തെ ഉള്‍പ്പാര്‍ട്ടി ലഹളകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് ജോസഫിനൊപ്പം കൂടിയ പന്ത്രണ്ടിലധികം നേതാക്കള്‍ക്ക് നിരാശ. പിജെ ജോസഫും മോന്‍സ് ജോസഫും തോമസ് ഉണ്ണിയാടനും ഫ്രാന്‍സിസ് ജോര്‍ജും മാത്രമാണ് നിലവില്‍ സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് യൂത്ത് ഫ്രണ്ടും കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസും രംഗത്തെത്തി. സീനിയര്‍ നേതാവും കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നാണ് ആവശ്യം. എല്‍ഡിഎഫില്‍ ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ് […]

വീണ്ടും ചാവേറുകളാവാന്‍ വിധിക്കപ്പെട്ടവര്‍; വി.പി സാനു മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും; ജെയ്ക് സി തോമസിന് ഇത്തവണയും പുതുപ്പള്ളി; എസ്എഫ്‌ഐ, എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചാവേര്‍പ്പടയോ?

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നുള്ള മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ടിക്കറ്റില്‍ വി.പി സാനു മത്സരിക്കും. എസ്.എഫ്.ഐ ദേശീയ പ്രസിഡണ്ടും സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സാനു 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. 2019-ല്‍ കുഞ്ഞാലിക്കുട്ടിയോട് 2,60,153 വോട്ടിന് തോറ്റെങ്കിലും ശക്തമായ പ്രചരണത്തിലൂടെ സാനു മണ്ഡലത്തിലെ പുതുവോട്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞാലിക്കുട്ടി 5,89,873 വോട്ട് സ്വന്തമാക്കിയപ്പോള്‍ സാനു 3,29,720 വോട്ട് നേടി. 2019 തെരഞ്ഞെടുപ്പിലെ പ്രചരണ പരിചയവുമുള്ള വി.പി സാനുവിന്റെ സാന്നിധ്യവും നിലവിലെ രാഷ്ട്രീയ […]

പാർട്ടി ഗ്രാമത്തിലെ ദളിത് യുവാവിന്റെ ദുരൂഹ മരണം : മകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതല്ല, സിപിഎം പ്രവർത്തകർ കൊന്നുതള്ളുകയായിരുന്നെന്ന് സുജിത്തിന്റെ അമ്മ ; പോസ്റ്റുമോർട്ടം നടത്താതെ തന്നെ മൃതദേഹം സംസ്‌കരിക്കാൻ പാർട്ടി ശ്രമം നടത്തി : സുജിത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം

സ്വന്തം ലേഖകൻ കണ്ണൂർ : മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ദളിത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവതത്തിൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തം. ധർമ്മടത്തിലെ പെരളശേരിയിലെ മുന്നു പെരിയയിലാണ് ആർടിസ്റ്റ് കൊയിലേര്യൻ സുജിത്തെന്ന ദളിത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെക്കിക്കുളത്തെ സിപിഎം പാർട്ടിബ്രാഞ്ച് അംഗവും ദളിത് കുടുംബത്തിലെ അംഗവുമാണ് സുജിത്ത്. 2018 ഫെബ്രുവരി നാലിനാണ് സുജിത്തിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു പെരിയയിലെ റോഡരികിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിൽ സിപിഎം എടക്കാട് ഏരിയാ സമ്മേളനത്തിന്റെയും […]

ച്യവനപ്രാശ ലേഹ്യം പോലെയുള്ള സാധനമാണോ നവോത്ഥാനം?; മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പ്; ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ശ്രീനിവാസന്‍

സ്വന്തം ലേഖകന്‍ കൊച്ചി: ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ശ്രീനിവാസന്‍. ട്വന്റി ട്വന്റി എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ മത്സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ താന്‍ അതില്‍ പ്രവര്‍ത്തിക്കുമെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇന്ന് നടക്കുന്ന ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലടിക്കുകയാണ്. അതാണോ മതനിരപേക്ഷതയെന്ന് ശ്രീനിവാസന്‍ ചോദിച്ചു. നവോത്ഥാനത്തിന് നില്‍ക്കണമെന്നൊന്നും താന്‍ […]

ഹിന്ദു- ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് സിറിയിലേക്ക് അയക്കുന്നു; ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഐഎസ്ഐഎസിലേക്ക് പറഞ്ഞുവിടുന്നു; രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതും ഇവിടെ തന്നെ; കേരളത്തിനെതിരെ വിജയയാത്രയില്‍ ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയയാത്രയിലൂടെ എന്‍ഡിഎയ്ക്ക് പുത്തനുണര്‍വ്വ്. അമിത്ഷാകൂടി സമാപന സമ്മേളനത്തില്‍ എത്തിയതോടെ ഐശ്വര്യ കേരള യാത്രയേക്കാള്‍ വമ്പിച്ച ചലനമാണ് വിജയയാത്രയ്ക്ക് ഉണ്ടായത്. ജാഥയുടെ തുടക്കത്തില്‍ എന്‍ഡിഎ മുന്നണിയില്‍ നിന്നും പലരും പുറത്തുപോകുമെന്ന പ്രതീതിയായിരുന്നു ഉണ്ടായിരുന്നു. വിജയയാത്രയുടെ സമാപന വേദിയില്‍ സി.കെ ജാനുവും എത്തി. 2018 ഒക്ടോബറിലാണ് സി.കെ.ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയസഭ എന്‍ഡിഎ വിട്ടത്. കൂടാതെ നടന്‍ ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചതും നേട്ടമായി. ഡോളര്‍, സ്വര്‍ണക്കടത്തുക്കേസുകളും ശബരിമല വിഷയവുമായിരുന്നു […]

ഇന്ധന പാചകവാതക വില വർദ്ധന കോർപ്പറേറ്റുകളെ പ്രീണിപ്പിക്കാൻ തോമസ് ചാഴിക്കാടൻ എം.പി

സ്വന്തം ലേഖകൻ  കോട്ടയം: യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ധന പാചകവാതക വിലകൾ പ്രതിദിനം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചു ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം തോമസ് ചാഴിക്കാടൻ എം.പി പറഞ്ഞു. കർഷകയൂണിയൻ എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും തുടർന്ന് നടുറോഡിൽ അടുപ്പ് കത്തിച്ച്കൊണ്ടുള്ള പ്രതിഷേധസമരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വില നിർണ്ണയാവകാശം. ഇന്ധന കമ്പനികൾക്ക് നൽകിയത് യുപിഎ ഗവൺമെൻറ് ആണ്. അതിനു തുടർച്ചയായി വന്ന മോഡി […]

പാലായെ ചൊല്ലി ഇടതുമുന്നണി വിട്ട കാപ്പൻ ത്രിശങ്കുവിൽ ; എൻ.സി.കെയെ ഘടക കക്ഷിയാക്കില്ല, പകരം സഹകരിപ്പിക്കാൻ തീരുമാനവുമായി കോൺഗ്രസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പാലാ സീറ്റിനെ ചൊല്ലിയായിരുന്നു ഏറെ ചർച്ചകളും വാർത്തകലും. പാലാ സീറ്റിനെ ചൊല്ലിയാണ് മാണി സി. കാപ്പൻ ഇടതുമുന്നണി വിട്ടതും. എന്നാൽ ഇടതുമുന്നണി വിട്ട കാപ്പൻ ഇപ്പോൾ ത്രിശങ്കുവിലാണ്. എൻ.സി.പി വിട്ട് അദ്ദേഹം രൂപീകരിച്ച നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിയുടെ മുന്നണിപ്രവേശനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും യു.ഡി.എഫ്. ഇതുവരെ തയ്യാറായിട്ടില്ല. മുന്നണി പ്രവേശവും രണ്ട് സീറ്റുകളും പ്രതീക്ഷിച്ചു നിൽക്കുന്ന കാപ്പന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പാലാ സീറ്റ് കാപ്പന് നൽകിയാലും മുന്നണിപ്രവേശം ധൃതി പിടിച്ച് […]