play-sharp-fill

പകൽ അമ്മിക്കല്ലു കൊത്തലും ആക്രി പെറുക്കലും; രാത്രിയിൽ ശരീരം മുഴുവൻ എണ്ണ തേച്ച് മുഖംമൂടി ധരിച്ച്‌ മാരകായുധങ്ങളുമായി വീടുകളിലെത്തും; എതിർക്കാൻ ശ്രമിക്കുന്നവരെ ആയുധം വച്ച്‌ കീഴ്‌പ്പെടുത്തി കവർച്ച; മലയാളത്താനും പരുത്തിവീരനും വീണ്ടും; പാലക്കാടിനെ ഭീതിയിലാഴ്ത്തി കുറവ സംഘം വീണ്ടും

സ്വന്തം ലേഖകൻ ഒറ്റപ്പാലം: അക്രമകാരികളായ കുറവ സംഘം പാലക്കാടിനെ ഭീതിയിലാക്കുന്നു. വർഷങ്ങൾക്കു മുൻപ് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ കുപ്രസിദ്ധരായ തമിഴ് കുറവ സംഘാംഗങ്ങളാണ് കവർച്ചകൾക്ക് വീണ്ടും എത്തുന്നത്. പകൽ അമ്മിക്കല്ലു കൊത്തലും ആക്രി പെറുക്കലുമായി നടക്കും. ഇതിനിടെ തിരഞ്ഞെടുക്കുന്ന വീടുകൾ രാത്രി കുത്തിത്തുറന്നു കുടുംബാംഗങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തി കവർച്ച നടത്തലായിരുന്നു രീതിയാണ് കുറവ സംഘത്തിന്റേത്. നൂറോളം വരുന്ന കവർച്ചക്കാരാണു കുറുവ സംഘം. ശരീരത്തിൽ മുഴുവൻ എണ്ണതേച്ചു മുഖംമൂടി ധരിച്ച്‌ രാത്രിയിൽ മാരകായുധങ്ങളുമായി വീടുകളിലെത്തും. എതിർക്കാൻ ശ്രമിക്കുന്നവരെ ആയുധം വച്ച്‌ കീഴ്‌പ്പെടുത്തി കവർച്ച നടത്തി മടങ്ങുന്നതാണ് […]

കൊച്ചിയിൽ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് താഴേക്ക് വീണ് 18 വയസ്സുകാരി മരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം സൗത്തിൽ ഫ്ലാറ്റിൽ പത്താം നിലയിൽ നിന്ന് താഴേക്ക് വീണ് 18 വയസ്സുകാരി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്ളാറ്റിൽ ആണ് അപകടമുണ്ടായത്. അയറിൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. ഈ ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്. ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസിന്റെ സംശയം.  അന്വേഷണം ആരംഭിച്ചു.

‘നാല് വെള്ളിക്കാശിന് വേണ്ടി കുഞ്ഞാലിക്കുട്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചു; കുഞ്ഞാലിക്കുട്ടിയാണ് യഥാർത്ഥ കുറ്റവാളി; കോടികൾ വെട്ടിച്ച കുഞ്ഞാലിക്കുട്ടി നിയമസഭയിൽ വന്നു പോയി സുഖമായി ജീവിക്കുന്നു’; രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാല് വെള്ളിക്കാശിന് വേണ്ടി മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചുവെന്ന് കെ.ടി. ജലീൽ. തങ്ങളെ ഇ.ഡി. ചോദ്യം ചെയ്യുന്നതിന് വഴിയൊരുക്കിയ കുഞ്ഞാലിക്കുട്ടിയാണ് യഥാർത്ഥ കുറ്റവാളിയെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്കെതിരായ നോട്ടീസ് പിൻവലിച്ച് കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നൽകുകയാണ് ഇ.ഡി. ചെയ്യേണ്ടതെന്നും ജലീൽ ആവശ്യപ്പെട്ടു. നിയമസഭയുടെ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജലീൽ. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴിയുള്ള ഇടപാടുകളെ കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി എന്തു കൊണ്ടാണ് ഹൈദരാലി തങ്ങൾക്കെതിരെയുള്ള ഇ.ഡി നോട്ടീസ് […]

കോഴിക്കോട് ജില്ലയിൽ രണ്ട് പേർ കൂടി തൂങ്ങി മരിച്ചു; കോവിഡ് പ്രതിസന്ധിയെന്ന് പ്രാഥമിക നിഗമനം.

