കൊലപാതകക്കേസില്‍ ഒളിവിലായിരുന്ന പ്രതി പതിനൊന്ന് വര്‍ഷത്തിനു ശേഷം പിടിയില്‍

Spread the love

സ്വന്തം ലേഖകൻ
കോന്നി ∙ കൊലപാതകക്കേസില്‍ ഒളിവിലായിരുന്ന പ്രതി 11 വര്‍ഷത്തിനു ശേഷം പിടിയില്‍. തിരുവനന്തപുരം വട്ടപ്പാറ മുക്കോല കുഴുനോട് മഞ്ഞന്‍കോട് കോളനിയില്‍ പ്രകാശ് (41) ആണ് അറസ്റ്റിലായത്.

video
play-sharp-fill

വട്ടപ്പാറയില്‍ വച്ച്‌ തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. 2011 മേയ് 7 നാണ് കേസിന് ആസ്പദമായ സംഭവം. ക്ലമെന്റ് (30) എന്നയാളെ പട്ടികക്കഷണം കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നു.

കോന്നി ഡിവൈഎസ്പി ആര്‍. ബൈജു കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വ്യാപിപ്പിച്ച അന്വേഷണത്തിനൊടുവില്‍ പ്രതിയെ തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍സ്പെക്ടര്‍ ജി. അരുണ്‍, എസ്‌ഐ സജു ഏബ്രഹാം, സിപിഒമാരായ ബിജു, രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.