ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ‘പേരില്‍’ ഒതുങ്ങി; ഓണവിപണി ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിൽ
സ്വന്തം ലേഖകൻ കോട്ടയം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന പേരില്‍ ഒതുങ്ങിയതോടെ ഓണവിപണി ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിൽ എത്തി. ബ്രാന്‍ഡുകള്‍ പേരുമാറ്റിയാണ് എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേര ഫെഡിന്റെ കേര വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിച്ച് 41 ബ്രാന്‍ഡുകള്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് മുൻപ് കണ്ടെത്തിയിരുന്നു. ഇവ നിരോധിച്ചതോടെയാണ് വ്യാജ വെളിച്ചെണ്ണ മറ്റ് ബ്രാന്‍ഡുകളിലാണ് ഇറക്കുന്നത്. 80 ശതമാനവും മാറാ രോഗങ്ങള്‍ക്ക് സാദ്ധ്യതയുള്ള വിഷ വസ്തുക്കള്‍ ചേര്‍ത്താണ് വ്യാജ വെളിച്ചെണ്ണ നിര്‍മിക്കുക. ഇത്തരം നൂറിലധികം വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ […]