play-sharp-fill

അടിമാലി പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ വാടകക്കെടുത്ത് അനാശാസ്യമെന്ന്​ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്​; നടപടിയെടുക്കാതെ പൊലീസ്; ഇടപാടുകാരെല്ലാം ഉന്നതർ

സ്വന്തം ലേഖിക അടിമാലി: വീടുകള്‍ വാടകക്കെടുത്ത് അടിമാലിയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയെടുക്കാതെ പൊലീസ്. അടിമാലി പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നാലിടങ്ങളിലായി പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നെന്നാണ് ഇന്‍റലിജന്‍സ് വിഭാഗം ഒരാഴ്ച മുൻപ് പൊലീസ് അധികാരികള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്. ചിന്നക്കനാലില്‍ ജോലിയുള്ള വ്യക്തിയുടെ നേതൃത്വത്തില്‍ അടിമാലി പട്ടണത്തോട് ചേര്‍ന്നുള്ള വാടകക്കെട്ടിടത്തില്‍ അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, പൊലീസ് ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. വിദൂര ജില്ലകളിലെ യുവതികളാണ് ഇവിടെയുള്ളത്. ഉന്നതരാണ് ഇടപാടുകാര്‍. പൊലീസിന്‍റെ അറിവോടെയാണ് പ്രവര്‍ത്തനം. അടിമാലിയിലെ ഒരു […]

കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി ;മാർച്ച് 15 ന് വൈകിട്ട് 7 മണിക്ക് കൊടിയേറ്റും ,22 നു ദേശവിളക്കും , 23 ന് തിരുനക്കര പൂരവും 24 നു ആറാട്ടും നടക്കുമെന്ന് സംഘാടക സമതി അറിയിച്ചു

സ്വന്തം ലേഖിക കോട്ടയം : തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഒരുക്കങ്ങളായി. മാർച്ച് 15 ന് വൈകിട്ട് 7 ന് ശ്രീ താഴ്മൺമഠം കണ്ഠരര് മോഹനര് കൊടിയേറ്റും. എട്ടാം ഉത്സവ മായ 22 ന് വലിയവിളക്ക് ദേശവിളക്കായി ആചരിക്കും. പള്ളിവേട്ട ദിവസ മായ 23 ന് തിരുനക്കര പൂരം നടക്കും. 24 നാണ് ആറാട്ട്. എട്ടുദിവസവും ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്ചശ്രീബലി, വേലകളി, അശ്വത്ത് നാരായണൻ & പാർട്ടിയുടെ ആറാട്ട് കച്ചേരി, ജമനീഷ് ഭാഗവതരുടെ സംഗീത കച്ചേരി, വെട്ടിക്കവല ശശികുമാർ, തുറവൂർ നാരായണപണിക്കർ, […]

കോട്ടയത്ത് നിന്നും കാണാതായ യുവാവിനെ എറണാകുളത്ത് കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി; യുവാവിൻ്റെ മൃതദ്ദേഹം കണ്ടെത്തിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ചന്തക്കവലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ എറണാകുളം മറൈൻഡ്രൈവിന് സമീപത്തെ കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദീൻ (23) ൻ്റെ മൃതദേഹം മറൈൻഡ്രൈവിന് സമീപത്തു നിന്നും കണ്ടെത്തിയത്. കോട്ടയം നഗരമധ്യത്തിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി ലഭിച്ചത്. ഇയാൾക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ജോലിയുടെ ആവശ്യത്തിനായി എറണാകുളത്തേക്ക് പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. കാണാതായ […]

ദീപിക ദിനപത്രം ബിസിനസ് വിഭാഗം മാനേജർ വാഹനാപകടത്തിൽ മരിച്ചു

സ്വന്തം ലേഖിക പൂഞ്ഞാർ: ദീപിക ബിസിനസ് വിഭാഗം മാനേജർ (തൊടുപുഴ ഓഫീസ്) ജിയോ ജോർജ് (58) വാഹനാപകടത്തിൽ മരിച്ചു. ഭരണങ്ങാനത്തിന് സമീപം ഇടപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് പൂഞ്ഞാർ മണിയൻ കുന്ന് വെട്ടിക്കൽ ജിയോ ജോർജ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. പാലായിൽ നിന്നും പൂഞ്ഞാറിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ഭരണ ങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡി ക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ […]