സ്വന്തം ലേഖകൻ കോഴിക്കോട്: ജില്ലയിലെ രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകരയിലും അത്തോളിയിലുമായാണ് സംഭവം. വടകരയിൽ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയിൽ കോതങ്കൽ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതസന്ധിയാണ് രണ്ടുപേരേയും മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹരീഷിനെ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ തനിച്ചായിരുന്നു ഇവിടെ താമസിച്ചത്. രണ്ട് സംഭവത്തിലും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനോജിന്റെ മൃതദേഹം മലബാർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവർ, 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ എന്നീ മൂന്നു വിഭാഗം ആളുകൾക്ക് കടകളിൽ പ്രവേശിക്കാൻ അനുമതി; ശനിയാഴ്ചകളിലും മൂന്നാം ഓണത്തിനും ലോക്ഡൗണില്ല; ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും; ബാ​ങ്കുകളിൽ പ്രവേശിക്കാനും പുതിയ മാർഗരേഖ; പുതിയ തീരുമാനങ്ങൾ, അറിയേണ്ടതെല്ലാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ നിലവിൽ വരുകയാണ്. ആയിരത്തിൽ പത്തിലേറെപ്പേർ രോഗികളായ വാർഡുകളിൽ മാത്രമാകും ഇനി ട്രിപ്പിൾ ലോക്ഡൗൺ. യുദ്ധകാല അടിസ്ഥാനത്തിൽ പരമാവധി പേർക്കു വാക്‌സീൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഇന്നലെ ഇത് സംബന്ധിച്ച വിശദമായ ഉത്തരുകൾ പുറത്തിറങ്ങി. ശനിയാഴ്ചകളിലും മൂന്നാം ഓണത്തിനും ലോക്ഡൗണില്ല. സർക്കാർ ഇന്നലെ പുറത്തിറക്കിയ പുതിയ കോവിഡ് മാർഗരേഖയിൽ മൂന്നു വിഭാഗം ആളുകൾക്കാണു കടകളിൽ പ്രവേശിക്കാൻ അനുമതി. രണ്ടാഴ്ച മുൻപ് ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവർ, 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് […]

രക്ഷകനായി ശ്രീജേഷ്; ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡലിൽ മുത്തമിട്ട് ടീം ഇന്ത്യ

സ്വന്തം ലേഖകൻ ടോക്യോ: ആവേശ പൂർണമായ മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീം നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക് വെങ്കല മെഡലിൽ മുത്തമിട്ടു. ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയത്. അവസാന നിമിഷം മലയാളിതാരം പി.ശ്രീജേഷ് ഇന്ത്യയുടെ രക്ഷകനായി എന്ന് നിസംശയം പറയാം. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിയ്ക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ […]

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ൽ കേരളത്തിന് ഗു​രു​ത​ര വീ​ഴ്ചയെന്ന് കേ​ന്ദ്ര​സം​ഘം; രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​ൽ മെ​ല്ലെ​പ്പോക്ക്; മി​ക്ക ജി​ല്ല​ക​ളി​ലും വേ​ണ്ട​ത്ര പ​രി​ശോ​ധ​നാ-​നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലെന്നും റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: സംസ്ഥാനം കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് കേ​ന്ദ്ര​സം​ഘത്തിന്റെ റിപ്പോർട്ട്. കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ കേ​ന്ദ്ര​സം​ഘ​മാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. മി​ക്ക ജി​ല്ല​ക​ളി​ലും വേ​ണ്ട​ത്ര പ​രി​ശോ​ധ​നാ-​നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ല. രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​ൽ മെ​ല്ലെ​പ്പോ​ക്കെ​ന്നും കേ​ന്ദ്ര​സം​ഘം കു​റ്റ​പ്പെ​ടു​ത്തു​ന്നു. സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ലും വീ​ഴ്ച വ​രു​ത്തു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് വൈ​റ​സ് പ​ട​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ 90 ശ​ത​മാ​നം രോ​ഗി​ക​ളും ഇ​പ്പോ​ൾ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ത് രോ​ഗം പ​ട​രാ​ൻ കാ​ര​ണ​മാ​വു​ന്നു​വെ​ന്നാ​ണ് കേ​ന്ദ്ര​സം​ഘ​ത്തി​ൻറെ […]

ഭാ​ഗ്യമില്ലാത്ത ‘ഭാഗ്യമിത്ര’; കോടിപതിയെന്ന പേര് മാത്രം ബാക്കി; ഒരു കോടി രൂപ ലോട്ടറി അടിച്ചിട്ടും ഇപ്പോഴും കടക്കാരൻ; ലോട്ടറി അടിച്ചതോടെ ആരും കൂലിപ്പണിക്കും വിളിക്കുന്നില്ല; സമ്മാന തുക തരുന്നതിലെ താമസം കുരിശായത് അയിലൂർ സ്വദേശിക്ക്

