play-sharp-fill
അമ്മപ്പുലി വന്നില്ല; അതിജീവിക്കാന്‍ കുഞ്ഞിനുമായില്ല; ഉമ്മിനിയിൽ തള്ളപുലി   ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു

അമ്മപ്പുലി വന്നില്ല; അതിജീവിക്കാന്‍ കുഞ്ഞിനുമായില്ല; ഉമ്മിനിയിൽ തള്ളപുലി ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു

സ്വന്തം ലേഖിക

പാലക്കാട്: ഉമ്മിനിയില്‍ തള്ള പുലി
ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു.

തൃശൂര്‍ അകമലയിലെ വനം വകുപ്പ് ചികിത്സാ കേന്ദ്രത്തില്‍ പരിചരണത്തില്‍ ആയിരുന്നു പുലി കുട്ടി. ആന്തരിക രക്തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണുത്തി വെറ്റിനറി കോളേജില്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

വനപാലകരുടെ പരിചരണത്തില്‍ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. എന്നാല്‍ പുലി കുഞ്ഞിനു കുറച്ച്‌ ദിവസങ്ങളായി ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച്ച ഉച്ചക്ക് ശേഷമാണ് മരണം സംഭവിച്ചത്.

അകത്തേത്തറ ഉമ്മിനിയില്‍ ജനുവരിയിലാണ് ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് പുലിക്കുട്ടികളെ കണ്ടെത്തിയത്. പപ്പാടിയിലെ മാധവന്‍ എന്നയാളുടെ അടച്ചിട്ട വീട്ടിലായിരുന്നു തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.

നായ കുരക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊന്നന്‍ എന്ന അയല്‍വാസിയാണ് മതില്‍ ചാടി കടന്ന് തകര്‍ന്ന വീട് പരിശോധിച്ചത്. ആള്‍ പെരുമാറ്റം കേട്ട തള്ള പുലി, കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ പിന്‍ഭാഗത്തുകൂടി ഓടി മറഞ്ഞു. കുഞ്ഞുങ്ങളെ സംരക്ഷിച്ച വനം വകുപ്പ് തള്ളപ്പുലിക്ക് വേണ്ടി കാത്തിരുന്നു.

പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം തിരികെയെത്തിയ തള്ളപ്പുലി ഒരു കുഞ്ഞിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞു. വീണ്ടും തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുലി വന്നില്ല. ഇതോടെ അവശനിലയിലായ പുലിക്കുഞ്ഞിനെ അകമലയിലെത്തിച്ച്‌ ചികിത്സ നല്‍കുകയായിരുന്നു.