ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം: ‘ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകും; സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് അനാവശ്യ വിവാദത്തിന് ചിലർ ശ്രമിക്കുന്നു;അർഹരായ എല്ലാവർക്കും ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കും’; മുഖ്യമന്ത്രി

സ്വന്തം ലേഘകൻ

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് അനാവശ്യ വിവാദത്തിന് ചിലർ ശ്രമിക്കുകയാണ്. പാലോളി കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകളാണ് മാറി വരുന്ന സർക്കാറുകൾ നടപ്പാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർഹരായ എല്ലാവർക്കും ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കും. ആനുകൂല്യങ്ങൾ ലഭിക്കാതായി എന്നുള്ള പരാതികൾ എങ്ങനെ വന്നുവെന്ന് അറിയില്ല. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും.

ഒരു തലത്തിലുള്ള മറച്ചുവെക്കലും സർക്കാറിൻറെ ഭാഗത്തില്ല. വിവാദങ്ങൾക്ക് പിന്നിൽ മറ്റു ചില താൽപര്യങ്ങളാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.