ഇന്ത്യൻ മോഹങ്ങൾ പൊലിഞ്ഞു; പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തോൽവി; ബെൽജിയം വിജയിച്ചത് രണ്ടിനെതിരേ അഞ്ചുഗോളുകൾക്ക്
സ്വന്തം ലേഖകൻ
ടോക്യോ: ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഒളിമ്പിക്‌സ് സെമി ഫൈനലിൽ തോൽവി. ബെൽജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം.
എന്നാൽ വെങ്കല മെഡലിനായി ഇന്ത്യക്ക് ഇനി മത്സരിക്കാം. ഓസ്‌ട്രേലിയ-ജർമനി മത്സരത്തിൽ പരാജയപ്പെടുന്ന ടീമിനെ ഇന്ത്യ നേരിടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയ്ക്ക് വേണ്ടി മൻപ്രീത് സിങ്ങും ഹർമൻ പ്രീത് സിങ്ങും ഗോൾ നേടി. ബെൽജിയത്തിനായി അലെക്‌സാണ്ടർ ഹെൻഡ്രിക്‌സ് ഹാട്രിക്ക് നേടിയപ്പോൾ നേടിയപ്പോൾ ഫാനി ലൂയ്‌പേർട്ടും ഡൊമിനിക് ഡോഹ്മെനും സ്‌കോർ ചെയ്തു.
ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ബെൽജിയമാണ് മത്സരത്തിലാദ്യം ലീഡെടുത്തത്. മത്സരം തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ബെൽജിയം ഇന്ത്യയ്‌ക്കെതിരേ ലീഡെടുത്തു. പെനാൽട്ടി കോർണറിൽ നിന്ന് ലൂയ്‌പേർട്ടാണ് ബെൽജിയത്തിനായി ഗോൾ നേടിയത്.
ഗോൾ വഴങ്ങിയതോടെ ഇന്ത്യ 11-ാം മിനിട്ടിൽ തന്നെ തിരിച്ചടിച്ച് സമനില ഗോൾ നേടി. പെനാൽട്ടി കോർണറിലൂടെ ഹർമൻപ്രീത് സിങ്ങാണ് ബെൽജിയം വല കുലുക്കിയത്. തൊട്ടുപിന്നാലെ മൻദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടി.
രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ബെൽജിയം സമനില ഗോൾ കണ്ടെത്തി. അലെക്‌സാണ്ടർ ഹെൻഡ്രിക്‌സാണ് ഗോൾ നേടിയത്. രണ്ടാം ക്വാർട്ടർ അവസാനിച്ചപ്പോൾ ഇരുടീമുകളും സമനില പാലിച്ചു. മൂന്നാം ക്വാർട്ടറിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോൾ നേടാനായില്ല.
ഇന്ത്യൻ പ്രതിരോധത്തെ കബിളിപ്പിച്ച് 49-ാം മിനിട്ടിൽ മത്സരത്തിലെ മൂന്നാം ഗോൾ നേടി. ഹെൻഡ്രിക്‌സാണ് ഇത്തവണയും ബെൽജിയത്തിനായി സ്‌കോർ ചെയ്തത്. 53-ാം മിനിട്ടിൽ ബെൽജിയത്തിന് പെനാൽറ്റി ഷോട്ട് ലഭിച്ചു. അതും ബെൽജിയം വലയിലാക്കി. അവസാന മിനിറ്റിൽ ഡൊമിനിക് ഡോഹ്മെൻ ബെൽജിയത്തിനായി അഞ്ചാം ഗോൾ നേടി. ഇതോടെ ഫൈനൽ എന്ന ഇന്ത്യൻ മോഹങ്ങൾ തിരിച്ചടിയായി.