play-sharp-fill

കാട്ടാനയെ പേടിച്ച്‌ ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച്‌ വീണ് മരിച്ചു

സ്വന്തം ലേഖിക വയനാട്: കാട്ടാനയെ പേടിച്ച്‌ ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച്‌ വീണ് മരിച്ചു. വയനാട് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. 45 വയസായിരുന്നു. കോളനിയിലെ അഞ്ച് പേര്‍ ചേര്‍ന്നാണ് വിറക് ശേഖരിക്കാന്‍ പോയത്. തലയ്ക്ക് പരിക്കേറ്റ ബസവി പുല്‍പ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക് ഓടി രക്ഷപ്പെടുന്നതിനിടെയില്‍ നിസാര പരിക്കേറ്റു. കാട്ടാനയുടെ ആക്രമണമേറ്റ് തന്നെയാണ് ബസവി മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ദേഹത്ത് കാട്ടാനയുടെ ചവിട്ടേറ്റ പാടുകളില്ലെന്നും […]

കഥകൃത്തും സാംസ്ക്കാരിക പ്രവർത്തകനുമായ കണ്ണൻ മന്നക്കുന്നത്തിൻ്റെ അനുസ്മരണം നടത്തി

സ്വന്തം ലേഖിക കോട്ടയം : കഥകൃത്തും സാംസ്ക്കാരിക പ്രവർത്തകനുമായ കണ്ണൻ മന്നക്കുന്നത്തിൻ്റെ അനുസ്മരണ ചടങ്ങ് അയ്യപ്പ സേവാ സംഘം ഹാളിൽ നടത്തി. നഗരസഭാ ഉപാധ്യക്ഷൻ ബി. ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ.ഗോപാലകൃഷ്ണൻ നായർ , പി.എൻ.കെ.പിള്ള, എച്ച്.രാമനാഥൻ , ജയകുമാർ തിരുനക്കര , അഡ്വ.ശശികുമാർ , ഡോ.എം.എൻ.ശശിധരൻ, കെ.ബി.ഹരിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് , കണ്ണൻ മന്നക്കുന്നത്തിൻ്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വെടിമരുന്നിന് തിരികൊളുത്തിയ ശേഷം കിണറ്റിൽ നിന്ന് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിച്ചു; യുവാവിന് ദാരുണാന്ത്യം; ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: പാറത്തോട്ടിൽ പാറ പൊട്ടിക്കാൻ കിണറ്റിലിറങ്ങിയ തമിഴ്നാട് സ്വദേശിയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട് തേനി പെരിയകുളം സ്വദേശി ശിവകുമാർ (22 ) ആണ് മരിച്ചത്. വെടിമരുന്നിന് തിരി കൊളുത്തിയ ശേഷം കിണറ്റിൽ നിന്ന് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം പാറപ്പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

കാട്ടുപന്നി ശല്യം രൂക്ഷമായ എല്ലാ വില്ലേജുകളെയും ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് എം എംഎൽഎമാർ

സ്വന്തം ലേഖിക തിരുവനന്തപുരം: കാട്ടുപന്നി ശല്യം രൂക്ഷമായ എല്ലാ വില്ലേജുകളെയും ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി പിണറായി വിജയനും വനം വകുപ് മന്ത്രി എ കെ ശശീന്ദ്രനും നിവേദനം നൽകി. കാട്ടുപന്നികളുടെ ആക്രമണങ്ങൾ മൂലം കൃഷിയിടങ്ങൾ നശിക്കപ്പെടുകയും കർഷകർ അവരുടെ ഉപജീവനമാർഗമായ കൃഷി അവസാനിപ്പിക്കുകയും ചെയുന്ന സാഹചര്യവും ഉണ്ടായപ്പോൾ കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുവാൻ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ ആവശ്യപ്രകാരം തയാറാക്കിയ ഹോട് സ്പോട്ട് പട്ടികയിൽ നിന്നും കാട്ട് പന്നി ശല്യം കൂടുതലുള്ള പല വില്ലേജുകളും ഉൾപ്പെടാതെ […]

മൊബൈൽ ഫോൺ അസോസിയേഷന്റെ നേതൃത്വത്തിൽ ടി. നസിറുദ്ദീൻ അനുസ്മരണസമ്മേളനം നടത്തി

സ്വന്തം ലേഖിക കോട്ടയം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്‌ഥാന അധ്യക്ഷനും മലബാറിലെ പ്രമുഖ വ്യാപാരിയുമായ ടി നസ്‌റുദ്ദീന് മൊബൈൽ ഫോൺ അസോസിയേഷന്റെ നേതൃത്വത്തിൽ അനുസ്മരണസമ്മേളനം നടത്തി കോട്ടയം ഗാന്ധി സ്‌ക്വയറിൽ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു വിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കേരള വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം കെ തോമസുകുട്ടി ഉത്‌ഘാടനം ചെയ്തു സ്റ്റീഫൻ ജോർജ്, ഫോറെസ്റ്റ് ചെയർപേഴ്സൻ ലതികാ സുഭാഷ്,ജില്ലാ പഞ്ചായത്തു പ്രസിഡന്റ് നിർമ്മലാ ജിമ്മി അഡ്വ വി ബി ബിനു , […]

