നവീൻ കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയെന്ന് യുക്രൈനിലെ മലയാളി
സ്വന്തം ലേഖിക കീവ് :ഖാര്‍ക്കീവില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടതെന്ന് അപ്പാര്‍ട്ട്‌മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫല്‍. ഖാര്‍ക്കീവിലെ മെട്രോ ബങ്കറിലാണ് നൗഫലുള്ളത്.‘ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. രാവിലെ മുതല്‍ പുറത്ത് തുടര്‍ച്ചയായി ഷെല്ലാക്രമണം നടക്കുന്നുണ്ടായിരുന്നു. രാവിലെ പോകാനിരുന്നതാണ് ഞങ്ങള്‍. പക്ഷേ അപ്പോഴാണ് ആരോ മരിച്ചെന്ന് വിവരം അറിയുന്നത്. അങ്ങനെ റിസ്‌ക് എടുക്കേണ്ടന്ന് വെച്ചാണ് പോകാതിരുന്നത്. കുറേപേര്‍ ഇപ്പോഴും റെയില്‍വേ സ്‌റ്റേഷനിലാണ്. പക്ഷേ അവര്‍ക്കൊന്നും ചെയ്യാനാകുന്നില്ല. മുഴുവന്‍ തിരക്കാണ്. ഏത് ട്രെയിനിന് പോകണമെന്ന് പോലും അറിയില്ല. ഇന്ത്യന്‍ എംബസിയെ […]