രണ്ടാം പിണറായി സർക്കാരിൽ തോമസ് ഐസക്കിന്റെ വലിയ വിടവ് ധനകാര്യ വകുപ്പിനെ തളർത്തി; സത്യം പറയാൻ മടിയില്ല. കിഫ്ബിയിൽ അതിവിദഗ്ധന്മാരുടെ ബാഹുല്യമാണ്. അനാവശ്യ വാദങ്ങളുയർത്തി നിർമ്മാണങ്ങൾ തടയുന്നു; സർക്കാരിനെ ഞെട്ടിച്ചു കൊണ്ട് കിഫ്ബിക്കെതിരായ പരാതിയുമായി ഭരണപക്ഷത്തു നിന്ന് കെ.ബി ഗണേഷ് കുമാർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ തോമസ് ഐസക്കിന്റെ അസാനിധ്യം സർക്കാരിനെ താളം തെറ്റിക്കുകയാണ്. നിയമസഭാ ചർച്ചകളിൽ കിഫ്ബിയ്‌ക്കെതിരെ കടന്നാക്രമണം പ്രതിപക്ഷം ശക്തമാക്കുന്നുണ്ട്. സർക്കാരിനെ ഞെട്ടിച്ചു കൊണ്ട് കിഫ്ബിക്കെതിരായ പരാതിയുമായി ഭരണപക്ഷത്തു നിന്ന് കെ.ബി ഗണേഷ് കുമാറും രംഗത്ത് വന്നിരുന്നു. ഗൗരവമുള്ള ആരോപണമാണ് ഗണേശ് ഉയർത്തുന്നത്. കഴിഞ്ഞ സർക്കാരിൽ കിഫ്ബിയുടെ 6 റോഡുകൾ മണ്ഡലത്തിൽ കിട്ടിയപ്പോൾ സന്തോഷം കൊണ്ടു തുള്ളിച്ചാടിയ താൻ ഇപ്പോൾ ജനങ്ങൾക്കു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണെന്നു ഗണേശ് പറഞ്ഞു. സത്യം പറയാൻ മടിയില്ല. കിഫ്ബിയിൽ അതിവിദഗ്ധന്മാരുടെ ബാഹുല്യമാണ്. അനാവശ്യ വാദങ്ങളുയർത്തി […]