വിദേശ സന്ദർശനം വിജയകരമെന്ന് മുഖ്യമന്ത്രി: 200 കോടിയുടെ നിക്ഷേപം, ജാപ്പനീസ് മേയർമാർ കേരളത്തിലേയ്ക്ക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദേശ സന്ദർശനം വിജയകരമെന്ന് മുഖ്യമന്ത്രി. ജപ്പാൻ, കൊറിയ രാജ്യങ്ങളിലെ സന്ദർശനം വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ യാത്ര നടത്തിയപ്പോഴൊക്കെ വിജയമുണ്ടായിട്ടുണ്ടെന്നും യുവജനങ്ങളെ മുന്നിൽ കണ്ടാണ് യാത്ര നടത്തിയത് എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ജപ്പാനിൽ നിന്ന് 200 കോടിയുടെ നിക്ഷേപം ഉറപ്പാക്കാനായി. ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെ കുറിച്ച് നല്ല മതിപ്പാണ്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനുളള തെളിവാണിത്. വിദ്യാഭാസ്യം, ആരോഗ്യം അടക്കമുളള മേഖലകളിൽ കേരളത്തിന് ഗുണം ചെയ്തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നീറ്റ ജലാറ്റിൻ കമ്പനി കേരളത്തിൽ […]

പാർട്ടിയുടെ അമരത്ത് കോടിയേരി തന്നെ; പകരക്കാരൻ വേണ്ടന്ന് സിപിഎം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പാർട്ടിയുടെ അമരത്ത് കോടിയേരി തന്നെ പകരക്കാരൻ വേണ്ടന്ന സി.പി.എം. ചികിത്സയുമായി ബന്ധപ്പെട്ട് അവധിയിൽ പ്രവേശിച്ച പാർട്ടി സെക്രട്ടറിയ്ക്ക് പകരം ആര് ആ സ്ഥാനത്തേയ്ക്ക് വരുമെന്ന് ചർച്ചയ്ക്ക് വിരാമിട്ട്് ആരെയും നിയമിക്കുന്നില്ലെന്നും നിലവിലെ സംവിധാനം മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനിച്ചു. കോടിയേരിയും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. പകരം ആർക്കും സെക്രട്ടറിയുടെ ചുമതല നൽകില്ല. കോടിയേരിക്കു പകരം പുതിയ സെക്രട്ടറിയെത്തുന്നുവെന്ന വാർത്തകൾ സിപിഎം നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ആർക്കും പ്രത്യേക ചുമതല […]

കേരള ബിജെപി അദ്ധ്യക്ഷനെ പത്തു ദിവസത്തിനകം തിരഞ്ഞെടുക്കാൻ നിർദ്ദേശം

  സ്വന്തം ലേഖകൻ   തിരുവനന്തപുരം : കേരള ബിജെപി അദ്ധ്യക്ഷനെ പത്തു ദിവസത്തിനകം തിരഞ്ഞെടുക്കാൻ നിർദ്ദേശം. പി.എസ് ശ്രീധരൻപിള്ള മിസോറാം ഗവർണറായതോടെ ഒഴിവുവന്ന കേരള ബി.ജെ.പിയുടെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് പത്തു ദിവസത്തിനകം പുതിയ ആളെ തിരഞ്ഞെടുക്കാൻ നിർദേശം. ഡിസംബർ മുപ്പതിന് ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതിനാൽ ഈ മാസം പകുതിയ്ക്കകം സംസ്ഥാന അദ്ധ്യക്ഷനെ നിയമിക്കണമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാരംഭ ചർച്ചകൾ ആരംഭിക്കും. കോർ കമ്മിറ്റിയംഗങ്ങളുമായും തുടർന്ന് ആർ.എസ്.എസ്. നേതൃത്വവുമായുമാണ് ചർച്ച നടത്തുന്നത്. ലോക്‌സഭ […]