എംജി സർവകലാശാല കൈക്കൂലി കേസിൽ നടപടി

സ്വന്തം ലേഖിക കൈക്കൂലി കേസിലെ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച സിൻഡിക്കേറ്റ്, കൈക്കൂലി വാങ്ങിയ ജീവനക്കാരി സി ജെ എൽസിയെ സസ്പെൻസ് ചെയ്ത നടപടി ശരിവച്ചു. ജാഗ്രത കുറവും, കൃത്യവിലോപവും കാട്ടിയ എംബിഎ വിഭാഗം സെക്ഷൻ ഓഫീസർ ഐ സാജനെ സസ്പെൻഡ് ചെയ്തു. വീഴ്ചകൾ ഗൗരവമായി എടുക്കാതിരുന്ന അസിസ്റ്റന്റ് രജിസ്ട്രാർ ആസിഫ് മുഹമ്മദിനോട്‌ വിശദീകരണം ചോദിച്ചു.

സംസ്ഥാനത്ത് ഇന്ന് 5691 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 10,896

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,851 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,465 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,42,228 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

തുടരാം ജാഗ്രത; കോട്ടയം ജില്ലയിൽ 655 പേർക്ക് കോവിഡ്; 710 പേർക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 655 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 710 പേർ രോഗമുക്തരായി. 5371 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 48 പുരുഷൻമാരും 31 സ്ത്രീകളും 79 കുട്ടികളും ഉൾപ്പെടുന്നു. 146 വയസിനു മുകളിലുള്ള 88 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 441687 പേർ കോവിഡ് ബാധിതരായി. 434159 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 9108 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. […]

കേന്ദ്ര വന്യജീവിസംരക്ഷണ നിയമം പരിഷ്‌ക്കരിക്കണം: സ്റ്റീഫന്‍ ജോര്‍ജ്

സ്വന്തം ലേഖിക കോട്ടയം: 1972 ലെ വന്യജീവിസംരക്ഷണ നിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കുക, രാസവള വില വര്‍ദ്ധന പിന്‍വലിക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാന വില വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നടത്തിയ മാര്‍ച്ചിന്റെയും ധര്‍ണ്ണയുടേയും സംസ്ഥാന തല ഉദ്ഘാടനം കോട്ടയം ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. […]

ഭാര്യയും 18 വയസുള്ള മകളുമുണ്ടെന്ന കാര്യം മറച്ചുവെച്ച്‌ വിവാഹം കഴിച്ച യുവതിയില്‍ നിന്നും തട്ടിയെടുത്തത് 20 ലക്ഷം രൂപ; യുവതിയുടെ പരാതിയില്‍ പിടിയിലായ പാലാ സ്വദേശി രാജേഷ് തട്ടിപ്പുകളുടെ ഉസ്താദ്; വിവിധ ജില്ലകളിലായി നിരവധി കേസുകൾ

സ്വന്തം ലേഖിക പാലാ: വിവാഹ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രാജേഷ് നിരവധി വഞ്ചനാ കേസുകളിലെ പ്രതിയെന്ന് പൊലീസ്. വിവിധ ജില്ലകളിലായി ഇയാള്‍ക്കെതിരെ കേസുണ്ട്. വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടി മുങ്ങുന്നതായിരുന്നു പാലാ പോണാട് കരിങ്ങാട്ട് രാജേഷ് എന്ന 49കാരന്റെ രീതി. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്‌ വീണ്ടും വിവാഹം കഴിച്ച്‌ യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാള്‍ കഴിഞ്ഞ ദിവസം പിടിയിലായത്. 2017 മുതലാണ് രാജേഷിനെതിരെ തട്ടിപ്പു പരാതികള്‍ ഉയര്‍ന്നു തുടങ്ങിയത്. കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ […]

ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം

1st Prize Rs.7,500,000/- (75 Lakhs) SK 958712 Consolation Prize Rs.8,000/ SA 958712 SB 958712 SC 958712 SD 958712 SE 958712 SF 958712 SG 958712 SH 958712 SJ 958712 SL 958712 SM 958712 2nd Prize Rs.1,000,000/- (10 Lakhs) 3rd Prize Rs.5,000/- 0173 1099 1269 1483 1524 1891 1903 2612 2809 3009 5701 6492 7157 7337 8431 8743 9143 9697 4th Prize […]