ചാന്നാനിക്കാട് സ്ത്രീകൾ മാത്രം പണിയെടുത്ത പാടത്തിന്റെ ചിറയിൽ പെരുമ്പാമ്പ് ; പാമ്പിനെ കണ്ടതിന്റെ ഭീതിയിൽ തൊഴിലാളികളും ജനപ്രതിനിധികളും; സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം
സ്വന്തം ലേഖകൻ കോട്ടയം: ചാന്നാനിക്കാട് സ്ത്രീകൾ മാത്രം പണിയെടുത്ത പാടത്തിന്റെ ചിറയിൽ പെരുമ്പാമ്പ്. പാമ്പിനെ കണ്ടതിന്റെ ഭീതിയിൽ തൊഴിലാളികളും ജനപ്രതിനിധികളും. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥലത്തു വന്ന് പരിശോധിച്ചപ്പോൾ ആദ്യഞെട്ടൽ മാറി തൊഴിലാളികൾ. ചാന്നാനിക്കാട് തൊഴിലുറപ്പ് പദ്ധതിയിൽ കയർ ഭൂവസ്ത്രം വിരിക്കുവാൻ ചിറ വൃത്തിയാക്കുകയായിരുന്ന സ്ത്രീകളാണ് പെരുമ്പാമ്പിനെ കണ്ടത്. ചാന്നാനിക്കാട് ചൂരവടി – വീപ്പനടി പാടശേഖരത്തിന്റെ പുറം ബണ്ടിൽ ഒരാഴ്ചയായി പണിയെടുക്കുകയായിരുന്ന ഇവർ. കടവിൽ നിന്നും അകലെയായതിനാലും പുരുഷൻമാർ ആരും തന്നെ പണിസ്ഥലത്ത് ഇല്ലാതിരുന്നതിനാലും പാമ്പിനെകണ്ട് ഭയന്ന് പണികൾ നിർത്തിവച്ചു. വിവരമറിഞ്ഞ് പനച്ചിക്കാട് ഗ്രാമ […]