video
play-sharp-fill

പ്രണയം നടിച്ച് 16 കാരിയെ ലോഡ്ജിലെത്തിച്ചു; സുഹ‍ൃത്തുക്കൾക്കും ബന്ധുക്കൾക്കും കാഴ്ച്ച വെച്ച ശേഷം പെൺകുട്ടിയുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തി; പീഢനവിവരം പുറം ലോകം അറിഞ്ഞത് പെൺകുട്ടിയ്ക്ക് വീട്ടിലെത്തിയ ശേഷം രക്‌തസ്രാവം ഉണ്ടായതോടെ

സ്വന്തം ലേഖകൻ കാസർഗോഡ്: 16കാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസിൽ 4 പേർ അറസ്‌റ്റിൽ. കാപ്പുവിലെ കെഎസ് ശരത് ഷെട്ടി, മാരുതി മജ്‌ഞുനാഥ്, ഇദായത്തുല്ല, ലോഡ്‌ജ്‌ മാനേജർ സതീഷ് എന്നിവരാണ് അറസ്‌റ്റിലായത്‌. ബണ്ട്വാൾ സ്വദേശിനിയായ പെൺകുട്ടിയെ ശരത് സമൂഹ മാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് ഇയാൾ കുട്ടിയെ വശത്താക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ശരത് പെൺകുട്ടിയെ ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ബസിൽ ബംഗളൂരുവിൽ എത്തിയ പെൺകുട്ടിയെ തനിക്ക് വിശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് ശരത് ലോഡ്‌ജിലേക്ക് കൂട്ടികൊണ്ട് പോയതിന് ശേഷമാണ് പീഡനം നടത്തിയത്. അതിന് […]

ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ കൊലക്കേസിൽ വിധി ഇന്ന്; 100 പവൻ വാങ്ങി ഉത്രയെ വിവാഹം കഴിച്ച സൂരജ് നടത്തിയത് ക്രിമിനൽ പ്ലാനിം​ഗ്; ശാസ്ത്രീയ തെളിവുകൾ നിർണ്ണായകമായ കേസിൽ വിധി ഉടൻ

സ്വന്തം ലേഖകൻ കൊല്ലം: മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ ഇന്ന് വിധി പറയും. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജ‌ാണ് വിധി പറയുന്നത്. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. പാമ്പിനെ നൽകിയ സുരേഷിനെ കേസിൽ മാപ്പുസാക്ഷിയാക്കിയിരുന്നു. ഉത്രയെ കൊലപ്പെടുത്താനായി രണ്ടു തവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ച ക്രൂരകൃത്യം തെളിഞ്ഞത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ്. ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം നടന്നത്. ഉത്രയുടെ അതേ […]

സംസ്ഥാനത്ത് ഇന്ന് 9470 പേർക്ക് കോവിഡ്;101 മരണം; 12881 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

ബംഗളൂരുവിൽ കെട്ടിടം തകർന്നു; രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവം; കെട്ടിട നിർമാണരംഗത്തെ പാളിച്ചകൾ വീണ്ടും ചർച്ചയിലേക്ക്

സ്വന്തം ലേഖകൻ ബംഗളൂരു: ബാനസവാടിക്കു സമീപം കസ്തൂരിനഗർ ഡോക്ടേഴ്സ് ലേഔട്ടിൽ ഇന്നലെ അ‍ഞ്ചു നില അപ്പാർട്മെന്റ് കെട്ടിടം തകർന്നതോടെ നിർമാണരംഗത്തെ പാളിച്ചകൾ വീണ്ടും ചർച്ചയിലേക്ക്. ഇന്നലെ കെട്ടിടം തകരും മുൻപ് താമസക്കാരെ ഒഴിപ്പിച്ചതിനാലാണ് ആളപായം ഒഴിവായത്. നഗരത്തിൽ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണിത്. ഉച്ചയ്ക്ക് 12.30നു ശേഷം കെട്ടിടത്തിൽ പൊട്ടലുകൾ രൂപപ്പെട്ടതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്. പൊലീസും അഗ്നിശമന സേനയും ചേർന്ന് ബാരിക്കേഡും മറ്റും കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടർന്ന് വൈകിട്ടോടെയാണ് കെട്ടിടം പൂർണമായും തകർന്നത്. സമീപത്തെ വീടിനു മുകളിലേക്കു വീഴുകയായിരുന്നു. കെട്ടിടത്തിന്റെ ടെറസിൽ […]

