എരുമേലി പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് വ്യാപക പണപ്പിരിവ്; സ്റ്റേഷനിൽ വാദിയോടും പ്രതിയോടും കൈക്കൂലി വാങ്ങുന്നു; അന്തസായി പണിയെടുക്കുന്ന പ്രിൻസിപ്പൽ എസ് ഐക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേട്
സ്വന്തം ലേഖകൻ എരുമേലി: കോട്ടയം ജില്ലയിലെ പൊലീസിൽ കൈക്കൂലിയുടെ ബാധ വിട്ടൊഴിയുന്നില്ല. മുണ്ടക്കയം സി ഐ ആയിരുന്ന ഷിബുകുമാറിനെ അൻപതിനായിരം രൂപ കൈക്കൂലിയുമായി വിജിലൻസ് പിടികൂടി ജയിലിലടച്ചപ്പോൾ ഒതുങ്ങി നിന്ന കൊള്ളക്കാർ കമ്പിപ്പാരയുമായി വീണ്ടും കളത്തിലിറങ്ങി. മുണ്ടക്കയത്തിൻ്റെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനായ എരുമേലിയിലാണ് ഇപ്പോൾ കൈക്കൂലിക്കാരുടെ താവളം. മുണ്ടക്കയത്തേതിന് വ്യത്യസ്തമായി എരുമേലിയിലെ പ്രിൻസിപ്പൽ എസ് ഐ കൈക്കൂലി വാങ്ങാത്തയാളും, അന്തസായി പണിയെടുക്കുന്നയാളുമാണ്. എന്നാൽ പൊലീസുകാർക്ക് ഇയാളോട് പുച്ഛമാണ്. കൈക്കൂലി വാങ്ങാതെ പണിയെടുക്കുകയും മറ്റുള്ളവരെക്കൊണ്ട് വാങ്ങാൻ സമ്മതിക്കാത്തതുമായ സി ഐമാരുടേയും, എസ് ഐമാരുടേയും അവസ്ഥ ഇതു […]