ട്രെയിന്‍ ഇറങ്ങുമ്പോള്‍ കാല്‍ തെറ്റി ട്രാക്കില്‍ വീണു; നാല് വയസുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്
സ്വന്തം ലേഖിക തിരുവനന്തപുരം: ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ കാല്‍ തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ നാല് വയസുകാരിയെ രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്. കുട്ടി കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മധുര – പുനലൂര്‍ പാസഞ്ചറില്‍ മധുരയില്‍ നിന്നു വര്‍ക്കല സന്ദര്‍ശിക്കാനെത്തിയ സംഘത്തിലെ തമിഴ്നാട് സ്വദേശികളായ സെല്‍വകുമാറിന്റെയും രേമുഖിയുടെയും മകളായ റിയശ്രീയാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ പൊലീസ് സേനാംഗങ്ങളുടെ അവസരോചിത ഇടപെടല്‍ കുട്ടിയെ രക്ഷപ്പെടുത്തി. വൈകിയോടിയ മധുര പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയ ഉടന്‍, […]