play-sharp-fill

തിരുവോണപ്പിറ്റേന്ന് അമ്മയ്ക്ക് മകൻറെ കൈകൊണ്ട് ദാരുണാന്ത്യം; മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ വൃദ്ധയായ അമ്മയെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞ്‌ കൊലപ്പെടുത്തി

സ്വന്തം ലേഖകൻ ആളൂർ: മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ അമ്മയെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞ്‌ കൊന്നു. ആളൂർ പറമ്പി റോഡ്‌ കണക്കൻകുഴി വീട്ടിൽ അമ്മിണി(70)യാണ് മരിച്ചത്. മകൻ സുരേഷി(40)നെ ആളൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്‌ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ ഇയാൾ അമ്മയെ എടുത്ത് കിണറ്റിലെറിഞ്ഞതാണെന്ന് പൊലീസ് പറയുന്നത്. അയൽവീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹം കിണറ്റിൽ പൊങ്ങിക്കിടക്കുകയായിരുന്നു. അമിതമദ്യപാനിയായ സുരേഷ് വീട്ടിലും നാട്ടുകാരുമായും വഴക്കുണ്ടാക്കുക പതിവാണെന്ന് സമീപവാസികൾ പറഞ്ഞു. പ്രായാധിക്യംമൂലം അവശതയിലായിരുന്നു അമ്മിണി. അമ്മിണിയും മക്കളായ സുധീഷും സുരേഷും കുടുംബവുമാണ് വീട്ടിൽ താമസം. മൂത്തമകൻ സുധീഷ്‌ […]

സഹോദരന്റെ മകനോടുള്ള അമിത സ്‌നേഹം; പകമൂത്ത യുവതിയും ഭർത്താവും രണ്ട് വയസ്സുള്ള സഹോദരന്റെ മകനെ തട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊന്നു; മരണം ഉറപ്പാക്കാൻ ഓവുചാലിൽ കുട്ടിയെ മുക്കി; ദമ്പതികൾ പിടിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: സഹോദരന്റെ രണ്ട് വയസ്സുകാരനായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഓവുചാലിൽ തള്ളിയ കേസിൽ ദമ്പതിമാരെ അറസ്റ്റ് ചെയ്തു. രഘുബിർ നഗറിലെ ചേരിയിൽ താമസിക്കുന്ന യമുന(24) ഭർത്താവ് രാജേഷ് എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഡൽഹിയിലെ തെരുവുകളിൽ ഭിക്ഷയെടുത്ത് ജീവിക്കുന്നവരാണ്. തന്റെ മാതാവിന് സഹോദരന്റെ മകനോടുള്ള അമിത സ്‌നേഹത്തിൽ യമുനയ്ക്ക് പകയുണ്ടായിരുന്നു. കുട്ടിയെ സ്‌നേഹിക്കുന്നത് പോലെ മാതാവ് തന്നെ സ്‌നേഹിക്കുന്നില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതാണ് അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. ഭർത്താവിന്റെ സഹായത്തോടെയാണ് യമുന കൊലപാതകം നടത്തിയത്. രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ഇരുവരും […]

താമസം മാറുന്നതിനെ ചൊല്ലി തർക്കം; പോലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ ഭർത്താവ് ബെൽറ്റ് കഴുത്തിൽമുറുക്കി ശ്വാസംമുട്ടിച്ച് കൊന്നു

സ്വന്തം ലേഖകൻ ചെന്നൈ: പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. വിരുദുനഗർ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭർത്താവ് വിഘ്‌നേഷ്(35) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ കണ്ടക്ടറാണ് വിഘ്‌നേഷ്. ദമ്പതിമാർക്കിടയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. എട്ട് വർഷം മുമ്പാണ് ഭാനുപ്രിയയും വിഘ്‌നേഷും വിവാഹിതരായത്. ദമ്പതിമാർക്ക് നാല് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനുമുണ്ട്. വിരുദുനഗറിലെ കുളക്കരൈയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അടുത്തിടെ മധുരയിലേക്ക് താമസം മാറാൻ വിഘ്‌നേഷ് ആഗ്രഹിച്ചിരുന്നു. എന്നാൽ മധുരയിലേക്ക് പോകാൻ ഭാനുപ്രിയ […]

