video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 14.35; 16,856 രോഗമുക്തർ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,42,501 സാമ്പിളുകള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, […]

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ 108 ആംബുലൻസിനുള്ളിൽ പ്രസവിച്ച് യുവതി; കരുതലായി ആംബുലൻസ് ജീവനക്കാർ; സംഭവം കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിനെ പ്രസവിച്ച് യുവതി. ചെങ്ങന്നൂർ പെരിങ്ങാല വലിയപറമ്പിൽ അഭിലാഷിൻറെ ഭാര്യ ശീതൾ (27) ആണ് കനിവ് 108 ആംബുലൻസിനുള്ളിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയത്. കോട്ടയം ജനറൽ ആശുപത്രിയിൽ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 3.30- നാണ് സംഭവം. ശീതളിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശീതളിനെ കോട്ടയം […]

സംവരണ തത്വങ്ങൾ പാലിച്ച് ഒഴിവിന് ആനുപാതികമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ; മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങൾ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജൻ പറഞ്ഞു. ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശൻ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും എച്ച്. സലാമിന്റെസബ്മിഷന് മറുപടിയായി മുഖ്യമന്ത്രിയുടെ നിയമസഭയിൽ പറഞ്ഞു. നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാൾ മൂന്ന് മുതൽ അഞ്ച് ഇരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. നിയമനാധികാരികൾ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങൾ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളിൽ നിന്നും പി.എസ്.സി നിയമന ശിപാർശകൾ […]

‘ആരും പുറത്താക്കില്ല; കേസിൽ അന്തിമ വിധി വരുന്നതുവരെ സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ തന്നെ താമസിക്കാം’; ഇടക്കാല ഉത്തരവുമായി മാനന്തവാടി മുന്‍സിഫ് കോടതി

സ്വന്തം ലേഖകൻ മാനന്തവാടി: കാരക്കാമല എഫ്‌സിസി മഠത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ അന്തിമ വിധി വരുന്നതുവരെ ലൂസിക്ക് മഠത്തില്‍ തന്നെ താമസിക്കാമെന്നാണ് ഇടക്കാല ഉത്തരവില്‍ പറയുന്നത്. ഇത്രയും കാലം സേവനം നടത്തിയ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും മറ്റൊരിടത്തേക്ക് ഇറങ്ങി പോകാനാകില്ലെന്നും കാണിച്ച് സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സന്ന്യാസിനി സഭയില്‍ നിന്ന് ലൂസിയെ പുറത്താക്കിയ നടപടിയില്‍ നേരത്തെ ഹൈക്കോടതിയിലും കേസുണ്ടായിരുന്നു. മാനന്തവാടി മുന്‍സിഫ് കോടതിയിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നത്. […]

മാണി സി കാപ്പനെതിരെ തിരഞ്ഞെടുപ്പ് ഹർജി; ഹൈക്കോടതി നോട്ടീസ് അയച്ചു

സ്വന്തം ലേഖകൻ കൊച്ചി: പാലാ നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ്റെ നാമനിർദേശപത്രിക സ്വീകരിച്ചത് ക്രമവിരുധമാണെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ സണ്ണി ജോസഫ് ആണ് തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാൻ ഹർജി നൽകിയത്. നാമനിർദേശപത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യയുടെ പേരിൽ 18 കോടിയിലേറെ രൂപയുടെ ബാധ്യത മറച്ച് വെച്ച് ആണ് നോമിനേഷൻ നൽകിയത്. കോട്ടയത്ത് പ്രിയദർശിനി നഗറിൽ സർക്കാർ വക 42 ഏക്കർ സ്ഥലത്തിൽ 47% ഓഹരി തനിക്ക് വിൽപത്ര പ്രകാരം ഉണ്ടെന്ന് കാണിച്ച് 10 കോടി രൂപയുടെ ആസ്തിയും മേഘാലയയിൽ പതിനായിരം […]

കോട്ടയത്ത് ബേക്കർ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി; നിയന്ത്രണം വിട്ട ബസ് ശീമാട്ടി റൗണ്ടാനക്ക് സമീപം സ്ഥാപിച്ചിരുന്ന ഡിവൈഡർ ഇടിച്ചു തകർത്ത് ആറു വാഹനങ്ങളുമായി കൂട്ടിയിടിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ബേക്കർ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണം വിട്ട ബസ് ശീമാട്ടി റൗഡാനക്ക് സമീപം സ്ഥാപിച്ചിരുന്ന ഡിവൈഡർ ഇടിച്ചു തകർത്ത് ആറു വാഹനങ്ങളുമായി കൂട്ടിയിടിച്ചു. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. തിരുനക്കര ബസ് സ്റ്റാൻഡിൽ നിന്നും ഇറങ്ങി വന്ന കോട്ടയം കൊല്ലാട് റൂട്ടിലോടുന്ന ഷൈനിംങ് സ്റ്റാർ എന്ന ബസിൻ്റെ ടയറിൻ്റെ കാറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡിവൈഡറിൽ ഇടിച്ച് മറ്റ് മുൻ നിരയിൽ പോകുകയായിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിച്ചു. ഏഷ്യനെറ്റ് കേബിൾ വിഷൻ്റെ ആട്ടോ, മറ്റ് രണ്ട് സവാരി […]

ഇ ​ബു​ൾ ജെറ്റ്; മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു; സംഭവവുമായി ബന്ധപ്പെട്ട് ഫോണിൽ വിളിച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വ​ർക്കെതിരെ കേ​സെ​ടു​ക്കും

സ്വന്തം ലേഖകൻ ക​ണ്ണൂ​ർ: യൂട്യൂബ് വ്ളോ​ഗർ ഇ ​ബു​ൾ ജെ​റ്റി​നെ​തി​രാ​യ കേ​സി​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ത​ല​ശേ​രി എ​സി​ജെ​എം കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 1988-ലെ ​എം​വി​ഡി നി​യ​മ​വും, കേ​ര​ള മോ​ട്ടോ​ർ നി​കു​തി നി​യ​മ​വും ലം​ഘി​ച്ചെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. ‌‌‌ അ​തേ​സ​മ​യം, ഇ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ബ​ഹ​ളം വ​ച്ച അ​തേ​ദി​വ​സം ഓ​ഫീ​സി​ലെ ലാ​ൻ​ഡ് ലൈ​നി​ൽ വി​ളി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വ​ർ കു​ടു​ങ്ങും. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​ർ​ടി ഓ​ഫീ​സി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മ്യം അ​നു​വ​ദി​ച്ച ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ ജാ​മ്യം […]

രാജ്യത്ത് 24 മണിക്കൂറിൽ 40,120 പുതിയ കോവിഡ് രോ​ഗികൾ; ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ കേരളത്തിൽ

സ്വന്തം ലേഖകൻ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 40,120 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,21,17,826 ആയി. 585 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് ആകെ മരണം 4,30’254 ആയി. മണിക്കൂറിൽ 42,295 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,13,02,345 ആയി. ഏറ്റവും ഉയർന്ന നിലയിൽ– 97.46%. നിലവിൽ 3,85,227 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി […]

തലച്ചോറിൽ രക്തസ്രാവം; 19കാരി മരിച്ചു; മരണ കാരണം കൊവിഡ് വാക്സിന്റെ പാർശ്വഫലമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ പത്തനംതിട്ട: തലച്ചോറിലുണ്ടായ രക്ത സ്രാവത്തെ തുടർന്ന് 19കാരിയായ വിദ്യാർഥിനി മരിച്ചു. ചെറുകോൽ കാട്ടൂർ ചിറ്റാനിക്കൽ വടശേരിമഠം സാബു സി തോമസിന്റെ മകൾ നോവ സാബുവാണ് മരിച്ചത്. കൊവിഡ് വാക്സിന്റെ പാർശ്വഫലമാണ് മകളുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ജൂലൈ 28ന് കൊച്ചിയിലെ സ്വാകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൊവിഡിന്റെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. പല്ലിന് കമ്പിയിടാൻ പോയപ്പോഴായിരുന്നു വാക്സിനെടുത്തത്. വീട്ടിലെത്തിയ നോവയ്ക്ക് പനിയുടെ ലക്ഷണമുണ്ടായി. രണ്ട് ദിവസത്തിനുള്ളിൽ അസ്വസ്ഥത തുടങ്ങി. ഇതോടെയാണ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലിത്തിച്ച് പരിശോധന നടത്തി. […]

കൊല്ലം ദേശീയപാതയില്‍ വാഹനാപകടം; അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു; 2 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ വിദ്യാര്‍ഥികളാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍, വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ബി.എന്‍. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20) എന്നിവരാണ് മരിച്ചത്. തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച് ചെങ്ങമനാട് ഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയ […]