അമ്മയുടെ മരണകാരണം ഹൃദയാഘാതമെന്ന് മകൻ നാട്ടുകാരോട് പറഞ്ഞെങ്കിലും കൊലപാതകമെന്ന് കണ്ടെത്തിയത് മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസിന് ഉണ്ടായ സംശയം; മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തിയപ്പോൾ മൂക്കിന് സമീപം നഖം അമർന്ന നേരിയ പാട് കണ്ടതോടെ കൊലപാതകമെന്നുറപ്പിച്ച് ഡിവൈഎസ്പി : മൂന്ന് പവൻ മാലയ്ക്ക് വേണ്ടി പെറ്റ തള്ളയെ ദാരുണമായി കൊന്ന മകൻ പിടിയില്‍
മുവാറ്റുപുഴ: മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ ഞെട്ടൽ മാറാതെ കേരളം.
മൂവാറ്റുപുഴ ആയവന കുഴിമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യയെ (67) ആണ് ദാരുണമായി മകൻ കൊലപ്പെടുത്തിയത്.
അമ്മയുടെ മരണകാരണം ഹൃദയാഘാതമെന്നാണ് മകൻ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തിയപ്പോൾ മൂക്കിന് സമീപം നഖം അമർന്ന നേരിയ പാട് കണ്ടതോടെ കൊലപാതകമെന്നുറപ്പിക്കുകയായിരുന്നു മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ഹൃദയാഘാതം മൂലമാണ് കൗസല്യ മരിച്ചതെന്നാണ് നാട്ടുകാരും വീട്ടുകാരും കരുതിയിരുന്നത്.
ഞായറാഴ്ച വെെകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിലാണ് മൃതദേഹം കിടന്നിരുന്നത്. മക്കളായ സിജോ, ജോജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും മറ്റും അറിയിച്ചത്. ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്.
മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്ന സോബിൻ കല്ലുർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിച്ചു. ഡോക്ടറെത്തി മരണം സ്ഥിരീകരിക്കുകയും പൊലീസിൽ അറിയിക്കാൻ നിർദേശിക്കുകയും ചെയ്തു
തുടർന്ന് ഡിവൈഎസ്പി അടക്കമുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി.
കഴുത്തിലെ പാടുകളും രക്തം കട്ടപിടിച്ച പാടും കണ്ടതോടെയാണ് കൊലപാതകമാണെന്ന് സംശയം ഉയർന്നത്.
തുടർന്ന് വിശദമായി നടത്തിയ പരിശോധനയിൽ മൂക്കിന് സമീപം നഖം അമർന്ന പാട് കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന് ഉറപ്പിച്ചത്.
തുടർന്ന് കൗസല്യയോടൊപ്പം താമസിക്കുന്നതും മദ്യപാനിയുമായ മൂത്ത മകൻ
സിജോയെ ചോദ്യം ചെയ്തു. എന്നാൽ സിജോയുടെ കൈയ്യിൽ നഖമില്ലന്ന് കണ്ടെത്തി. തുടർന്നാണ് ജോജോയെ ചോദ്യം ചെയ്തത്. ജോജോ നഖം വളർത്തുന്നയാളാണെന്നും കൗസല്യ മരിച്ച ദിവസം വീട്ടിൽ വന്നു പോയതായും കണ്ടെത്തി. തുടർന്ന് ജോജോയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇതോടെ ജോജോ കുറ്റം സമ്മതിക്കുകയായിരുന്നു.
അമ്മ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകമെന്ന് ജോജാ പൊലീസിനോട് പറഞ്ഞു. തുടർന്ന് വീടിന്റെ ടോയ്ലറ്റില്‍ നിന്ന് പ്രതി സ്വർണ മാല എടുത്ത് പൊലീസിന് നല്‍കി.
കൗസല്യയോടൊപ്പം താമസിക്കുന്ന മൂത്തമകൻ സിജോ മദ്യപാനിയാണ്. അതുകൊണ്ട് തന്നെ രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന ഇളയ മകൻ സിജോയെയാണ് കൗസല്യ എല്ലാ ആവശ്യങ്ങൾക്കും വിളിച്ചു വരുത്തുന്നത്. സിജോയും കൗസല്യയും തമ്മിൽ വളരെ സൗഹൃദത്തിലും ആയിരുന്നു. ഈ മകനാണ് മൂന്ന് സ്വർണത്തിന് വേണ്ടി അമ്മയെ അതിദാരുണമായി കൊലപ്പെടുത്തിയത്.