ഗർഭിണിയായ ഭാര്യയ്ക്ക് കോവിഡ് ബാധിച്ചു, ചികിൽസയ്ക്ക് പണമില്ല; രണ്ടു മാസം മുൻപ് മരിച്ച ഭാര്യയുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭർത്താവിന്റെ പണപ്പിരിവ്; ഇയാളുടെ അക്കൗണ്ടിലേക്ക് ഒഴുകി എത്തിയത് 35 ലക്ഷത്തിലധികം രൂപ; വ്യാജപോസ്റ്റുമായി എത്തിയത് ചികിത്സക്ക് പണം കൈയ്യിലിരിക്കെ; തിരുവല്ലയിൽ മരുമകനെതിരെ പരാതിയുമായി ഭാര്യാപിതാവ്

സ്വന്തം ലേഖകൻ തിരുവല്ല: മരിച്ച ഭാര്യയുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭർത്താവിന്റെ പണപ്പിരിവ്. ഗർഭിണിയായ ഭാര്യയ്ക്ക് കോവിഡ് ബാധിച്ചുവെന്നും ചികിൽസയ്ക്ക് പണമില്ലെന്നും കാട്ടിയാണ് ഇയാൾ പണം പിരിച്ചു കൊണ്ടിരുന്നത്. ഭാര്യ മരിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും ഇയാൾ പണപ്പിരിവ് തുടരുന്നതിനെതിരേ ഭാര്യാപിതാവ് പൊലീസിൽ പരാതി നൽകി. കോട്ടയം കുറിച്ചി സ്വദേശി ജ്യോതിഷ് സോമനെ(34)തിരേ ഭാര്യയായ കുറ്റൂർ ഓതറ സ്വദേശി ഗീതു കൃഷ്ണ(30)യുടെ പിതാവാണ് തിരുവല്ല ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ 18 ന് നൽകിയ പരാതിയിൽ ഇതു വരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. […]

എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസിന് സ്വീകരണം

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റശേഷം കുവൈറ്റിൽ എത്തിയ ബഹു. ബാബു ഫ്രാൻസീസിന് ഒ എൻ സി പി കുവൈറ്റ് ഘടകം കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്വീകരണം നൽകി. നിരവധി വർഷങ്ങളായ് ഇന്ത്യൻ പ്രവാസികൾക്കിടയിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന എൻ സി പി യുടെ പ്രവാസി സംഘടനയാണ് ഒ എൻ സി പി. ഒ എൻ സി പി യുടെ അദ്ധ്യക്ഷനായി പ്രവർത്തിക്കുമ്പോഴാണ്, എൻ സി പി പാർട്ടി ദേശീയ നേതൃത്വം […]

‘ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും തള‌ളിക്കൊണ്ടുള‌ള കോൺഗ്രസ് പുന:സംഘടനാ നടപടി വേണ്ട; സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിക്കുകയും, എന്നിട്ട് പാർട്ടി ഭാരവാഹിത്വം വാങ്ങുകയും ചെയ്യുന്നവർ പാർട്ടിയിൽ വേണ്ടെന്ന്’ കെ.മുരളീധരൻ എം.പി

സ്വന്തം ലേഖകൻ കോഴിക്കോട്: ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും തള‌ളിക്കൊണ്ടുള‌ള കോൺഗ്രസ് പുന:സംഘടനാ നടപടി വേണ്ടെന്ന് ഹൈക്കമാന്റിനെ അറിയിച്ചതായി കെ.മുരളീധരൻ എം.പി. സ്വന്തം ബിസിനസും വേണം, എം‌എൽ‌എയായിരിക്കണം, ഭരണത്തിന്റെ പങ്കും പറ്റണം എന്നുള‌ളവർ രാഷ്‌ട്രീയത്തിലെ പണിക്ക് വരരുതെന്നും അദ്ദേഹം പറഞ്ഞു. അൻവറിനെപ്പോലെ ഒരു ജനപ്രതിനിധി താൻ ജനങ്ങളുടെ ദാസനല്ല, ജനങ്ങൾ തന്റെ ദാസരാണെന്ന് പറഞ്ഞതിന് മുഖ്യമന്ത്രി മാപ്പ് ചോദിപ്പിക്കണം. സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിക്കുകയും എന്നിട്ട് പാർട്ടി ഭാരവാഹിത്വം വാങ്ങുക അങ്ങനെയുള‌ളവർ പാർട്ടിയിൽ വേണ്ടെന്ന് കെ.മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ലിസ്‌റ്റ് ഏത് സമയത്ത് വേണമെങ്കിലും പുറത്തുവരാം. എല്ലാവരെയും പൂ‌ർണമായും […]