ഒരുമിച്ച് ഉറങ്ങിയ ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിക്കൊന്നു; അയൽവാസിയെ വിളിച്ചുണർത്തി കൊലപാതകം അറിയിച്ച ശേഷം തന്റെ നമ്പർ പോലീസിന് നൽകാൻ പറഞ്ഞു; നാടിനെ നടുക്കിയ കൊലപാതക കഥ ഇങ്ങനെ…

കൊച്ചി: ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. പിറവം മുളക്കുളത്താണ് ദാരുണസംഭവമുണ്ടായത്. 56കാരിയായ ശാന്തയെയാണ് ഭർത്താവ് ബാഹുലേയൻ വെട്ടിക്കൊന്നത്. കൃത്യത്തിനു ശേഷം അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞ ബാഹുലേയ നെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവമുണ്ടായത്. ഒരുമിച്ച് ഉറങ്ങിയ ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി. സംശയവും അതേ തുടർന്നുള്ള കുടുംബ വഴക്കുമാണ് അരുംകൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്ന പ്രതി പല തവണ എഴുന്നേറ്റ് കിടപ്പുമുറിയിൽനിന്നു പുറത്തേക്കു പോയിരുന്നു. അപ്പോഴൊന്നും ഭാര്യ […]

നിങ്ങളുടെ ഫോണിൽ വൈറസ് ഉണ്ടോ? അറിയാം ..

സ്വന്തം ലേഖകൻ വൈറസ് ബാധ (Malware) നമ്മുടെ കമ്പ്യൂട്ടറുകളും ഫോണുകളും കീഴടക്കുന്നത് തുടർകഥ ആവുകയാണ്. കമ്പ്യൂട്ടറുകളിൽ വൈറസ് ബാധ ഉണ്ടാകുന്നത് സാധാരണമായ സംഭവമായിരുന്നു. എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോണുകളിലും വൈറസ് ബാധ ഉണ്ടാകുന്നുണ്ട്. ഇത്തരം വൈറസ് ഫോണുകളിൽ കയറി പറ്റുന്നതോടെ ഉപയോക്താവിന്റെ രഹസ്യവിവരങ്ങളും മറ്റും വിറ്റ് കാശാക്കാൻ സാധിക്കും. ഇതു മാത്രമല്ല ഇത്തരം വില്ലന്മാർ ഫോണിൽ വന്നെത്തുന്നതോടെ നമ്മുടെ ഫോണുകൾ കേടാവാനും സാധ്യതയുണ്ട്. ഫോണിൽ വരുന്ന ആപ്പുകളുടെയും, അഡ്വെർടൈസ്‌മെന്റിന്റെയും രൂപത്തിൽ ഇത്തരം വൈറസുകൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ചില വിരുധന്മാർ ഇത്തരത്തിലുള്ള വൈറസുകളെ ഉപയോഗിച്ച്‌ ഫോൺ […]

ആയുധങ്ങളുമായി കാറിൽ നിന്നിറങ്ങിയ ജയേഷിനെയും സച്ചുവിനെയും കണ്ട മനേഷ് റബ്ബർ തോട്ടത്തിലേക്ക് ഓടിയത് രക്ഷപെടാൻ; പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടിയ ശേഷം കാൽപാദം അറുത്തു; മുറിയാത്ത കാൽ പിരിച്ചെടുത്ത് രണ്ടാക്കി; ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ആറ് പേരെക്കൂടി വകവരുത്തും; കങ്ങഴിയിലെ കൊലപാതകത്തിന് പിന്നിലെ ചോരമണക്കുന്ന കഥ ഇ​ങ്ങനെ…

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് കങ്ങഴയിൽ യുവാവിനെ കൊലപ്പെടുത്തിയ ജയേഷും സച്ചുവും. ജയേഷിനെ ആറുമാസം മുൻപ് കടയിനിക്കാട്ടെ വീട്ടിലെത്തിയ സംഘം ക്രൂരമായി മർദ്ദിക്കുകയും കാലിന് വെട്ടിപരിക്കേൽപിക്കുകയും ചെയ്തിരുന്നു. സംഭവം മനേഷിന്റെ അറിവോടെയാണ് എന്നതാണ് വൈരാഗ്യത്തിലേക്ക് നയിച്ചത്. എന്നാൽ, കേസിൽ മനേഷ് പ്രതിയായിരുന്നില്ല. ഏതാനും നാളുകളായി ഇവർ മനേഷിനെ ആക്രമിക്കാനായി പദ്ധതിയിട്ടിരുന്നു. മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ തമ്പാന്റെ മകൻ മനേഷ് (അപ്പി-32) നെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതികളായ കടയിനിക്കാട് വില്ലൻപാറ പുതുപ്പറമ്പിൽ ജയേഷ് (31), കുമരകം കവണാറ്റിൻകര ശരണ്യാലയത്തിൽ സച്ചു ചന്ദ്രൻ […]

