കുഴഞ്ഞ് വീണിട്ടും വളയം പിടിച്ച കൈകള്‍ യാത്രക്കാരെ കൈവിട്ടില്ല..! പക്ഷാഘാതത്തിനിടെ 48 യാത്രക്കാരെ സുരക്ഷിതനാക്കിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് മൂന്നാറിലെ മണ്ണിടിച്ചിലിലും യാത്രക്കാരെ സുരക്ഷിതനാക്കിയ മാതൃകാ ഡ്രൈവര്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: 48 യാത്രക്കാരുമായി പോകവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ബസ് ഡ്രൈവര്‍ ബസ് റോഡരിലേക്ക് സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരെ രക്ഷിച്ചപ്പോള്‍ പൊലിഞ്ഞത് സ്വന്തം ജീവന്‍. താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ സിജീഷാണ് (കംസന്‍ 48) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിജിഷ് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരിച്ചത്. നവംബര്‍ 20 ന് പുലര്‍ച്ചെ നാല് മണിയോടെ താമരശ്ശേരിയില്‍ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് പക്ഷാഘാതം ഉണ്ടായത്. […]

ബിഎം എസ് കോട്ടയം മേഖല വൈസ് പ്രസിഡന്റ് എ.പി കൊച്ചുമോന്റെ പിതാവ് പാപ്പൻ നിര്യാതനായി

മൂലവട്ടം : അറയ്ക്കൽ ചിറയിൽ പാപ്പൻ (80 ) നിര്യാതനായി. സംസ്കാരം ഡിസംബർ 12 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് മുട്ടമ്പലം ശ്മശാനത്തിൽ. മക്കൾ: ബി.എം.എസ് കോട്ടയം മേഖല വൈസ് പ്രസിഡന്റ് എ.പി കൊച്ചുമോൻ, എ.പി ബൈജു, ബിജിമോൾ എ.പി മരുമക്കൾ: ബിൻസി കൊച്ചുമോൻ, വിജയൻ പട്ടശ്ശേരി, നിമ്മി രാജു

വാകത്താനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൊച്ചുപാറാവേലിൽ മറിയാമ്മ തോമസ് നിര്യാതയായി

സ്വന്തം ലേഖിക വാകത്താനം: വാകത്താനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൊച്ചുപാറാവേലിൽ മറിയാമ്മ തോമസ് 67 (വടാമറ്റത്തിലായ മധുമല പുത്തൻപറമ്പിൽ കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി. ഭർത്താവ് മുൻ പഞ്ചായത്ത് മെമ്പർ പി കെ തോമസ്. മൃതദേഹം ഇന്ന് വൈകീട്ട് 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രുഷ തിങ്കളാഴ്ച പള്ളിയിൽ മൂന്ന് മണിക്ക്.

ചെന്നിക്കര കാവുങ്കൽ കുര്യൻ ചെറിയാൻ നിര്യാതനായി

അരീപ്പറമ്പ്:തേമ്പള്ളിലായ ചെന്നിക്കര കാവുങ്കൽ കുര്യൻ ചെറിയാൻ (പാപ്പു-96)നിര്യാതനായി. സംസ്ക്കാരം ഇന്ന് 2 മണിക്ക് ഭവനത്തിലെ ശ്രിശ്രൂഷയ്ക്ക് ശേഷം അരീപ്പറമ്പ് സെൻറ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ പരേതയായ മറിയാമ്മ വാകത്താനം. കൊച്ചുപ്ലാപ്പറമ്പിൽ കുടുംബാഗമാണ് മക്കൾ: മോളി,പരേതയായ ആലീസ്,സാബു മരുമക്കൾ ചേർക്കമണ്ണിൽ കുഞ്ഞുമോൻ,മാടപ്പാട്ടായ എരുമത്താനത്ത് അച്ചൻകുഞ്ഞ്,തെക്കേക്കര ഷൈനി.

കളത്തിപ്പടി രേവതിയിൽ ലളിതാഭായി വി.പി നിര്യാതയായി

കളത്തിപ്പടി: രേവതിയിൽ (കോല്ലേക്കേരിയിൽ) ലളിതാഭായി വി.പി (72) നിര്യാതയായി. സംസ്കാരം 11-12-2022 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് കളത്തിപ്പടിയിലുള്ള വസതിയിൽ. ഭർത്താവ് : ബാലൻ കെ.കെ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ).മക്കൾ: തേജുലാൽ ബി (കാനഡ) സേജുലാൽ ബി (ബാംഗ്ലൂർ) മരുമക്കൾ: സുജാത (കാനഡ)എലിസബത്ത് (അയോണ അക്കാഡമി, കോട്ടയം)