അടിമാലി പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ വാടകക്കെടുത്ത് അനാശാസ്യമെന്ന്​ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്​; നടപടിയെടുക്കാതെ പൊലീസ്; ഇടപാടുകാരെല്ലാം ഉന്നതർ

സ്വന്തം ലേഖിക അടിമാലി: വീടുകള്‍ വാടകക്കെടുത്ത് അടിമാലിയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയെടുക്കാതെ പൊലീസ്. അടിമാലി പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നാലിടങ്ങളിലായി പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നെന്നാണ് ഇന്‍റലിജന്‍സ് വിഭാഗം ഒരാഴ്ച മുൻപ് പൊലീസ് അധികാരികള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്. ചിന്നക്കനാലില്‍ ജോലിയുള്ള വ്യക്തിയുടെ നേതൃത്വത്തില്‍ അടിമാലി പട്ടണത്തോട് ചേര്‍ന്നുള്ള വാടകക്കെട്ടിടത്തില്‍ അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, പൊലീസ് ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. വിദൂര ജില്ലകളിലെ യുവതികളാണ് ഇവിടെയുള്ളത്. ഉന്നതരാണ് ഇടപാടുകാര്‍. പൊലീസിന്‍റെ അറിവോടെയാണ് പ്രവര്‍ത്തനം. അടിമാലിയിലെ ഒരു […]

കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി ;മാർച്ച് 15 ന് വൈകിട്ട് 7 മണിക്ക് കൊടിയേറ്റും ,22 നു ദേശവിളക്കും , 23 ന് തിരുനക്കര പൂരവും 24 നു ആറാട്ടും നടക്കുമെന്ന് സംഘാടക സമതി അറിയിച്ചു

സ്വന്തം ലേഖിക കോട്ടയം : തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഒരുക്കങ്ങളായി. മാർച്ച് 15 ന് വൈകിട്ട് 7 ന് ശ്രീ താഴ്മൺമഠം കണ്ഠരര് മോഹനര് കൊടിയേറ്റും. എട്ടാം ഉത്സവ മായ 22 ന് വലിയവിളക്ക് ദേശവിളക്കായി ആചരിക്കും. പള്ളിവേട്ട ദിവസ മായ 23 ന് തിരുനക്കര പൂരം നടക്കും. 24 നാണ് ആറാട്ട്. എട്ടുദിവസവും ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്ചശ്രീബലി, വേലകളി, അശ്വത്ത് നാരായണൻ & പാർട്ടിയുടെ ആറാട്ട് കച്ചേരി, ജമനീഷ് ഭാഗവതരുടെ സംഗീത കച്ചേരി, വെട്ടിക്കവല ശശികുമാർ, തുറവൂർ നാരായണപണിക്കർ, […]

കോട്ടയത്ത് നിന്നും കാണാതായ യുവാവിനെ എറണാകുളത്ത് കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി; യുവാവിൻ്റെ മൃതദ്ദേഹം കണ്ടെത്തിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ചന്തക്കവലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ എറണാകുളം മറൈൻഡ്രൈവിന് സമീപത്തെ കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദീൻ (23) ൻ്റെ മൃതദേഹം മറൈൻഡ്രൈവിന് സമീപത്തു നിന്നും കണ്ടെത്തിയത്. കോട്ടയം നഗരമധ്യത്തിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി ലഭിച്ചത്. ഇയാൾക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ജോലിയുടെ ആവശ്യത്തിനായി എറണാകുളത്തേക്ക് പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. കാണാതായ […]

ദീപിക ദിനപത്രം ബിസിനസ് വിഭാഗം മാനേജർ വാഹനാപകടത്തിൽ മരിച്ചു

സ്വന്തം ലേഖിക പൂഞ്ഞാർ: ദീപിക ബിസിനസ് വിഭാഗം മാനേജർ (തൊടുപുഴ ഓഫീസ്) ജിയോ ജോർജ് (58) വാഹനാപകടത്തിൽ മരിച്ചു. ഭരണങ്ങാനത്തിന് സമീപം ഇടപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് പൂഞ്ഞാർ മണിയൻ കുന്ന് വെട്ടിക്കൽ ജിയോ ജോർജ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. പാലായിൽ നിന്നും പൂഞ്ഞാറിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ഭരണ ങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡി ക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ […]

എംജി സർവകലാശാല കൈക്കൂലി കേസിൽ നടപടി

സ്വന്തം ലേഖിക കൈക്കൂലി കേസിലെ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച സിൻഡിക്കേറ്റ്, കൈക്കൂലി വാങ്ങിയ ജീവനക്കാരി സി ജെ എൽസിയെ സസ്പെൻസ് ചെയ്ത നടപടി ശരിവച്ചു. ജാഗ്രത കുറവും, കൃത്യവിലോപവും കാട്ടിയ എംബിഎ വിഭാഗം സെക്ഷൻ ഓഫീസർ ഐ സാജനെ സസ്പെൻഡ് ചെയ്തു. വീഴ്ചകൾ ഗൗരവമായി എടുക്കാതിരുന്ന അസിസ്റ്റന്റ് രജിസ്ട്രാർ ആസിഫ് മുഹമ്മദിനോട്‌ വിശദീകരണം ചോദിച്ചു.