video
play-sharp-fill

കുമരകം മറ്റത്തിൽ കെ ജോണിന്റെ ഭാര്യ ലില്ലി ജോൺ (89 )നിര്യാതയായി.

കുമരകം : (വാർഡ് -15) മറ്റത്തിൽ കെ ജോണിന്റെ ഭാര്യ ലില്ലി ജോൺ (89 ) നിര്യാതയായി. പരേത കോട്ടയം ആര്യാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലീന, ജേക്കബ് ജോൺ, തോമസ് ജോൺ , മരുമക്കൾ: ബാബുക്കുട്ടി കോര പൂച്ചേരിക്കേരിൽ (വാകത്താനം ), ബിൻസി ജേക്കബ് ഇളംപള്ളിയിൽ (നീലിമംഗലം), ലീനാ തോമസ് പാറമ്പുഴയിൽ (വെള്ളൂർ – പാമ്പാടി) സംസ്ക്കാരം നാളെ (ശനി) രാവിലെ 10- ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ

ഒളശ്ശ ഏറനാട്ട് കെ. ടി. ആന്റണി (90) റിട്ട. എസ്ബിഐ ഉദ്യോഗസ്ഥൻ നിര്യാതനായി.

ഒളശ്ശ: ഏറനാട്ട് കെ. ടി. ആന്റണി (90) റിട്ട. എസ്.ബി ഐ ഉദ്യോഗസ്ഥൻ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച (21-02-25) 3.30ന് ഐക്കരചിറ സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പമ്പാവാലി മേലേട്ട് ഏലിക്കുട്ടി. മക്കൾ : ആനന്ദ്, അനിൽ, ആശ. മരുമക്കൾ: ജോളി, നിഷ, ബിജു.

മുതിർന്ന സാമൂഹിക പ്രവർത്തകയും സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സ്ഥാപക പ്രസിഡന്റുമായ ടിപി ആനന്ദവല്ലി (87) അന്തരിച്ചു

തലയോലപ്പറമ്പ്: മുതിർന്ന സാമൂഹ്യ പ്രവർത്തകയും ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ സ്ഥാപക പ്രസിഡൻ്റുമായിരുന്ന ടി.പി. ആനന്ദവല്ലി (87 ) വിട പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.10ന് കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണh ആശു പത്രിയിൽ വെച്ചാണ് മരണ മടഞ്ഞത്. സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് കടുത്തുരുത്തി KS പുരം അലരിയിലുള്ള തെക്കേ മ്യാലിൽ വീട്ടുവളപ്പിൽ  

പള്ളം നടക്കാവ് മഠത്തിൽ പരേതനായ കരുണാകരൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനും കെഎസ്ആർടിസി ഇൻസ്പെക്ടറുമായ ആലപ്പുഴ കൈതവന വടക്കേ കുളപ്പുരക്കൽ പ്രദീപ് കുമാർ കെ കെ (54) നിര്യാതനായി

ആലപ്പുഴ : ആലപ്പുഴ പള്ളം നടക്കാവ് മഠത്തിൽ പരേതരായ കരുണാകരൻ പിള്ളയുടേയും ഭവാനിയമ്മയുടെയും മകനും കെ.എസ്ആ.ർ.ടി.സി ഇൻസ്പെക്ടറുമായ ആലപ്പുഴ കൈതവന വടക്കേക്കുളപ്പുരയ്ക്കൽ പ്രദീപ് കുമാർ കെ കെ ( സന്തോഷ് 54 ) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ആലപ്പുഴ പറവൂരിലുള്ള സഹോദരിയുടെ വീട്ടുവളപ്പിൽ . ഭാര്യ: സരിത . മകൾ അഭിരാമി .

തിരുവാർപ്പ് പുത്തൻപറമ്പിൽ മർക്കോസ് ജോസഫ് (ബേബി – 68) നിര്യാതനായി.

തിരുവാർപ്പ്:( വാർഡ് – 1 ) പുത്തൻപറമ്പിൽ മർക്കോസ് ജോസഫ് (ബേബി – 68) നിര്യാതനായി. ഭാര്യ : ശോശാമ്മ മർക്കോസ് അയ്യൻകുന്നേൽ, (അമയന്നൂർ ) മക്കൾ :പിഎം .ജയമോൻ, പി എം .ജിജോമോൻ , ജോഷിമോൻ മരുമക്കൾ :ഷെറിൻ, ഡിലു സംസ്ക്കാരം ഇന്ന് (10-2-2025 ) 12-ന് സെന്റ് മാർക്സ് സി എസ് ഐ പള്ളിയിൽ

മഠത്തിൽ പറമ്പിൽ രമേശൻ്റെ മകൻ അനിൽരമേശൻ നിര്യാതനായി

പാമ്പാടി: മഠത്തിൽ പറമ്പിൽ രമേശൻ്റെ മകൻ അനിൽരമേശൻ (32) നിര്യാതനായി. സംസ്കാരം നാളെ (03/02/2025) വൈകീട്ട് 3.30 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: അരുൺ, ആരതി.

അയ്മനം പൂന്ത്രക്കാവ് കളപുരയ്ക്കൽ വീട്ടിൽ പി എ സുകുമാരൻ നിര്യാതനായി

അയ്മനം : പൂന്ത്രക്കാവ് കളപുരയ്ക്കൽ വീട്ടിൽ പി എ സുകുമാരൻ (92) (റിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ : എ കെ ലീലാമ്മ (റിട്ട : അധ്യാപിക , മാങ്ങാനം അയ്യംകുളം കുടുംബാംഗം) മക്കൾ : സുധീർ ലാൽ (കാനഡ), സുജയ് ലാൽ(ബെഹ്‌റയിൻ), സൂരജ് ലാൽ (യു കെ) മരുമക്കൾ : സിമി സുധീർ (പാലാ), ജിഷ സുജയ്(തൊടുപുഴ), ശ്രീകല സൂരജ് (പിറവം ) സംസ്കാരം നാളെ (31.01.2025 വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

കലക്ട്രേറ്റ് വാർഡ് കൊപ്രത്ത് ക്ഷേത്രത്തിന് സമീപം പുളിമൂട്ടിൽ പിഎം സത്യൻ നിര്യാതനായി

കലക്ട്രേറ്റ് വാർഡ് കൊപ്രത്ത് ക്ഷേത്രത്തിന് സമീപം പുളിമൂട്ടിൽ പിഎം സത്യൻ (65) നിര്യാതനായി. സംസ്കാരം നാളെ (27 – 1 – 25 തിങ്കൾ) വൈകുന്നേരം 4ന് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ചങ്ങനാശ്ശേരി മതിലകത്ത് കുടുംബാംഗം ഉഷയാണ് ഭാര്യ. ഈരയിൽകടവ് ഹെഡ് ലോഡ് വർക്കേഴ്സ് (സിഐടിയു) യൂണിയൻ മുൻ ജീവനക്കാരനാണ്. മക്കൾ -വൈശാഖ് (അവന്യൂ റീജിയൻ ഹോട്ടൽ കൊച്ചി) വിശാഖ് . മരുമക്കൾ – പുഷ്പ, സുനിത

ഒഡിഷ റൂർക്കേല സ്റ്റീൽ പ്ലാന്റ് റിട്ട.ഉദ്യോഗസ്ഥൻ ആർപ്പൂക്കര വൈശാഖിൽ ഈശ്വര വാര്യർ നിര്യാതനായി

കോട്ടയം: ഒഡിഷ റൂർക്കേല സ്റ്റീൽ പ്ലാന്റ് റിട്ട.ഉദ്യോഗസ്ഥൻ ആർപ്പൂക്കര വൈശാഖിൽ ഈശ്വര വാര്യർ(78) അന്തരിച്ചു. കുട്ടമ്പേരൂർ കൊട്ടാരത്തിൽ വാര്യത്ത് കുടുംബാഗമാണ്. ഭാര്യ: എസ്.വിജയലക്ഷ്മി (റിട്ട.തഹസിൽദാർ). മക്കൾ: വിന്നി ഇ.വാര്യർ(സീനിയർ ക്ലർക്ക്, ആർ.ഐ.ടി.എൻജിനീയറിങ് കോളേജ്, പാമ്പാടി, എൻ.ജി.ഒ.യൂണിയൻ കോട്ടയം ജില്ലാകമ്മിറ്റിയംഗം), അനീഷ് ഇ.(ചെന്നൈ). മരുമക്കൾ: ശ്രീകുമാർ.വി.എസ്.(കലഞ്ഞൂർ), ലതിക(ചെന്നൈ). സംസ്‌കാരം തിങ്കളാഴ്ച(27-1-25) ഉച്ചകഴിഞ്ഞ് മൂന്നിന് ആർപ്പൂക്കര ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ.

കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ സൂപ്രണ്ടും, പ്രമുഖ പാൻക്രിയാറ്റിക് സർജനുമായ ഡോ. മാത്യു വർഗീസ് കുരുടാമണ്ണിൽ നിര്യാതനായി.

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ സൂപ്രണ്ടും, പ്രമുഖ പാൻക്രിയാറ്റിക് സർജനുമായ ഡോ. മാത്യു വർഗീസ് കുരുടാമണ്ണിൽ നിര്യാതനായി. 94 വയസായിരുന്നു. കോട്ടയം ഗാന്ധിനഗർ ഡോക്ടേഴ്സ് ഗാർഡനിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. പത്തനംതിട്ട അയിരൂർ കുരുടാമണ്ണിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് നടക്കും. 1947-ൽ ഗുണ്ടൂർ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേർന്നു എങ്കിലും രണ്ടാം വർഷം മുതൽ ചെന്നൈയിൽ സ്റ്റാൻലി മെഡിക്കൽ കോളേജിലേക്ക് മാറി. ഇവിടെ നിന്നുമുള്ള പഠനത്തിന് ശേഷം കൊളംബോയിൽ തുടർ പഠനം നടത്തി. പിന്നീട് ഇംഗ്ലണ്ടിൽ നിന്നാണ് 1968 ൽ […]