video
play-sharp-fill

കോട്ടയത്ത് നിന്നും കാണാതായ യുവാവിനെ എറണാകുളത്ത് കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി; യുവാവിൻ്റെ മൃതദ്ദേഹം കണ്ടെത്തിയത്  മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

കോട്ടയത്ത് നിന്നും കാണാതായ യുവാവിനെ എറണാകുളത്ത് കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി; യുവാവിൻ്റെ മൃതദ്ദേഹം കണ്ടെത്തിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ചന്തക്കവലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ എറണാകുളം മറൈൻഡ്രൈവിന് സമീപത്തെ കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദീൻ (23) ൻ്റെ മൃതദേഹം മറൈൻഡ്രൈവിന് സമീപത്തു നിന്നും കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരമധ്യത്തിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി ലഭിച്ചത്. ഇയാൾക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ജോലിയുടെ ആവശ്യത്തിനായി എറണാകുളത്തേക്ക് പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

കാണാതായ യുവാവിൻ്റെ മൊബൈൽ ടവർ പിന്തുടർന്ന പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ എറണാകുളം ഭാഗത്തുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ ഫോണിൽ നിന്നും അവസാനം പോയ കോൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

ഇയാളുടെ സുഹൃത്തായ ഒരു പെൺകുട്ടിയാണ് അവസാനം ഫോൺ ചെയ്തതെന്ന് പൊലീസ് സംഘം കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം യുവാവ് അവസാനം ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന മറൈൻ ഡ്രൈവിന് സമീപമുള്ള സ്ഥലത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ ബന്ധുക്കൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.