കോട്ടയം സ്വദേശിയായ സുവിശേഷ പ്രവർത്തകന് നേരെ ബീഹാറിൽ സംഘപരിവാറിൻ്റെ ആർക്കൂട്ട ആക്രമണം ; മർദ്ദിക്കുകയും നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു
കോട്ടയം : ബീഹാറിൽ സംഘപരിവാറിൻ്റെ ആർക്കൂട്ട ആക്രമണത്തിന് ഇരയായതായി കോട്ടയം സ്വദേശിയായ സുവിശേഷ പ്രവർത്തകൻ. കോട്ടയം മുട്ടുചിറ സ്വദേശിയും പാസ്റ്ററുമായ സിപി സണ്ണിക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. ശാരീരിക ഉപദ്രവത്തിനു പുറമെ നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. ബിഹാറില്‍ മാർച്ച് 3 -നാണ് സംഭവം നടന്നത്. അടിച്ച് നിലത്ത് വീഴ്ത്തുകയും ചവിട്ടുകയും ചെയ്തതായി സണ്ണി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സണ്ണിയുടെ ഞരമ്ബുകള്‍ക്കും ക്ഷതമേറ്റിരുന്നു. ഭാര്യ കൊച്ചുറാണിയുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. മർദ്ദിക്കുന്ന രംഗങ്ങള്‍ അക്രമി സംഘം തന്നെ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ജീവനും കൊണ്ട് […]