സ്വന്തം ലേഖകൻ അയിലൂർ: ഒരു കോടി രൂപ ലോട്ടറി അടിച്ച് കടക്കെണിയിലായ ഒരു മനുഷ്യനുണ്ട്. അയിലൂർ കരിമ്പാറ പട്ടുകാട് സ്വദേശി മണിക്കാണ് ആർക്കും വരാത്ത ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. ജനുവരി മൂന്നിന് നടത്തിയ നറുക്കെടുപ്പിലാണ് ‘ഭാഗ്യമിത്ര’ മണിയെ കനിഞ്ഞത്. സമ്മാനാർഹമായ ടിക്കറ്റ് അയിലൂരിലെ സഹകരണബാങ്കിലും നൽകി. സമ്മാനത്തുക കിട്ടിയാൽ തിരിച്ചടയ്ക്കാമെന്ന് കരുതി ബാങ്കിൽനിന്ന് 50,000 രൂപ വായ്പയുമെടുത്തു. എന്നാൽ, ഏഴുമാസം കഴിഞ്ഞിട്ടും സമ്മാനത്തിനായുള്ള കാത്തിരിപ്പ് നീണ്ടതോടെ മണി ശരിക്കും പൊല്ലാപ്പിലായി. സഹകരണബാങ്കിൽ നിന്ന് ഭാഗ്യക്കുറി മാറ്റിനൽകാൻ സാങ്കേതികമായി പറ്റില്ലെന്ന അറിയിപ്പ് കിട്ടിയതോടെ മണി സമ്മാനാർഹമായ […]

പേന ഉപയോഗിച്ച് വിസിലടിക്കാൻ ശ്രമിക്കുന്നതിനിടെ പേനയുടെ അഗ്രഭാഗം വിഴുങ്ങി; ശ്വാസ തടസത്തെ തുടർന്ന് ആസ്മ എന്നു കരുതി ചികിത്സ; ആലുവ സ്വദേശിയുടെ ശ്വാസകോശത്തിൽ നിന്ന് പേനയുടെ അഗ്രഭാഗം പുറത്തെടുത്തത് 19 വർഷത്തിന് ശേഷം

സ്വന്തം ലേഖകൻ കൊച്ചി: ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അബദ്ധത്തിൽ പേനയുടെ നിബ്ബിനോടു ചേർന്നുള്ള അഗ്രഭാഗം വിഴുങ്ങി. ഇത് ശ്വാസ കോശത്തിൽ നിന്ന് പുറത്തെടുത്തത് 18 വർഷത്തിനു ശേഷം. സംഭവം കഥയൊന്നും അല്ല, സത്യം ആണ്. ആലുവ പൊയ്ക്കാട്ടുശ്ശേരി സ്വദേശിയായ സൂരജിന്റെ (32) ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പേനയുടെ ഭാഗമാണ് കൊച്ചി അമൃത ആശുപത്രിയിൽ വെച്ച് ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്. പേന ഉപയോഗിച്ച് വിസിലടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അന്നുതന്നെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധന നടത്തിയെങ്കിലും ശ്വാസകോശത്തിൽ ഒന്നും കണ്ടെത്താനായില്ല. പേനയുടെ […]

സ്മാര്‍ട്‌സിറ്റി കൊച്ചി ദക്ഷിണേന്ത്യന്‍ ആസ്ഥാനമാക്കാന്‍ കനേഡിയന്‍ കമ്പനി സോട്ടി

സ്വന്തം ലേഖകൻ കൊച്ചി: ആഗോളതലത്തില്‍ ഏറ്റവും വിശ്വാസ്യതയുള്ള മൊബൈല്‍, ഐഒടി മാനേജ്‌മെന്റ് സൊല്യൂഷന്‍സ് ദാതാക്കളില്‍ ഒന്നായ കാനഡ ആസ്ഥാനമായ സോട്ടി സ്മാര്‍ട്‌സിറ്റി കൊച്ചി കമ്പനിയുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനമാക്കാന്‍ ഒരുങ്ങുന്നു. അത്യാധുനിക സംവിധാനങ്ങളോടെ, 18,000 ച.അടി വിസ്തൃതിയില്‍ ഒരുങ്ങുന്ന സോട്ടിയുടെ കൊച്ചി കേന്ദ്രം കമ്പനിയുടെ വികസനലക്ഷ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സെപ്റ്റംബറോടെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഓഫീസില്‍   വിനോദത്തിനായി ഗെയിം, സംഗീതം, എന്നിവയ്ക്കുള്ള പ്രത്യേക സജ്ജീകരണങ്ങളും ഫിറ്റ്നെസ്സ് സെന്ററുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ശക്തമായ ആസ്ഥാനകേന്ദ്രമെന്നത് സോട്ടിയുടെ ദീര്‍ഘനാളായുള്ള പദ്ധതി ആയിരുന്നുവെന്ന് സോട്ടിയുടെ ദക്ഷിണേന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ വൈസ് […]