കോട്ടയം തിരുനക്കര അയ്യപ്പ സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചിലർ തടസപ്പെടുത്തുന്നു; നവമാധ്യമങ്ങളിലൂടെ സംഘടനയെ അപകീർത്തി പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു; മുഖ്യമന്ത്രിക്ക് പരാതിയുമായി ഭാരവാഹികൾ

കോട്ടയം: അര നൂറ്റാണ്ടിലേറെയായി കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനം കേന്ദ്രീകരിച്ച് അയ്യപ്പ ഭക്തർക്കായി സേവന പ്രവർത്തനങ്ങൾ നടത്തുന്ന അയ്യപ്പ സേവാ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ ചിലർ തടസപ്പെടുത്തുന്നു. നവമാധ്യമങ്ങളിലൂടെ സംഘടനയെ അപകീർത്തി പെടുത്തുന്ന പോസ്റ്റുകൾ ചിലർ നിരന്തരം പ്രചരിപ്പിക്കുന്നു എന്നും പരാതിയിൽ പറയുന്നു. അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് ദക്ഷിണേന്ത്യയിൽ എല്ലായിടത്തുമായി 6000 ശാഖകൾ ഉണ്ട് . പ്രാഥമിക ശുശ്രൂഷ കേന്ദ്രങ്ങളും മെഡിക്കൽ ക്യാമ്പുകളും സംഘടന സീസണിൽ നടത്തി വരാറുണ്ട്. ശബരിമലയിൽ സ്ട്രക്ച്ചർ സേവനം നടത്തുന്നത് അയ്യപ്പ സേവാ സംഘമാണ് .ശബരിമല , പമ്പ, […]

കാഞ്ഞിരം മലരിക്കൽ പാറേചിറയിൽ രത്നമ്മ നിര്യാതയായി

കോട്ടയം: കാഞ്ഞിരം മലരിക്കൽ പാറേചിറയിൽ രവീന്ദ്രന്റെ ഭാര്യ രത്നമ്മ (69) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 2:30 ന് വീട്ടുവളപ്പിൽ നടക്കുന്നതാണ്

കോട്ടയം ഇല്ലിക്കലില്‍ ഫുട്‌ബോള്‍ താരത്തിന്റെ കട്ടൗട്ട് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 11 കെ.വി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; വൈരം മറന്ന് കൂട്ടുകാരന്റെ ചികിത്സയ്ക്ക് തുക കൈമാറിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല; ഇല്ലിക്കല്‍ ആലുമ്മൂട്ടിലെ അര്‍ജന്റീന- ബ്രസീല്‍ ഫാന്‍സ് ഇന്ന് കളിയാവേശത്തിലല്ല, ഖബറിനരികെ കണ്ണീരിലാണ്..!

സ്വന്തം ലേഖകന്‍ കോട്ടയം: ഫുട്‌ബോള്‍ ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ 11 കെ.വി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇല്ലിക്കല്‍ കൊറ്റമ്പടം ഹമീദ് കുട്ടിയുടെ മകന്‍ അമീന്‍ മുഹമ്മദ്(22) ആണ് മരിച്ചത്. ഖബറടക്കം താഴത്തങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്. കഴിഞ്ഞമാസമാണ് ഫുട്‌ബോള്‍ താരത്തിന്റെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടയില്‍ ഇല്ലിക്കല്‍ സ്വദേശികളായ അമീനും രണ്ട് സുഹൃത്തുക്കള്‍ക്കും ഷോക്കേല്‍ക്കുന്നത്. രാത്രിയില്‍ കട്ടൗട്ട് സ്ഥാപിക്കാന്‍ കവുങ്ങ് നാട്ടുന്നതിനിടയില്‍ വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് സാരമായ പരിക്കുകള്‍ ഇല്ലായിരുന്നുവെങ്കിലും അമീന്റെ നില […]

കുറിച്ചി എള്ളലയിൽ ഇട്ടി ചാക്കോ നിര്യാതനായി

കോട്ടയം: കുറിച്ചി. എള്ളലയിൽ ഇട്ടി ചാക്കോ (പാപ്പു- 92) നിര്യാതനായി. സംസ്‍കാരം ഞായറാഴ്ച ഉച്ചക്ക് 2.30നു വീട്ടിലെ ശുശ്രുഷക്ക് ശേഷം സെന്റ് മേരീസ്‌ സുനോറോ പുത്തൻപള്ളിയിൽ.

വലിയ പ്രേമത്തോടെ കൊച്ചുപ്രേമന് വിട..! നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു; അന്ത്യം ശ്വസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നടന്‍ കൊച്ചുപ്രമേന്‍ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേയാണ് അന്ത്യം. കെ.എസ്.പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്. നാടകരംഗത്തിലൂടെ സിനിമയിലെത്തി പ്രതിഭ തെളിയിച്ച കലാകാരനാരുന്നു കൊച്ചുപ്രേമന്‍. 1979ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ 1997ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ […]