play-sharp-fill

കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി; അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പാണിത്; മന്ത്രി വീണ ജോർജ്ജ്

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജിലെ ആദ്യത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ലിജയകരമായി പൂർത്തിയായതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍, ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധു തുടങ്ങി എല്ലാ ടീം അംഗങ്ങളേയും നേരിട്ടുകണ്ട് സംസാരിച്ചു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോ​ഗിയെ സന്ദർശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മൂന്നുതവണ മാറ്റി വച്ച ശസ്ത്രക്രീയയാണ് ഇപ്പോൾ നടന്നത്. തൃശൂർ വേലൂർ വട്ടേക്കാട്ട് വീട്ടിൽ സുബീഷ് (40) എന്ന […]

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയിൽ ഫെബ്രുവരി 15 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കോട്ടയം സെൻ്റർ സെക്ഷൻ്റ പരിധിയിൽ വരുന്ന നാഗമ്പടം , അണ്ണാൻകുന്ന് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി തടസ്സപ്പെടും. കോട്ടയം ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ 5 വരെ വെള്ളാറ്റിൽ പടി, തട്ടാപറമ്പ്, എസ്.എച്ച് മൗണ്ട് , എസ്.എച്ച് മൗണ്ട് വാട്ടർ ടാങ്ക് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കട്ടക്കയം റോഡ്, […]

കൈക്കൂലി ആവശ്യപ്പെട്ട് എം ജി യൂണിവേഴ്സിറ്റിയിലെ എൽസി തടഞ്ഞ് വച്ചിരുന്ന എം.ബിഎ വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ കൈമാറി; വിദ്യാർത്ഥിനിയുടെ ബന്ധു വിജിലൻസ് ഓഫീസിലെത്തി സർട്ടിഫിക്കറ്റുകൾ കൈപറ്റി

സ്വന്തം ലേഖകൻ കോട്ടയം: കൈക്കൂലി ആവശ്യപ്പെട്ട് എം ജി യൂണിവേഴ്സിറ്റിയിലെ കൈക്കൂലിക്കാരി എൽസി തടഞ്ഞുവച്ചിരുന്ന എം.ബി.എ സർട്ടിഫിക്കറ്റുകൾ വിജിലൻസ് ഓഫിസിൽ വച്ച് ഉദ്യോ​ഗസ്ഥർ വിദ്യാർത്ഥിനിയു‌ടെ ബന്ധുവിന് കൈമാറി. പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകളാണ് വിജിലൻസ് ഡിവൈ.എസ്.പി ഏ.കെ. വിശ്വനാഥനിൽ നിന്നും വിദ്യാർത്ഥിനിയുടെ ബന്ധു ഏറ്റുവാങ്ങിയത്. പരാതിക്കാരിയ്ക്ക് അടിയന്തരമായി സർട്ടിഫിക്കറ്റ് നൽകണമെന്ന് വിജിലൻസ് സംഘം ആവശ്യപ്പെട്ടതിനെ തുടർന്ന് എം.ജി സർവകലാശാല സർട്ടിഫിക്കറ്റുകൾ കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ സർട്ടിഫിക്കറ്റുകൾ യൂണിവേഴ്‌സിറ്റിയിലെത്തി വിജിലൻസ് സംഘം പരിശോധിച്ചിരുന്നു. കുട്ടി വിജയിച്ചതായി ഉറപ്പാക്കിയ വിജിലൻസ്, സർട്ടിഫിക്കറ്റുകൾ യൂണിവേഴ്‌സിറ്റിയിൽനിന്നും വാങ്ങി നൽകുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ […]

