രണ്ടും ഭീകരത തന്നെ : പുല്‍വാമയിലെ ഭീകരാക്രമണത്തെയും കേരളത്തിലെ കൊലപാതകങ്ങളെയും അപലപിച്ച് മോഹൻലാല്‍

സ്വന്തംലേഖകൻ കോട്ടയം : ജമ്മു കശ്മിരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെയും കേരളത്തിലെ കൊലപാതകത്തെയും അപലപിച്ച് മോഹൻലാല്‍. തന്റെ പുതിയ ബ്ലോഗിലാണ് മോഹൻലാല്‍ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി എത്തിയത്. ആ വിരജവാൻമാര്‍ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാൻ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവര്‍ നിന്നയിടങ്ങളില്‍ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.. അവരുടെ വേദനകള്‍, സങ്കടങ്ങള്‍, പരാതികള്‍ കേട്ടിട്ടുണ്ട്. അവര്‍ പകര്‍ന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും അവരുടെ പാദങ്ങളില്‍ പ്രണമിക്കാൻ തോന്നിയിട്ടുണ്ട്. ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീര ജവാൻമാര്‍ ജോലി ചെയ്യുന്നത്. മരണം മുന്നില്‍ വന്ന് […]

അടുത്തെങ്ങാനും നിങ്ങള്‍ സർക്കാർ ആശുപത്രിയിൽ പോയിട്ടുണ്ടോ.?

സ്വന്തംലേഖകൻ കോട്ടയം : അതെ, അടുത്തെങ്ങാനും നിങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിട്ടുണ്ടോ… ? പോയെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ആശുപത്രിയിലെ മാറ്റങ്ങളെ കുറിച്ചറിയാന്‍ പറ്റൂ. അത്തരമൊരു അനുഭവത്തെ കുറിച്ച് എഴുതുകയാണ് വിപിന്‍ വില്‍ഫ്രഡ്.അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ ആശുപത്രി അനുഭവം ഇപ്പോള്‍ ഫേസ് ബുക്ക് പേജില്‍ വൈറലാണ്. വിപിന്‍റെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം .. അടുത്തെങ്ങാനും നിങ്ങൾ സർക്കാർ ആശുപത്രിയിൽ പോയിട്ടുണ്ടോ..? കിടുക്കൻ മേക് ഓവറാണ് ഇപ്പൊ നാട്ടുമ്പുറത്തെ സർക്കാരാശുപത്രികൾക്ക്.മുമ്പൊക്കെ സർക്കാരാശൂത്രീൽ പോയാൽ കൗണ്ടറിനകത്തിരുന്ന് ഒരു കമ്പൗണ്ടർ പേരും സ്ഥലവും വയസ്സുമൊക്കെ ചോദിച്ച് ഒരു തുണ്ടെഴുതിത്തരും. അതും […]

‘ഇവളെ എനിയ്ക്ക് സംരക്ഷിച്ചേ പറ്റൂ’ ഞാൻ കാരണമാണ് അവൾക്കീ ഗതി വന്നത്; ബാലൻ വക്കീൽ

സ്വന്തം ലേഖകൻ ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ദിലീപ് നായകനായ കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഫസ്റ്റ് ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയിലെ ചില ഡയലോഗുകൾക്ക് ദിലീപിന്റെ ജീവിതത്തിലെ ചില സംഭവങ്ങളുമായി സാമ്യമുണ്ടെന്നാണ് ചിലർ പറയുന്നത്. ചിത്രത്തിലെ നായികയെ മുൻ നിറുത്തി, ദിലീപിന്റെ കഥാപാത്രം ഇവളെ ഞാൻ സംരക്ഷിച്ചേ തീരൂ. കാരണം ഞാൻ കാരണമാണ് ഇവൾക്കീ ഗതി വന്നത് എന്ന് നായകനായ ദിലീപ് പറയുന്നുണ്ട്. കാവ്യ – ദിലീപ് വിവാഹത്തെയാണ് ആരാധകർ ഇതുമായി കൂട്ടി […]

പൈന്റ് വാങ്ങാൻ ബിവറേജിലെത്തിയവർ സിനിമാ നടൻന്മാരായി

സ്വന്തം ലേഖകൻ ആലപ്പുഴ: കലവൂർ പാതിരപ്പള്ളിയിൽ ഒരൊറ്റരാത്രികൊണ്ട് പുതിയ ബീവറേജസ് ഔട്ട്‌ലെറ്റ്. വിവരമറിഞ്ഞവരെല്ലാം രാവിലെ തന്നെ ഓടിയെത്തി. ഔട്ട്‌ലെറ്റിന്റെ കെട്ടും മട്ടുമൊന്നും ആരും ശ്രദ്ധിച്ചില്ലെങ്കിലും ഒരു പൈൻഡ് എങ്കിലും വാങ്ങിപ്പോകാമെന്ന പ്രതീക്ഷയിൽ പലരും ക്യൂവിൽ അണിചേർന്നു. പക്ഷേ, പുതിയ ബീവറേജ് ഔട്ട്‌ലെറ്റിലേക്ക്സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാംഎത്തിയതോടെ സീനാകെ മാറി. അപ്പോഴാണ് പലരും ബീവറേജ് ഔട്ട്‌ലെറ്റിലേയ്ക്ക് ഒന്നുകൂടി നോക്കിയത്. അതോടെ പണിപാളിയത് മനസ്സിലാക്കി പലരും വലിഞ്ഞു. കഴിഞ്ഞദിവസം പാതിരപ്പള്ളിയിൽ സിനിമാ ചിത്രീകരണത്തിനായി ഒരുക്കിയ ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് പലരും ഇളിഭ്യരായസംഭവമുണ്ടായത്. ജയറാം നായകനായ ഗ്രാൻഡ് ഫാദർ […]

ആനക്കരയിൽ അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നു

സ്വന്തം ലേഖകൻ ആനക്കര: ആനക്കര പഞ്ചായത്തിൽ അനധികൃത മണൽക്കടത്ത് സജീവമാകുന്നു . കുമ്ബിടി കാറ്റാടിക്കടവിൽനിന്നാണ് മണൽ കടത്തുന്നത് . പാതയിൽ നിന്ന് പുഴയിലേക്ക് സമാന്തരപാതയുണ്ടാക്കിയാണ് മണൽ മാഫിയയുടെ സഞ്ചാരം. മലപ്പുറം കേന്ദ്രമാക്കിയുള്ള മണൽമാഫിയയാണ് മണൽ കടത്തുന്നതെന്ന് പരാതി ഉയരുന്നുണ്ട്. കാറ്റടിക്കടവിന് പുറമേ കാങ്കപ്പുഴക്കടവ്, കൂടല്ലൂർമേഖല എന്നിവിടങ്ങളിൽനിന്ന് രാത്രി മണൽ കടത്തുന്നുണ്ട്. വേനൽ കടുക്കുന്നതോടെ ഇത് വ്യപാകമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

ബിഎസ്എൻഎല്ലിന്റെ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഷ്‌കരിച്ചു

സ്വന്തം ലേഖകൻ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ പരിഷ്‌കരിച്ചു. ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്ന തരത്തിലാണ് പ്ലാൻ പരിഷ്‌കരിച്ചത്. നേരത്തെ 1.5 ജിബിയാണ് ദിനവും ലഭിച്ചിരുന്നത്. അതേസമയം, പ്ലാനിന്റെ കാലാവധി കുറച്ചതായിട്ടാണ് റിപ്പോർട്ടുകൾ. നേരത്തെ 1.5 ജിബി ദിനവും കിട്ടിയിരുന്ന പ്ലാനിന്റെ കാലാവധി 28 ദിവസമായിരുന്നു. ദിവസവും 2 ജിബിയായി വർധിപ്പിച്ചപ്പോൾ 24 ദിവസമാക്കി പ്ലാനിന്റെ കാലാവധി കുറച്ചതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഡാറ്റ വേഗതയും 80 കെബിപിഎസ് ആയി കുറച്ചിട്ടുണ്ട്.

ശബരിമല വിഷയത്തിൽ സര്‍ക്കാരുമായി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്

സ്വന്തം ലേഖകൻ ചങ്ങനാശേരി: ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരിൽ നിന്നും ഉണ്ടായതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. കഴിഞ്ഞ ദിവസം എൻഎസ്എസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പിന്നീട് അത് സംബന്ധിച്ച് ഒരു ചർച്ചയ്ക്കോ കൂടിക്കാഴ്ചയ്ക്കോ എൻഎസ്എസ് ശ്രമിച്ചിട്ടില്ലെന്നും അതിന് ആഗ്രഹവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനായി […]

പെരിയാറിൽ യുവതിയെ പുഴയിൽ കെട്ടി താഴ്ത്തിയ സംഭവം; യുവതി ധരിച്ചിരുന്ന പച്ചത്രീഫോർത്ത് ലോവറിന്റെയും നീലടോപ്പിന്റെയും ചിത്രങ്ങൾ പുറത്തുവിട്ട് മരിച്ചതാരെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിൽ പൊലീസ്‌

സ്വന്തം ലേഖകൻ ആലുവ :യുവതിയെ കൊലപ്പെടുത്തി കല്ലു കെട്ടി പെരിയാറിൽ താഴ്ത്തിയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വെള്ള ഹാച്ച്ബാക്ക് കാറിന്റെ സിസിടിവി ദൃശ്യവും പുതപ്പു വാങ്ങിയ കടയും കണ്ടെത്തിയെങ്കിലും മരിച്ച യുവതിയെ തിരിച്ചറിയാൻ സഹായകമായ സൂചനയൊന്നും പൊലീസിന് ലഭിച്ചില്ല. കാണാതായെന്ന് ഒരു വർഷത്തിനിടെ പരാതി ലഭിച്ചിട്ടുള്ള യുവതികളുടെ ബന്ധുക്കളെയും കുറ്റകൃത്യ സാധ്യത സംശയിക്കുന്ന മേഖലകളിൽ പ്രവർത്തിക്കുന്നവരെയും മൃതദേഹത്തിന്റെ ചിത്രങ്ങൾ കാണിച്ചിരുന്നു. കൊല്ലപ്പെട്ട സമയത്ത് യുവതി ധരിച്ച വസ്ത്രങ്ങളുടെ ചിത്രങ്ങൾ പ്രസിദ്ധീകരണത്തിന് നൽകി. ആപ്പിൾ എന്ന് ഇംഗ്ലീഷിൽ എംബ്രോയ്ഡറി വർക്ക് ചെയ്ത ‘ടാറാ’ കമ്പനിയുടെ പച്ച […]

‘പുതിയക്ലൈമാക്‌സ്’ ഒരു അഡാർ ലവ് ആദ്യം കണ്ടവർക്ക് വീണ്ടും സൗജന്യമായി കാണാം, എന്നാൽ ഒരു നിബന്ധനയുണ്ട്

സ്വന്തം ലേഖകൻ ഒമർ ലുലു സംവിധാനം ചെയ്ത ഒരുു അഡാർ ലൗ എന്ന ചിത്രം കഴിഞ്ഞ 14നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് മോശം അഭിപ്രായം ഉയർന്നതോടെ ക്ലൈമാക്സ് രണ്ടാമത് ചിത്രീകരിച്ച് പുതിയ ക്ലൈമാക്സോടെ ചിത്രം ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തി. നേരത്തെ ചിത്രം കണ്ടവർക്ക് പുതിയ ക്ലൈമാക്സിൽ ചിത്രം സൗജന്യമായി കാണാം. ഒരു ദിവസത്തേക്ക് മാത്രം ഈ സൗജന്യം ലഭിക്കുമെന്ന് ഒമർ ലുലു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഒമറിന്റെ പ്രതികരണം; ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; സുഹൃത്തുക്കളെ , ഇന്ന് മുതൽ […]

സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറാകും

സ്വന്തം ലേഖകൻ കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറാകും. കെഎംആർഎൽ എംഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുരേഷ് ഗോപി സമ്മതം അറിയിച്ചത്. കൊച്ചി മെട്രോയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണിതെന്നും അധികൃതർ അറിയിച്ചു.