Spread the love

സ്വന്തം ലേഖകൻ
കോട്ടയം: റോഡിന് കുറുകെ നായ ചാടി. കോട്ടയം എം.സി റോഡിൽ മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി.

video
play-sharp-fill

കോട്ടയം മണിപ്പുഴയിൽ പാലുമായി പോവുകയായിരുന്ന വാനിന് മുന്നിലേക്ക് നായ അപ്രതീക്ഷിതമായി ചാടി. ഇതേ തുടർന്ന് വാൻ പെട്ടന്ന് ബ്രേക്ക് ചെയ്തതോ‌ടെ പിന്നാലെയെത്തിയ കെഎസ്ആർടിസി ബസ്സും, കാറും വാനിന് പിന്നിലിടിച്ചു.

അപകടത്തിൽ കെഎസ്ആർടിസി ബസിൻ്റെ ചില്ല് തകർന്നു. കാറിൻ്റെ മുൻഭാഗത്തിനും കേടുപാടുകളുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാർക്ക് ആർക്കും പരിക്കില്ല. തിരുവല്ലയിൽ നിന്നും കോട്ടയത്തേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് എം. സി റോഡിൽ 15 മിനിറ്റോളം ഗതാഗതക്കുരുക്ക് ഉണ്ടായി.