എൻ.സി.പി ജില്ലാ കമ്മറ്റി നവീകരിച്ച ഓഫീസ് ഉദ്ഘാടനം 26 ന്

സ്വന്തം ലേഖകൻ കോട്ടയം: ഗ്രൂപ്പിസം മൂലം തകർന്ന കോൺഗ്രസ് പാർട്ടിയിൽ നിന്നും പ്രവർത്തകർക്ക് കടന്നു വരാവുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം എൻ.സി.പി യാണെന്ന് പാർട്ടി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി കെ.ആർ.രാജൻ പറഞ്ഞു. എൻ.സി.പി കോട്ടയം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 26 ന് നടക്കുന്ന ജില്ലാ കമ്മറ്റിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിന് നേതൃയോഗം തീരുമാനമെടുത്തു. 26 ന് രാവിലെ 11.30 ന് സ്റ്റാർ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ എൻ സി.പി സംസ്ഥാന പ്രസിഡൻറ് പി.സി.ചാക്കോ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം […]

രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും അഫ്ഗാനിസ്താനിൽ നിന്ന് തിരികെയെത്തിച്ചതായി കേന്ദ്ര സർക്കാർ; സംഘത്തിൽ 30 പേരുണ്ടെന്ന് സൂചന

സ്വന്തം ലേഖകൻ ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്ന് മടങ്ങാൻ രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സർക്കാർ. എകദേശം മുപ്പതോളം മലയാളികൾ മടങ്ങിയെത്തിയതായാണ് സൂചന. ഇന്ന് രാവിലെ കാബൂളിൽ നിന്ന് എത്തിയ വ്യോമസേനാ വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. എന്നാൽ എല്ലാ മലയാളികളും മടങ്ങിയെത്തിയതായി ഉറപ്പ് പറയാൻ പറ്റില്ലെന്നാണ് നോർക്കയുടെ റെസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ പറയുന്നത്. വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ മലയാളികൾ അഫ്ഗാനിൽ കുടുങ്ങിക്കിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം […]

കോവിഡ് മൂന്നാം തരംഗം: സെപ്റ്റംബറോടെ രാജ്യത്ത് 2 ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണം; ഇതിൽ 1.2 ലക്ഷം കിടക്കകളിൽ വെന്റിലേറ്റർ സൗകര്യം ഉണ്ടാകണം; 7 ലക്ഷം നോൺ ഐ.സി.യു കിടക്കകൾ, 10 ലക്ഷം ഐസൊലേഷൻ കിടക്കകൾ എന്നിവ സജ്ജമാക്കണമെന്ന് നീതി ആയോ​ഗിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം മുന്നിൽക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്നും നീതി ആയോഗ് മുന്നറിയിപ്പ് നൽകി. മൂന്നാം തരംഗം ഉണ്ടായാൽ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതൽ അഞ്ച് ലക്ഷം വരെ ആകുമെന്ന് കണക്കാക്കിയാണ് രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതിൽ 1.2 ലക്ഷം കിടക്കകളിൽ വെന്റിലേറ്റർ സൗകര്യവും വേണമെന്നാണ് നിർദേശം. ഏഴ് […]

കരുവന്നൂർ സഹകരണ ബാങ്കിൽ ഡിവൈഎഫ്ഐ നേതാവിന്റെയും അമ്മയുടെയും പേരിൽ 1.38 കോടി രൂപയുടെ ബിനാമി വായ്പകൾ; രണ്ടു വായ്പകളും നൽകിയത് ചട്ടംലംഘിച്ച്; വായ്പ തരപ്പെടുത്തിയത് റിമാൻഡിൽ കഴിയുന്ന പ്രതി ബിജു കരീം വഴി

സ്വന്തം ലേഖകൻ തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ ഡിവൈഎഫ്ഐ നേതാവിന്റെയും അമ്മയുടെയും പേരിലുള്ളത് 1.38 കോടി രൂപയുടെ ബിനാമി വായ്പകൾ. സഹകരണ ഓ‍ഡിറ്റ് സംഘം പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കൂടാതെ ഇരിങ്ങാലക്കുട മാപ്രാണത്തെ ഡിവൈഎഫ്ഐ മേഖലാ നേതാവിന്റെ പേരിൽ 68.91 ലക്ഷം രൂപയുടെ വായ്പാ കുടിശികയും, ഇദ്ദേഹത്തിന്റെ അമ്മയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പേരിൽ 69.74 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ടെന്ന് കണ്ടെത്തി. രണ്ടും വായ്പകളും അനുവദിച്ചിട്ടുള്ളത് ചട്ടം ലംഘിച്ചുള്ളതാണ്. ബാങ്ക് തട്ടിപ്പിൽ സംഘടനാ നേതാക്കളുടെ പങ്കിനെക്കുറിച്ചു വ്യക്തമായ ധാരണ മുൻപേയുള്ളതിനാലാണ് ഡിവൈഎഫ്ഐ മൗനം […]