ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു; കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ സ്കൂളുകൾ തുറക്കും; വിദ്യാഭ്യാസമന്ത്രി
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര നിർദ്ദേശം വരുന്ന മുറയ്ക്ക് കേന്ദ്ര സർക്കാരിന്റേയും കൊവിഡ് നിയന്ത്രണ ഏജൻസികളുടെയും അംഗീകാരം ലഭിച്ചാൽ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. എസ് സി ഇ ആർ ടിയുടെ പഠനത്തിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാനാണ് തീരുമാനം. അടുത്ത മാസത്തോടെ ഇതിനായി സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 36 ശതമാനം കുട്ടികൾക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേരിൽ കണ്ണിന് ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക […]