കിറ്റെക്സിൽ വീണ്ടും ഉദ്യോഗസ്ഥരുടെ പരിശോധന; പതിമൂന്നാം തവണയുള്ള പരിശോധനക്ക് പിന്നിൽ കമ്പനി പൂട്ടിക്കുക എന്ന ചിലരുടെ ലക്ഷ്യമെന്ന് ചെയർമാൻ സാബു എം. ജേക്കബ്
സ്വന്തം ലേഖകൻ കൊച്ചി: കിറ്റെക്സിൽ വീണ്ടും പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്തിയതായി ചെയർമാൻ സാബു എം. ജേക്കബ്. ഇതു പതിമൂന്നാം തവണയാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും കമ്പനി പൂട്ടിക്കുന്നതു ലക്ഷ്യമിട്ടാണ് ചിലരുടെ നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരാണ് സംയുക്തമായി പരിശോധനയ്ക്കെത്തിയത്. അതേസമയം കിറ്റെക്സിൽ നിന്നുള്ള മാലിന്യങ്ങളുടെ കാര്യത്തിൽ നിലനിൽക്കുന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന എന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങളിൽ നിന്നുള്ള വിവരം. കിറ്റെക്സിലെ പരിശോധനകൾ വിവാദമായതിനു പിന്നാലെ വ്യവസായശാലകളിൽ തുടർച്ചയായി മിന്നൽ പരിശോധനകളുണ്ടാവില്ലെന്നും കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി പി. […]