കൊവിഡ് ചികിത്സയിലിരിക്കുന്ന യുവതിയെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി വിവാഹ വാഗ്ദാനം നല്കി സുഹൃത്ത് പീഡിപ്പിച്ചു; പീഡനം കഴിഞ്ഞതോടെ ജാതിപറഞ്ഞ് യുവതിയെ ഒഴിവാക്കി; യുവതിയുടെ പരാതിയിൽ പൊലിസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കുന്ന യുവതിയെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി സുഹൃത്ത് പീഡിപ്പിച്ചതായ് പരാതി. തിരുവനന്തപുരത്താണ് സംഭവം. കൊവിഡ് സന്നദ്ധ പ്രവർത്തകനായിരുന്ന മഹേഷ് പരമേശ്വരനെതിരെയാണ് സുഹൃത്തായ യുവതി പരാതി നൽകിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകിയ ശേഷം മഹേഷ് ജാതി അധിക്ഷേപം നടത്തി പിന്മാറിയെന്നും പരാതിയിൽ ആരോപിക്കുന്നു. സന്നദ്ധ പ്രവർത്തനങ്ങളിൽ മഹേഷിനൊപ്പം സഹകരിച്ച സുഹൃത്താണ് പീഡന പരാതി നൽകിയത്. ഏപ്രിൽ മാസം പിതാവിനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛന് ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങൾ എടുക്കാൻ പിപിഇ കിറ്റ് ധരിച്ച് […]