വിലക്കയറ്റം ; സർക്കാർ വാഗ്ദാനം മറന്നു : ജോസഫ്.എം.പുതുശ്ശേരി എക്സ് എം.എൽ.എ

  സ്വന്തം ലേഖകൻ കോട്ടയം: അടുത്ത അഞ്ചുവർഷം വിലക്കയറ്റുമുണ്ടാകില്ലായെന്നു സത്യപ്രതിജ്ഞാദിവസം പ്രഖ്യാപനം നടത്തിയ പിണറായി സർക്കാർ നിത്യോപയോഗ സാധനങ്ങളുടെ വില വാണംപോലെ കുതിച്ചുയർന്നിട്ടും അതറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ലെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി എക്സ്.എം.എൽ.എ. ആരോപിച്ചു. യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും സർക്കാരിന്റെ ധൂർത്തിനുമെതിരെ കോട്ടയം സിവിൽ സപ്ലൈസ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം പിടിച്ചുനിർത്താൻ സബ്സിഡി നൽകി സർക്കാർ ഇടപെടൽ നടത്തുന്ന മാവേലി സ്റ്റോർ അടക്കമുള്ള […]

ഉള്ളി വിലക്കയറ്റത്തേക്കുറിച്ച് ചോദിച്ചപ്പോൾ ‘ഞാൻ അധികം ഉള്ളി കഴിക്കാറില്ലെന്നു’ നിർമല സീതാരാമൻ പാർലമെന്റിൽ

  സ്വന്തം ലേഖിക ദില്ലി : ഉള്ളി വിലക്കയറ്റത്തേക്കുറിച്ച് പാർലമെന്റിൽ ചോദിച്ചപ്പോൾ ഞാൻ അധികം ഉള്ളി കഴിക്കാറില്ലെന്നായിരുന്നു നിർമല സീതാരാമന്റെ മറുപടി.രാജ്യത്ത് ഉള്ളിയുടെ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച വിവിധ നടപടികൾ വിശദീകരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഞാൻ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല.ഉള്ളിക്ക് ഭഷണത്തിൽ അധികം പ്രാധാന്യം കൊടുക്കാത്ത കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത്.-നിർമല സീതാരാമൻ.മന്ത്രിയുടെ പരാമർശം സഭാംഗങ്ങളിൽ ചിരി പടർത്തി.എന്നാൽ ഉള്ളി കൂടുതൽ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്ന് സഭയിൽ മറ്റൊരംഗം അഭിപ്രായപ്പെട്ടു. കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പാക്കി, വിദേശത്തു നിന്നും ഉള്ളി […]

ജനപക്ഷം എൻഡിഎ വിട്ടു ; മോദി രാജ്യം കണ്ട ഏറ്റവും മോശം പ്രധാനമന്ത്രി : പി.സി ജോർജ്

സ്വന്തം ലേഖിക കോട്ടയം: എൻ.ഡി.എയുമായുള്ള ബന്ധം ജനപക്ഷം അവസാനിപ്പിക്കുകയാണെന്ന് പി.സി ജോർജ് എം.എൽ.എ പറഞ്ഞു. മോശം അനുഭവങ്ങളെ തുടർന്നാണ് എൻ.ഡി.എ വിടുന്നതെന്നും ഇക്കാര്യം നേരത്തെ അറിയിച്ചതാണെന്നും പി.സി ജോർജ് വ്യക്തമാക്കി. എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ ജോർജ് പറഞ്ഞിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്. എൻ.ഡി.എ വിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങളും പി.സി ജോർജ് ഉന്നയിച്ചു. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും റിസർവ് ബാങ്ക് കൊള്ളയടിക്കുകയാണ് മോദി ചെയ്യുന്നതെന്നും […]

പിണറായി തിരിച്ചെത്തിയാലുടൻ മന്ത്രി സഭയിൽ വൻ അഴിച്ചുപണി ; കടകംപള്ളിയും മൊയ്തീനുമടക്കം പുറത്തേക്കെന്നു സൂചന

  സ്വന്തം ലേഖിക തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിൽ വൻ അഴിച്ച് പണിക്ക് സാധ്യത. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ, ടൂറിസം മന്ത്രി എസി മൊയ്തീൻ, എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ. പകരം യുവഎംഎൽഎമാർ അടക്കമുളള പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഇടംപിടിക്കാനാണ് സാധ്യത. പിണറായി വിജയൻ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ 17 മാസം മാത്രമാണ് ബാക്കി നിൽക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ടിപി രാമകൃഷ്ണനേയും എസി മൊയ്തീനേയും സർക്കാരിൽ നിന്ന് നീക്കുന്നത് എന്നാണ് സൂചന. […]

നിർമല സീതാരാമനെതിരെ ‘നിർബല’ പരാമർശം : പാർലമെന്റിൽ മര്യാദയ്ക്ക് നിരക്കാത്ത ഭാഷ ഉപയോഗിക്കരുത് ; അധിർരഞ്ജൻ ചൗധരിക്കെതിരെ നോട്ടീസ്

സ്വന്തം ലേഖിക ന്യൂഡൽഹി: അനാവശ്യ പ്രസ്താവനകൾ പാടില്ലെന്ന് ബിജെപി എംപിമാരോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി പാർലമെൻററി പാർട്ടി യോഗത്തിലാണ് കേന്ദ്ര പ്രതിരോധമന്ത്രിയുടെ ശാസന . പാർലമെൻറി മര്യാദയ്ക്കു നിരക്കാത്ത ഭാഷ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ധനമന്ത്രി നിർമ്മല സീതാരാമനെ കോൺഗ്രസ് അംഗം അധിർരഞ്ജൻ ചൗധരി നിർബല എന്ന് വിളിച്ചതിനെതിരെ ബിജെപി നോട്ടീസ് നല്കി. ഇന്നലെയാണ് നിർമ്മലാ സീതാരാമനെ ‘നിർബല’ എന്ന് അധിർരഞ്ജൻ ചൗധരി പരിഹസിച്ചത്. ഇതിനു മറുപടിയുമായി നിർമല തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന വിമർശനം തനിക്കെതിരെ […]

ഗോഡ്‌സെ ‘ദേശഭക്തനെന്ന’ പരാമർശം ; പ്രഗ്യാ സിംഗിനെ പ്രതിരോധ സമിതിയിൽ നിന്നും ഒഴിവാക്കി

  സ്വന്തം ലേഖിക ഡല്‍ഹി : മഹാത്മാഗാന്ധിയെ വെടിവച്ച്‌ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‍സെ ദേശഭക്തനാണെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി പ്രവര്‍ത്തനാദ്ധ്യക്ഷന്‍ ജെ പി നദ്ദ രംഗത്ത് . എംപി പറഞ്ഞത് തീര്‍ത്തും അപലപനീയമാണെന്നും ബിജെപി ഇത്തരം പരാമര്‍ശങ്ങളെ അനുകൂലിക്കുന്നില്ലെന്നും പാര്‍ട്ടി, ഭരണതലങ്ങളില്‍ പ്രഗ്യക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നദ്ദ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി പ്രഗ്യ സിംഗിനെ പ്രതിരോധ സമിതിയില്‍ നിന്നും ഒഴിവാക്കി. പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രഗ്യക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് . പ്രഗ്യയുടെ പ്രസ്താവന ബിജെപിയുടെ അച്ചടക്കസമിതി പരിശോധിക്കുന്നതായിരിക്കും […]

രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പരാതി ; യുവമോർച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു

  സ്വന്തം ലേഖകൻ എടക്കര: രാഹുൽ ഗാന്ധി എം.പിയെ കാണാനില്ലെന്ന് പരാതി നൽകിയ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോത്തുകൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അഡ്വ. എൻ.എസ്. അജേഷ് എടക്കര സി.ഐയ്ക്ക് നൽകിയ പരാതിയിലാണ് കേസ്. ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് അജി തോമസ് പരാതി നൽകിയതെന്ന് കാണിച്ചാണ് അജേഷിന്റെ പരാതി. വയനാട് എം.പിയായ രാഹുൽ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. […]