play-sharp-fill

കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവം; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍ വെളുര്‍ വില്ലേജ് കാരാപ്പുഴ കരയില്‍ പതിനറില്‍ ചിറ ഭാഗത്തു, കൊച്ചുപറമ്പില്‍ വിട്ടില്‍ ഷാഹുല്‍ ഹമീദ് മകന്‍ ബാദുഷ (24)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഗുണ്ടാ സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവര്‍മാരായ ബിന്‍ഷാദ്, രാജു എന്നിവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ […]

സഹപ്രവർത്തകയല്ല, സ്നേഹിതയായിരുന്നു, അമ്മയായിരുന്നു,’ വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അതുല്യ പ്രതിഭ; കെപിഎസി ലളിതയെ അനുസ്മരിച്ച് സിനിമാ-രാഷ്ട്രീയ-സാംസ്കാരിക ലോകത്തെ പ്രമുഖര്‍

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമയുടെ അതുല്യ പ്രതിഭയായ കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് സിനിമാ-സാംസ്കാരിക ലോകത്തെ പ്രമുഖര്‍. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക […]

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി 23 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. നീണ്ടൂർ, വാഴക്കാല, മണിമന്ദിരം, കാവിൽ കുന്നുംപുറം, മുല്ലമംഗലം, പെട്രോൾ പമ്പ്, സെന്റ് തോമസ്, പെരും തുരുത്ത്, സ്‌നേഹ പുരം, കൊല്ലം പറമ്പ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും. മീനടം സെക്ഷൻ പരിധിയിൽ ഉള്ള നെല്ലിക്കാക്കുഴി, കാളച്ചന്ത ട്രാൻസ്‌ഫോർമറിൽ 9:30 മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആറാട്ട് ചിറ, കൊച്ചുമറ്റം, ആക്കാംകുന്ന്, […]

നടി കെപിഎസി ലളിത അന്തരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം; നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് 2 തവണ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാ​ഗമായി. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ് അടക്കം രണ്ട് മക്കൾ ആണുള്ളത്.

കോട്ടയം നഗരത്തിലെ ഓട്ടോഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ പ്രതി പോലീസ് പിടിയിലായി ;ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ട ആളാണെന്നും പോലീസ്

സ്വന്തം ലേഖിക കോട്ടയം :നഗരമധ്യത്തിൽ രാത്രിയിൽ ഓട്ടോഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി .കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിന് മുന്നിലെ ഓട്ടോഡ്രൈവർക്ക് നേരെയാണ് ഇയാൾ ആക്രമണം നടത്തിയത് . വെളുർ വില്ലജ് കാരാപ്പുഴ കരയിൽ പതിനറിൽ ചിറ ഭാഗത്തു, കൊച്ചുപറമ്പിൽ വിട്ടിൽ ഷാഹുൽ ഹമീദ് മകൻ ബാദുഷ (24)യെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു . […]

തമിഴ്‌നാട്ടിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് മിന്നും വിജയം; സംസ്ഥാനത്തെ 21 കോർപ്പറേഷനുകളും ഡിഎംകെ സഖ്യം തൂത്തുവാരി

സ്വന്തം ലേഖിക ചെന്നൈ: തമിഴ്നാട്ടിലെ നഗരമേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് വിജയ തിളക്കം . സംസ്ഥാനത്തെ 21 കോർപ്പറേഷനുകളും ഡിഎംകെ സഖ്യം തൂത്തുവാരി.ആകെയുള്ള 138 മുനിസിപ്പാലിറ്റികളിൽ 132 എണ്ണത്തിലും ഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 489 നഗരപഞ്ചായത്തുകളിൽ 391 എണ്ണത്തിലും ഡിഎംകെ സഖ്യം മുന്നിലാണ്. 987 സീറ്റുകളിൽ ഡിഎംകെ സഖ്യം വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു. എഐഎഡിഎംകെ സഖ്യം ഇതുവരെ ജയിച്ചത് 265 സീറ്റുകളിൽ മാത്രം. കോൺഗ്രസ് 65 ഉം ബിജെപി 24 സീറ്റുകളിലും വിജയിച്ചു. സിപിഎമ്മിന് 20ഉം സിപിഐക്ക് 9ഉം […]

85 ലക്ഷം രൂപയുടെ ബെൻസ് കാർ താൻ ആവശ്യപ്പെട്ടില്ലെന്ന് ഗവർണര്‍ ആരീഫ് മുഹമ്മദ് ഖാൻ

സ്വന്തം ലേഖിക ദില്ലി: പുതിയ ബെന്‍സ് കാർ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണര്‍ ആരീഫ് മുഹമ്മദ് ഖാൻ പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവന്‍ ഫയലില്‍ താന്‍ നടപടിയെടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിലൊഴികെ ഒരുവര്‍ഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. എത് വാഹനം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. പുതിയ ബെൻസ് കാർ സര്‍ക്കാരിനോട് ഗവർണർ ആവശ്യപ്പെട്ടെന്നായിരുന്നു പുറത്തുവന്ന വിവരം. രണ്ട് വർഷം മുമ്പ് 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ കത്തുനൽകിയിരുന്നു. ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ […]

കാട്ടാനയെ പേടിച്ച്‌ ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച്‌ വീണ് മരിച്ചു

സ്വന്തം ലേഖിക വയനാട്: കാട്ടാനയെ പേടിച്ച്‌ ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച്‌ വീണ് മരിച്ചു. വയനാട് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. 45 വയസായിരുന്നു. കോളനിയിലെ അഞ്ച് പേര്‍ ചേര്‍ന്നാണ് വിറക് ശേഖരിക്കാന്‍ പോയത്. തലയ്ക്ക് പരിക്കേറ്റ ബസവി പുല്‍പ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക് ഓടി രക്ഷപ്പെടുന്നതിനിടെയില്‍ നിസാര പരിക്കേറ്റു. കാട്ടാനയുടെ ആക്രമണമേറ്റ് തന്നെയാണ് ബസവി മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ദേഹത്ത് കാട്ടാനയുടെ ചവിട്ടേറ്റ പാടുകളില്ലെന്നും […]

കഥകൃത്തും സാംസ്ക്കാരിക പ്രവർത്തകനുമായ കണ്ണൻ മന്നക്കുന്നത്തിൻ്റെ അനുസ്മരണം നടത്തി

സ്വന്തം ലേഖിക കോട്ടയം : കഥകൃത്തും സാംസ്ക്കാരിക പ്രവർത്തകനുമായ കണ്ണൻ മന്നക്കുന്നത്തിൻ്റെ അനുസ്മരണ ചടങ്ങ് അയ്യപ്പ സേവാ സംഘം ഹാളിൽ നടത്തി. നഗരസഭാ ഉപാധ്യക്ഷൻ ബി. ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ.ഗോപാലകൃഷ്ണൻ നായർ , പി.എൻ.കെ.പിള്ള, എച്ച്.രാമനാഥൻ , ജയകുമാർ തിരുനക്കര , അഡ്വ.ശശികുമാർ , ഡോ.എം.എൻ.ശശിധരൻ, കെ.ബി.ഹരിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് , കണ്ണൻ മന്നക്കുന്നത്തിൻ്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വെടിമരുന്നിന് തിരികൊളുത്തിയ ശേഷം കിണറ്റിൽ നിന്ന് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിച്ചു; യുവാവിന് ദാരുണാന്ത്യം; ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: പാറത്തോട്ടിൽ പാറ പൊട്ടിക്കാൻ കിണറ്റിലിറങ്ങിയ തമിഴ്നാട് സ്വദേശിയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട് തേനി പെരിയകുളം സ്വദേശി ശിവകുമാർ (22 ) ആണ് മരിച്ചത്. വെടിമരുന്നിന് തിരി കൊളുത്തിയ ശേഷം കിണറ്റിൽ നിന്ന് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം പാറപ്പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.