play-sharp-fill
എരുമേലി പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് വ്യാപക പണപ്പിരിവ്; സ്റ്റേഷനിൽ വാദിയോടും പ്രതിയോടും കൈക്കൂലി വാങ്ങുന്നു; അന്തസായി പണിയെടുക്കുന്ന പ്രിൻസിപ്പൽ എസ് ഐക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേട്

എരുമേലി പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് വ്യാപക പണപ്പിരിവ്; സ്റ്റേഷനിൽ വാദിയോടും പ്രതിയോടും കൈക്കൂലി വാങ്ങുന്നു; അന്തസായി പണിയെടുക്കുന്ന പ്രിൻസിപ്പൽ എസ് ഐക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേട്

സ്വന്തം ലേഖകൻ

എരുമേലി: കോട്ടയം ജില്ലയിലെ പൊലീസിൽ കൈക്കൂലിയുടെ ബാധ വിട്ടൊഴിയുന്നില്ല. മുണ്ടക്കയം സി ഐ ആയിരുന്ന ഷിബുകുമാറിനെ അൻപതിനായിരം രൂപ കൈക്കൂലിയുമായി വിജിലൻസ് പിടികൂടി ജയിലിലടച്ചപ്പോൾ ഒതുങ്ങി നിന്ന കൊള്ളക്കാർ കമ്പിപ്പാരയുമായി വീണ്ടും കളത്തിലിറങ്ങി.

മുണ്ടക്കയത്തിൻ്റെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനായ എരുമേലിയിലാണ് ഇപ്പോൾ കൈക്കൂലിക്കാരുടെ താവളം. മുണ്ടക്കയത്തേതിന് വ്യത്യസ്തമായി എരുമേലിയിലെ പ്രിൻസിപ്പൽ എസ് ഐ കൈക്കൂലി വാങ്ങാത്തയാളും, അന്തസായി പണിയെടുക്കുന്നയാളുമാണ്. എന്നാൽ പൊലീസുകാർക്ക് ഇയാളോട് പുച്ഛമാണ്. കൈക്കൂലി വാങ്ങാതെ പണിയെടുക്കുകയും മറ്റുള്ളവരെക്കൊണ്ട് വാങ്ങാൻ സമ്മതിക്കാത്തതുമായ സി ഐമാരുടേയും, എസ് ഐമാരുടേയും അവസ്ഥ ഇതു തന്നെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കൈക്കൂലിക്കാരായ മേലുദ്യോഗസ്ഥരെ പൊലീസുകാർക്ക് പെരുത്തിഷ്ടമാണ്. വീതം കിട്ടുന്നതും, അഴിമതി നടത്താൻ പ്രേരിപ്പിക്കുന്നതും തന്നെ കാരണം

മുണ്ടക്കയം സ്റ്റേഷനിൽ വ്യാപക കൈക്കൂലിയെന്ന് തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ച് രണ്ട് മാസം തികയും മുൻപാണ് സി.ഐ. ഷിബുകുമാർ വിജിലൻസ് പിടിയിലായത്. അന്ന് വിജിലൻസിൻ്റെ കൈയ്യിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട പൊലീസുകാരനാണ് മേലുദ്യോ​ഗസ്ഥന് വേണ്ടി പണപ്പിരിവ് നടത്തിയിരുന്നത്. ഇയാൾ മൂന്ന് മാസം മുൻപ് ഇവിടെ നിന്നും സ്ഥലം മാറി. പിന്നീട് പൊലീസ് സ്റ്റേഷനിലെ പി ആർ ഒ ഈ ചുമതല ഏറ്റെടുക്കുകയായിരുന്നു.

ഷിബുകുമാറിന് പിന്നാലെ കടുത്തുരുത്തി എസ് കെ അനിൽകുമാറിനേയും, രാമപുരം എസ് ഐ ബിജുവിനേയും കൈക്കൂലിയുമായി വിജിലൻസ് പിടികൂടിയിരുന്നു.