കേരള പോലീസിന് മറ്റൊരു നാണക്കേടിന്റെ തൂവൽ കൂടി; ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചു മാറ്റി സ്വന്തം സിം ഇട്ട് ഉപയോഗിച്ച എസ്ഐക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ ബന്ധുക്കൾക്ക് നൽകാതെ ഉപയോഗിച്ച എസ്ഐക്ക് സസ്‌പെൻഷൻ. കൊല്ലം ചാത്തന്നൂർ പോലീസ് സ്‌റ്റേഷനിലെ എസ്ഐ ആയ ജ്യോതി സുധാകറിനെയാണ് സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം മംഗലാപുരം സ്റ്റേഷനിൽ എസ്ഐ ആയിരിക്കെ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ ആണ് ഇദ്ദേഹം മോഷ്ടിച്ചതായി കണ്ടെത്തിയത്. മൊബൈൽ ഫോൺ ബന്ധുക്കളെ ഏൽപ്പിക്കാതെ സ്വന്തം സിം ഇട്ട് ഉപയോഗിക്കുകയായിരുന്നു. മംഗലപുരം സ്വദേശിയായ അരുൺ ജെറിയുടെ ഫോണാണ് എസ് ഐ ഉപയോഗിച്ചത്. അരുൺ ജെറി ജൂൺ 18 […]

ഓൺലൈൻ ഫുഡ്‌ ഡെലിവറിയുടെ മറവിൽ മാരക ലഹരികടത്ത്; രണ്ടുപേർ നെടുമങ്ങാട് നിന്നും പിടിയിലായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബൈക്കിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവും ലഹരി ഗുളികകളും പിടിച്ചു. രണ്ടു പേർ അറസ്റ്റിൽ. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആൻറി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്‌പെക്ടർ ടി.ആർ.മുകേഷ് കുമാറിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്​ ലഹരിവസ്​തുക്കൾ പിടികൂടിയത്​. നെടുമങ്ങാട് കരിപ്പൂർ വാണ്ടയിൽ നിന്നും സ്വിഗി ഫുഡ്‌ ഡെലിവറിയുടെ മറവിൽ KL 01 AF 7389 നമ്പർ ഹീറോ ഹോണ്ട ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.360 കിലോഗ്രാം കഞ്ചാവ്‌,100 നൈട്രോസെൻ ഗുളികകൾ […]

ബിനു ജീവിതത്തിലേക്ക്; ശസ്ത്രക്രിയക്കായി നീക്കിയ, ബിനുവിൻ്റെ തലയോട്ടിയുടെ ഒരു ഭാഗം ആശുപത്രിയുടെ ഫ്രീസറിൽ വച്ച് വിലപേശിയത് ഭാരത് ഗ്രൂപ്പ്; ഇ എസ് ഐ അധികൃതരുടെ നിർദ്ദേശപ്രകാരം കാരിത്താസ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രീയ വിജയം കണ്ടതോടെ ബിനുവിന് രണ്ടാം ജന്മം; ബിനുവിൻ്റെ ദയനീയാവസ്ഥ പുറം ലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ കോട്ടയം: ജീവിതത്തിലേക്ക് കരകയറാൻ താങ്ങായി നിന്നവർക്ക് നന്ദി പറഞ്ഞ് ബിനു കെ നായർ.ശസ്ത്രക്രിയയ്ക്കായി നീക്കിയ ബിനുവിന്റെ തലയോട്ടിയുടെ ഭാഗം കഴിഞ്ഞ മാർച്ചിലാണ് പുനഃസ്ഥാപിച്ചത്. ആറു മാസത്തെ വിശ്രമം കഴിഞ്ഞ് പൂർണ്ണ ആരോഗ്യവാനായി ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത തിങ്കളാഴ്ച മുതൽ മിഡാസിന് കീഴിലുള്ള കമ്പനിയിൽ വർക്കറായി ബിനു ജോലി പുനരാരംഭിക്കും. ഏറ്റുമാനൂർ പട്ടിത്താനം പ്രണവം വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ മകൻ ബിനു കെ. നായർ (42) മരണത്തോട് മല്ലടിച്ച് ജീവിച്ച ബിനുവിൻ്റെ കഥ അധികാരികളുടെ യടക്കം ശ്രദ്ധയിൽ എത്തിച്ചത് തേർഡ് […]