ഭർത്താവിനെ കെട്ടിയിട്ട ശേഷം മദ്യം കുടിപ്പിക്കുകയും ശരീരത്തിൽ സി​ഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ചെയ്തു ; ഭാര്യയുടെ പീഡനങ്ങൾ കടുത്തതോടെ വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ച് യുവാവ് ; ഒടുവിൽ ദൃശ്യങ്ങൾ സഹിതം പരാതി നൽകി, യുവതി അറസ്റ്റിൽ

ലഖ്നോ: ഭർത്താവിനെ കെട്ടിയിട്ട് ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശ് ബിജ്നോറ് സ്വദേശിയായ മെഹർ ജഹാനെ (30) ആണ് അറസ്റ്റിലായത്. ഛക് മഹദൂദ് സ്വദേശിയായ മനാൻ സൈദിയെയാണ് യുവതി ക്രൂര പീഡനത്തിനിരയാക്കിയത്. ഭർത്താവായ മനാൻ സൈദിയെ കെട്ടിയിട്ട ശേഷം മദ്യം കുടിപ്പിക്കുകയും ശരീരത്തിൽ സി​ഗരറ്റ് കൊണ്ട് പൊള്ളിക്കുകയുമായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. കുടുംബത്തിൽ നിന്ന് മാറി ഇരുവരും തനിച്ച് താമസിക്കണമെന്ന് ജഹാൻ സൈദിയോട് ആവശ്യപ്പെട്ടിരുന്നു. മാറി താമസിച്ചതിന് പിന്നാലെ ജഹാൻ ഭർത്താവിനെ നിരന്തരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം […]

അമ്മയുടെ മരണകാരണം ഹൃദയാഘാതമെന്ന് മകൻ നാട്ടുകാരോട് പറഞ്ഞെങ്കിലും കൊലപാതകമെന്ന് കണ്ടെത്തിയത് മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസിന് ഉണ്ടായ സംശയം; മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തിയപ്പോൾ മൂക്കിന് സമീപം നഖം അമർന്ന നേരിയ പാട് കണ്ടതോടെ കൊലപാതകമെന്നുറപ്പിച്ച് ഡിവൈഎസ്പി : മൂന്ന് പവൻ മാലയ്ക്ക് വേണ്ടി പെറ്റ തള്ളയെ ദാരുണമായി കൊന്ന മകൻ പിടിയില്‍

മുവാറ്റുപുഴ: മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ ഞെട്ടൽ മാറാതെ കേരളം. മൂവാറ്റുപുഴ ആയവന കുഴിമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യയെ (67) ആണ് ദാരുണമായി മകൻ കൊലപ്പെടുത്തിയത്. അമ്മയുടെ മരണകാരണം ഹൃദയാഘാതമെന്നാണ് മകൻ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തിയപ്പോൾ മൂക്കിന് സമീപം നഖം അമർന്ന നേരിയ പാട് കണ്ടതോടെ കൊലപാതകമെന്നുറപ്പിക്കുകയായിരുന്നു മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസ് ആദ്യം ഹൃദയാഘാതം മൂലമാണ് കൗസല്യ മരിച്ചതെന്നാണ് നാട്ടുകാരും വീട്ടുകാരും കരുതിയിരുന്നത്. ഞായറാഴ്ച വെെകീട്ട് ഏഴരയോടെയാണ് കൗസല്യയെ […]

അമ്മയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് മകൻ നാട്ടുകാരോട് പറഞ്ഞു; ഡോക്ടര്‍ എത്തി പരിശോധിച്ചതിന് പിന്നാലെ കഥ മാറി; മൂന്ന് പവൻ മാലയ്ക്ക് വേണ്ടി പെറ്റ തള്ളയെ ദാരുണമായി കൊന്ന മകൻ പിടിയില്‍; മകൻ കുടുങ്ങിയത് ഡിവൈഎസ്പി എ .ജെ തോമസിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ

മുവാറ്റുപുഴ: മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ ഞെട്ടൽ മാറാതെ കേരളം. എറണാകുളം ആയവന കുഴിമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യ (67) ആണ് മരിച്ചത്. സംഭവത്തില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎസ്പി എ .ജെ തോമസിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് മകൻ കുടുങ്ങിയത്. ആദ്യം ഹൃദയാഘാതം മൂലമാണ് കൗസല്യ മരിച്ചതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയർന്നുവന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഞായറാഴ്ച വെെകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച […]

ബാലികയെ പീഡനത്തിനിരയാക്കി; എരുമേലി സ്വദേശിക്ക് 82 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് ചങ്ങനാശ്ശേരി സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി

ചങ്ങനാശ്ശേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും. എരുമേലി സ്വദേശി റിജോ രാജു (27) വിനെയാണ് ശിക്ഷച്ചത്. ചങ്ങനാശ്ശേരി സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എസ്. സൈമയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ നാലുവർഷവും ഏഴുമാസവും അധികതടവ് അനുഭവിക്കണം. പിഴത്തുക കേസിലെ അതിജീവിതക്ക് നല്‍കണം. എരുമേലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എരുമേലി സി.ഐ അനില്‍കുമാറിനായിരുന്നു അന്വേഷണ ചുമതല. വിചാരണ സമയത്ത് പ്രതി കോടതിയില്‍ ഹാജരാകാതെ രക്ഷപ്പെട്ടിരുന്നു. എരുമേലി സി.ഐ ഇ.ഡി ബിജുവിന്‍റെ നേതൃത്വത്തിലുള്ള […]

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; മുൻ ആര്‍ടിഒയ്ക്ക് ഒരു വര്‍ഷം തടവും 37 ലക്ഷം രൂപ പിഴയും; 8.87 ഏക്കർ ഭൂമിയും രണ്ടു നില വീടും സർക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവ്

കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് വിജിലൻസ് കോടതിയുടെതാണ് വിധി. മുൻ കോഴിക്കോട് റീജ്യണല്‍ ട്രാൻസ്പോർട്ട് ഓഫീസർ കെ ഹരീന്ദ്രനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്. ഇയാളുടെ പേരിലുള്ള 8.87 ഏക്കർ ഭൂമിയും രണ്ടു നില വീടും സർക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 1989 ജനുവരി മുതല്‍ 2005 ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വിവിധ ഓഫീസുകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയിന്‍റ് […]

ബാംഗ്ലൂരിൽ നിന്നും വില്‍പ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി നാല് യുവാക്കൾ ചിങ്ങവനം പോലീസിൻ്റെ പിടിയില്‍; ഇവരിൽ നിന്നും 21 ഗ്രാം എംഡിഎംഎ കണ്ടെടുത്തു

ചിങ്ങവനം: വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെയും, ഇത് വാങ്ങുവാനെത്തിയ മൂന്ന് യുവാക്കളും ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മാമ്മൂട് പുളിക്കൽ വീട്ടിൽ ലിജോ സേവിയർ (26), മാമ്മൂട് പുന്നമൂട്ടിൽ വീട്ടിൽ ബിപിൻ (23), അമ്പലപ്പുഴ പുറക്കാട് ഒറ്റതെങ്ങിൽ വീട്ടിൽ പവിരാജ് (29), ശാന്തിപുരം മാടപ്പള്ളി കാലായിൽ വീട്ടിൽ അജില്‍ കുമാർ (26) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിങ്ങവനം പോലീസും ചേർന്ന് പിടികൂടിയത്. വിൽപ്പനയ്ക്കായി ലിജോ സേവിയർ എംഡിഎംഎ ബാംഗ്ലൂരിൽ നിന്നും ബസ്സില്‍ കൊണ്ടുവരുന്നതായി രഹസ്യ […]

ഭക്ഷണം പാഴ്സൽ വാങ്ങിയതിനുശേഷം ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു; തടയാൻ ശ്രമിച്ച ഹോട്ടലുടമയായ യുവതിയെ കൈയ്യേറ്റം ചെയ്യുകയും ഹോട്ടല്‍ അടിച്ചു തകർക്കുകയും ചെയ്തു; കറുകച്ചാൽ സ്വദേശി അറസ്റ്റിൽ

കറുകച്ചാൽ: ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ബംഗ്ലാംകുന്ന്‌ ഭാഗത്ത് ബംഗ്ലാംകുന്നിൽ വീട്ടിൽ അരുൺ ഷാജി (29) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി 9.30 മണിയോടുകൂടി കറുകച്ചാൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ആൻഡ് ഫാസ്റ്റ് ഫുഡ്‌ സ്ഥാപനത്തിലെത്തി പാഴ്സൽ വാങ്ങിയതിനു ശേഷം ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും, ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച ഹോട്ടലുടമയായ യുവതിയെ കയ്യേറ്റം […]

മൂവാറ്റുപുഴയിൽ കവർച്ചയ്ക്കിടെ കൊലപാതകം ; വയോധികയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സ്വർണ്ണമാല കവർന്നു, മൂവാറ്റുപുഴ ഡിവൈഎസ്പി എ .ജെ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു

മൂവാറ്റുപുഴ : വയോധികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സ്വർണ്ണമാല കവർന്നു. മൂവാറ്റുപുഴ കഴുമ്പിത്താഴം കരയിൽ കൗസല്യ (65 ) ആണ് കൊല്ലപ്പെട്ടത്. ഞാറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കവർച്ചയ്ക്കിടെ വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണ്ണമാല കവരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകം നടന്നിട്ടും അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പോലീസിനെ അറിയിക്കാതെ സ്വഭാവിക മരണമായി ചിത്രീകരിച്ച് സംസ്കാര ചടങ്ങുകൾക്ക് ഒരുങ്ങിയത് ദുരൂഹത ഉണർത്തിയിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് വയോധികയെ കഴുത്ത് ഞെരിച്ചു […]

കടയില്‍ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന പെൺകുട്ടിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു ; പോക്സോ കേസിൽ 94-കാരൻ അറസ്റ്റിൽ

തൃശൂർ : പുന്നയൂർക്കുളത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റില്‍. പുന്നയൂർക്കുളം അവണോട്ടുങ്ങല്‍ വീട്ടില്‍ കുട്ടനെ(94) യാണ് അറസ്റ്റ് ചെയ്തത്. കടയില്‍ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് കുട്ടൻ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുകയായിരുന്നു. വീടിന്‍റെ പിൻവശത്തേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. വയോധികനെ തള്ളി മാറ്റി രക്ഷപെട്ട കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനിലയെ കണ്ടെത്തിയത് മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന നിലയില്‍; കഴുത്തില്‍ ഷാള്‍ മുറുക്കിയ പാട്; അടിയേറ്റതായും പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ആളൊഴിഞ്ഞ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്

കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക വഴിത്തിരിവ്. മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 22 കിലോമീറ്റര്‍ അകലെ മറ്റൊരിടത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവ് സുദർശൻ പ്രസാദിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടത്തില്‍ കണ്ടെത്തിയതായാണ് വിവരം. യുവതിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയ പാട് കണ്ടെത്തിയിട്ടുണ്ട്. അനിലയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ […]