play-sharp-fill

കോട്ടയം ജില്ലയിൽ ഇന്ന് 65 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി 11 വെളളിയാഴ്ച 65 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 28 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 37 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. 15 വയസ് (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ. അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം 2 . […]

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദുതി മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയിൽ ഫെബ്രുവരി 11 ന് ഈ സ്ഥലങ്ങളിൽ വൈദുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗമ്പടം ഭാഗത്ത് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും പുളിക്കമറ്റം, പാണൻപടി, ഭഗീരഥ, ഭാമിശേരി, പതിനഞ്ചിൽ കടവ് , എക്സൽഷർ സ്കൂൾ എന്നീ ഭാഗങ്ങളിൽ രാവിലം 9 മുതൽ 12.30 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തറേപ്പടി , വെള്ളൂപറമ്പ്, അർത്യാകുളം, വെള്ളാറ്റിൽ പടി ഭാഗത്ത് രാവിലെ […]

ടി നസ്‌റുദ്ദീന്റെ നിര്യാണം; ഇന്ന് സംസ്‌ഥാന വ്യാപകമായി കടകള്‍ അടച്ചിടും

സ്വന്തം ലേഖകൻ കോഴിക്കോട്​: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്‌ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസ്‌റുദ്ദീന്റെ മരണത്തിൽ ആദര സൂചകമായി സംസ്‌ഥാന വ്യാപകമായി ഇന്ന് വ്യാപാര സ്‌ഥാപനങ്ങൾ അടച്ചിടുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തിന് ചികിൽസയിൽ തുടരവേയാണ് ഹൃദയാഘാതം മൂലമുള്ള മരണം സംഭവിച്ചത്. ഖബറടക്കം നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്‌ഥാനില്‍ നടക്കുമെന്നും സംഘടനാ പ്രതിനിധികൾ അറിയിച്ചു.

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി.നസറുദ്ദീൻ അന്തരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്.ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെൻറേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കൻറയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻറ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെൻറ് ക്ഷേമ നിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1944 ഡിസംബർ 25 ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിൻറെയും അസ്മാബിയുടെയും ആറാമത്തൈ […]

കടബാധ്യതയെ തുടര്‍ന്ന് കുടുംബത്തെ കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; കൊള്ളപ്പലിശക്കാരനായ കോട്ടയം കാണക്കാരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: കടബാധ്യതയെ തുടര്‍ന്ന് കുടുംബത്തെ കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ കൊള്ളപ്പലിശക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാണക്കാരി സ്വദേശി ജോമോന്‍ കുര്യാക്കോസ് ആണ് പിടിയിലായത്. കൊച്ചി കടവന്ത്രയില്‍ തമിഴ്നാട്ടുകാരനായ ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലാണ് നടപടി. കോട്ടയം ഏറ്റുമാനൂരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്ന ജോമോന്‍ കുര്യാക്കോസ് ഇരുപത് ലക്ഷം രൂപയാണ് കടവന്ത്രയില്‍ പൂ കച്ചവടം നടത്തുന്ന നാരായണയ്ക്ക് നല്‍കിയിരുന്നത്. മൂന്നരലക്ഷം രൂപ പലിശയിനത്തില്‍ ആദ്യം തന്നെ കണക്കാക്കി. ബാക്കി പതിനാറര ലക്ഷം […]

മദ്യ ലഹരിയിൽ മരണ പാച്ചിൽ നടത്തിയ ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിയുടെ വാഹനം മുണ്ടക്കയം കരിനിലത്തു അപകടത്തിൽ പെട്ട സംഭവം; ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ കോട്ടയം: മദ്യ ലഹരിയിൽ മരണ പാച്ചിൽ നടത്തിയ ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിയുടെ വാഹനം മുണ്ടക്കയം കരിനിലത്തു അപകടത്തിൽ പെട്ട സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. ജോയിന്റ് ബ്ലോക്ക്ഡെവലപ്മെന്റ് ഓഫീസർ കെ.എ.നാസർ, ഡ്രൈവർ ശ്രീ.എം.വിജയകുമാർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇവർ അമിതമായി മദ്യപിച്ചിരുന്നതായും, അതുമൂലമാണ് അപകടമുണ്ടായതെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയിരുന്നു. മദ്യപിച്ച് അബോധാവസ്‌ഥയിലായ ഇവരെ അപകട സ്ഥലത്ത് നിന്ന് വളരെ പണിപെട്ടാണ് നാട്ടുകാരും പൊലീസും ആശുപത്രിയിൽ എത്തിച്ചത്. ബിഡിഒ മുൻപ് കോരുത്തോട് പഞ്ചായത്തിൽ ഗ്രാമസേവകനായി ജോലി ചെയ്ത കാലത്ത് അഴിമതി നടത്തിയതിൻ്റെ […]

