Spread the love

കോട്ടയം: അര നൂറ്റാണ്ടിലേറെയായി കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനം കേന്ദ്രീകരിച്ച് അയ്യപ്പ ഭക്തർക്കായി സേവന പ്രവർത്തനങ്ങൾ നടത്തുന്ന അയ്യപ്പ സേവാ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ ചിലർ തടസപ്പെടുത്തുന്നു. നവമാധ്യമങ്ങളിലൂടെ സംഘടനയെ അപകീർത്തി പെടുത്തുന്ന പോസ്റ്റുകൾ ചിലർ നിരന്തരം പ്രചരിപ്പിക്കുന്നു എന്നും പരാതിയിൽ പറയുന്നു.

video
play-sharp-fill

അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് ദക്ഷിണേന്ത്യയിൽ എല്ലായിടത്തുമായി 6000 ശാഖകൾ ഉണ്ട് . പ്രാഥമിക ശുശ്രൂഷ കേന്ദ്രങ്ങളും മെഡിക്കൽ ക്യാമ്പുകളും സംഘടന സീസണിൽ നടത്തി വരാറുണ്ട്. ശബരിമലയിൽ സ്ട്രക്ച്ചർ സേവനം നടത്തുന്നത് അയ്യപ്പ സേവാ സംഘമാണ് .ശബരിമല , പമ്പ, എരുമേലി, പന്തളം തുടങ്ങി നൂറിനടുത്ത് കേന്ദ്രങ്ങളിൽ താമസ സൗകര്യവും , അന്നദാനവും , കുടിവെള്ള വിതരണവും സംഘടന ശബരിമല സീസണിൽ നടത്തുന്നു.

സംഘടനയുടെ കോട്ടയം ശാഖയുടെ ഉടമസ്ഥതതയിൽ ഉള്ളതും സ്റ്റേറ്റ് കൗൺസിലിന്റെ കേന്ദ്ര ഓഫീസുമായ തിരുനക്കര ക്ഷേത്ര മൈതാനത്തെ ഓഫീസിൻ്റെ പ്രവർത്തനമാണ് ഇപ്പോൾ ചിലർ തടസപ്പെടുത്തുന്നത് എന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. സംഘടനയുടെ സംസ്ഥാന-ദേശീയ നേതാക്കളാണ് സംസ്ഥാന പ്രസിഡൻ്റ് പി.നരേന്ദ്രൻ നായരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടത് .ദേശീയ വൈ. പ്രസിഡൻ്റ് കൊയ്യം ജനാർദനൻ (കണ്ണൂർ), സെക്രട്ടറി കൊച്ചു കൃഷ്ണൻ (പാലക്കാട്), സംസ്ഥാന ട്രഷറർ സുരേഷ് അടിമാലി (ഇടുക്കി), ജോ . സെക്രട്ടറി ജയകുമാർ തിരുനക്കര (കോട്ടയം ) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നവർ . പരാതി സ്വീകരിച്ച മുഖ്യമന്തി പ്രശ്നത്തിൽ ഇടപെട്ട് വേണ്ടത് ചെയ്തു കൊള്ളാമെന്ന് നേതാക്കൻമാർക്ക് ഉറപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group