‘നെഞ്ചും മുഖവും ഒരു തെങ്ങില്‍ ചേര്‍ത്ത് അമര്‍ത്തി നിന്നാണ് ബോംബ് വരിഞ്ഞു കെട്ടുന്നത്. കെട്ടുന്നതിനിടെ ബോംബ് പൊട്ടിയാലും കൈകളേ പോവൂ. ജീവന്‍ പണയം വച്ച്‌ ജീവന്‍ എടുക്കാനുള്ള കളി; ചാവുന്നതിനും… കൊല്ലുന്നതിനും …ഒരു കാരണം വേണം; കല്യാണവീട്ടിലെ ബോംബാക്രമണം ചർച്ചയാകുമ്പോൾ കെ വി അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകൻ കണ്ണൂര്‍: ‘നെഞ്ചും മുഖവും ഒരു തെങ്ങില്‍ ചേര്‍ത്ത് അമര്‍ത്തി നിന്നാണ് ബോംബ് വരിഞ്ഞു കെട്ടുന്നത്. കെട്ടുന്നതിനിടെ ബോംബ് പൊട്ടിയാലും കൈകളേ പോവൂ. ജീവന്‍ പണയം വച്ച്‌ ജീവന്‍ എടുക്കാനുള്ള കളി; ചാവുന്നതിനും… കൊല്ലുന്നതിനും …ഒരു കാരണം വേണം; കല്യാണവീട്ടിലെ ബോംബാക്രമണം ചർച്ചയാകുമ്പോൾ എഴുത്തുകാരനും തിരക്കഥാകൃത്തുമായ കെ.വി അനില്‍ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍ മൊകേരിയിലെ ക്ലാസ് റൂമില്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളെ കുറിച്ച്‌ ഒരു പരമ്പര ചെയ്യുന്നതിനായി കണ്ണൂരിലെത്തിയപ്പോഴുണ്ടായ അനുഭവമാണ് അനില്‍ പങ്കുവെച്ചത്. കെ. വി […]

പത്തനംത്തിട്ടയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹന ഷോറൂമിലേക്ക് ഇടിച്ചു കയറി നിരവധി വാഹനങ്ങൾ തകർന്നു; പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം.

സ്വന്തം ലേഖിക പത്തനംതിട്ട :പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹന ഷോറൂമിലേക്ക് ഇടിച്ചു കയറി നിരവധി വാഹനങ്ങൾ തകര്‍ന്നു. പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. അടൂര്‍ ഭാഗത്തുനിന്നും വന്ന കാര്‍ ഐശ്വര്യ ടി.വി.എസ് ഷോറൂമിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കുകളില്ല . ഇരുചക്രവാഹന ഷോറൂമിന്റെ ഗേറ്റും മതിലും തകര്‍ന്നു. പതിനൊന്നോളം വാഹനങ്ങള്‍ തകര്‍ന്നതായി ഷോറൂം ഉടമ സുമേഷ് ഐശ്വര്യ പറഞ്ഞു.

യോഗി ശ്രമിക്കേണ്ടത് യു.പിയെ കേരളമാക്കാൻ; ജോസ് കെ.മാണി

സ്വന്തം ലേഖിക കോട്ടയം: ജീവിതനിലവാരത്തിന്റെ വളര്‍ച്ചകൊണ്ടും മതേതരത്വത്തിലും സാമൂഹ്യ നീതിയിലും അധിഷ്ഠിതമായ ജീവിതവീക്ഷണം കൊണ്ടും സ്വന്തം മാതൃക സൃഷിടിച്ച കേരളത്തിന്റെ വഴി പിന്തുടര്‍ന്ന് സ്വന്തം നാടിനേയും ജനങ്ങളെയും രക്ഷിക്കാനാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കേണ്ടതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വീട്, വെള്ളം, വെളിച്ചം ഇത്തരം അടിസ്ഥാന സൗകര്യങ്ങളൊന്നും ഇപ്പോഴും സ്വപ്നം കാണാന്‍ കഴിയാത്ത യു.പി ജനതയുടെ മുഖ്യമന്ത്രിയായ യോഗിക്ക് സങ്കല്‍പ്പിക്കാന്‍ […]

കറുകച്ചാൽ-മണിമല റോഡിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതിപോസ്റ്റ്‌ ഇടിച്ചുതകർത്തു

സ്വന്തം ലേഖിക കോട്ടയം: കറുകച്ചാൽ – മണിമല റോഡിൽ കരയോഗപ്പടിക്ക് സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതിപോസ്റ്റ്‌ ഇടിച്ചുതകർത്ത്‌ സമീപത്തെ വീടിന്റെ ഗേറ്റിൽ ഇടിച്ച് മറിഞ്ഞു. കാർ യാത്രക്കാരായ കരിമ്പനക്കുളം സ്വദേശി കരിമ്പോലിൽ അനീഷും സഹോദരിയും കുട്ടികളും നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഞായറാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. മണിമല സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ അനീഷ് സഹോദരിയുടെ കങ്ങഴയിലുള്ള വീട്ടിൽ പോയി മടങ്ങിവരവെയാണ് അപകടം. സമീപവാസികൾ യാത്രക്കാരെ മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം മണിപ്പുഴ ഈരയിൽക്കടവ് ബൈപ്പാസിൽ റോഡിരികിൽ നിക്ഷേപിച്ചിരുന്ന മാലിന്യക്കൂമ്പാരത്തിന് സാമൂഹ്യ വിരു​ദ്ധർ തീയിട്ടു; അ​ഗ്നിരക്ഷാ സേനയുടെ സമയോജിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മണിപ്പുഴ ഈരയിൽക്കടവ് ബൈപ്പാസിൽ റോഡിരികിൽ നിക്ഷേപിച്ചിരുന്ന മാലിന്യക്കൂമ്പാരത്തിന് സാമൂഹ്യ വിരു​ദ്ധർ തീയിട്ടു. റോഡരികിലെ തീ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. കോട്ടയം ഫയർഫോഴ്സിലെ ഫയർ ഓഫിസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. വൈകിട്ട് ഏഴരയോടെയാണ് റോഡിനു സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്. തീ പ്രദേശത്തെ മരത്തിലേയ്ക്ക് പടർന്നത് നാട്ടുകാരെ ആശങ്കയിലാക്കി . തുടർന്ന ന​ഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ സംഭവസ്ഥലത്തെത്തുകയും അ​ഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. ഈ പ്രദേശത്ത് മാലിന്യങ്ങൾ […]

വൈളളൂതുരുത്തി പാലം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎയും ഉദ്യോഗസ്ഥരും സന്ദർശിച്ചു

സ്വന്തം ലേഖിക കോട്ടയം: സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിക്കാൻ സാങ്കേതിക അനുമതി ലഭിച്ച വൈളളൂതുരുത്തി പാലം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎയും ഉദ്യോഗസ്ഥരും സന്ദർശിച്ചു. എംഎൽഎയുടെ നേത്യതത്തിൽ സ്ഥ്തി ഗതികൾ വിലയിരുത്തി. എംഎൽഎക്കൊപ്പം പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് റോയി മാത്യൂ, ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, മുൻ മെമ്പർ ജെസി ചാക്കോ, ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിസലി, കിഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മധു സൂദനൻ, അസിസ്റ്റ്റ്റന്റ് എഞ്ചിനീയർ ഫിലിപ്പ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

കോട്ടയത്ത് പുൽവാമ സ്മൃതിദിനം ആചരിച്ചു

സ്വന്തം ലേഖിക കോട്ടയം: 2019 -ൽ രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൻ്റെ ദു:ഖ സൂചകമായി സിആർപിഎഫ് കോട്ടയം കൂട്ടാഴ്മയുടെ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. വീരമൃത്യുവരിച്ച ധീര ജവാൻമാരോടുള്ള ബഹുമാന സൂചകമായി പുഷ്പചക്രവും സമർപ്പിച്ചു. സ്വന്തം ജീവൻപ്പോലും ബലിയർപ്പിച്ചുകൊണ്ട് രാജ്യത്തിൻ്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കുന്നതിൽ ജവാൻമാർ വഹിക്കുന്ന പങ്ക് ജാതിമതരാഷ്ട്രീയത്തിനധീതമായി എല്ലാവരും സ്മരിക്കേണ്ടതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു. കോട്ടയം ഗാന്ധിസ്ക്വയറിൽ പുഷ്പാർച്ചനയ്ക്കുശേഷം നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സിആർപിഎഫ് കോട്ടയം കൂട്ടാഴ്മയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണത്തിന് സിആർപിഎഫ് […]