ദേ ഇവിടം ഞങ്ങളിങ്ങെടുത്തു!! കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൻ്റെ മൂലക്കല്ല് വരെ കൈയേറി റവന്യു വകുപ്പ്; കയ്യേറിയത് വനിതാ പൊലീസ് സ്റ്റേഷനും സൈബർ പൊലീസ് സ്റ്റേഷനും നിർമ്മിക്കാനായി നീക്കിയിട്ടിരുന്ന സ്ഥലം; കൈയ്യേറിയ സ്ഥലത്ത് റവന്യു അധികൃതർ ബോർഡ് സ്ഥാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനോട് ചേർന്നുള്ള സ്ഥലം റവന്യു വകുപ്പ് ആരുമറിയാതെ കയ്യേറി. ജില്ലാ പൊലീസിന്റെ സൈബർ പൊലീസ് വിങ്, ടെലി കമ്യൂണിക്കേഷൻ, ഫിംഗർ പ്രിന്റ് ബ്യൂറോ, വനിതാ പൊലീസ് സ്റ്റേഷൻ, വനിതാ സെൽ എന്നിവ നിർമ്മിക്കാനായി പൊലിസ് നീക്കിയിട്ടിരുന്ന സ്ഥലമാണ് റവന്യു വകുപ്പ് കൈയേറിയത്. പൊലീസിൻ്റെ കൈവശമുണ്ടായിരുന്ന രണ്ട് ഏക്കർ നേരത്തെ കോടതി സമുച്ചയം നിർമിക്കാൻ റവന്യൂ വകുപ്പിന് വിട്ട് നൽകിയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മിഷ്യൻ വെയർഹൗസ് നിർമിക്കാനാണ് എന്ന പേരിലാണ് കയ്യേറ്റം. കൈയേറ്റ സ്ഥലത്ത് ബോർഡും സ്ഥാപിച്ചു […]

റോഡിന് കുറുകെ നായ ചാടി; കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി; ആളപായമില്ല

സ്വന്തം ലേഖകൻ കോട്ടയം: റോഡിന് കുറുകെ നായ ചാടി. കോട്ടയം എം.സി റോഡിൽ മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി. കോട്ടയം മണിപ്പുഴയിൽ പാലുമായി പോവുകയായിരുന്ന വാനിന് മുന്നിലേക്ക് നായ അപ്രതീക്ഷിതമായി ചാടി. ഇതേ തുടർന്ന് വാൻ പെട്ടന്ന് ബ്രേക്ക് ചെയ്തതോ‌ടെ പിന്നാലെയെത്തിയ കെഎസ്ആർടിസി ബസ്സും, കാറും വാനിന് പിന്നിലിടിച്ചു. അപകടത്തിൽ കെഎസ്ആർടിസി ബസിൻ്റെ ചില്ല് തകർന്നു. കാറിൻ്റെ മുൻഭാഗത്തിനും കേടുപാടുകളുണ്ടായി. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. തിരുവല്ലയിൽ നിന്നും കോട്ടയത്തേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് എം. സി റോഡിൽ 15 മിനിറ്റോളം ഗതാഗതക്കുരുക്ക് […]

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാൻ കേന്ദ്ര സർക്കാർ പുതിയ കമ്മിറ്റി രൂപീകരിക്കണം; തോമസ്‌ ചാഴികാടൻ എം പി

സ്വന്തം ലേഖകൻ ന്യൂഡൽഹി : ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാൻ കേന്ദ്ര സർക്കാർ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന് തോമസ്‌ ചാഴികാടൻ എംപി പാർലമെന്റിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിൽ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണത്തിന്റെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. എന്നാൽ സിഖ് മതത്തിലേക്കും ബുദ്ധമതത്തിലേക്കും പരിവർത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവർഗക്കാർക്ക് പുതിയ മതത്തിലേക്കുള്ള പരിവർത്തനത്തിനു ശേഷവും സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തുടരുന്നു. ഈ നയം പക്ഷപാത പരമാണ്. കാരണം ഇത് വ്യത്യസ്ത മതങ്ങളിൽ നിന്ന് പരിവർത്തനം ചെയ്യുന്നവരെ വ്യത്യസ്തമായി പരിഗണിക്കുന്നുവെന്നും എംപി പറഞ്ഞു. […]

സംസ്ഥാനത്ത് കോവിഡ് കുറയുന്നു; ഇന്ന് 18,420 രോഗികള്‍; 43,286 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട 972, കണ്ണൂര്‍ 950, പാലക്കാട് 858, വയനാട് 638, കാസര്‍ഗോഡ് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,575 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,753 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]