play-sharp-fill

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി; പലതവണ ലൈംഗികമായി പീഡിപ്പിച്ചു; എരുമേലി സ്റ്റാൻഡിൽ നിന്നും കാണാതായ പെൺകുട്ടിയെ യുവാവിന്റെ കൂട്ടുകാരിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയതോടെ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വലയിലാക്കി പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി കൊക്കയാര്‍ കൂട്ടിക്കല്‍ നാരകംപുഴ കളരിക്കല്‍ വീട്ടില്‍ നിസാം എന്ന് വിളിക്കുന്ന കെ ജെ നിസാമുദ്ദീന്‍ (20) ആണ് അറസ്റ്റിലായത്. ഈ മാസം 15ന് അമ്മക്കും സഹോദരനുമൊപ്പം ബസില്‍ കയറി എരുമേലി സ്റ്റാന്‍ഡിലിറങ്ങിയ പെണ്‍കുട്ടിയെ തുടര്‍ന്ന് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ വെച്ചൂച്ചിറ പോലീസ് യുവാവിന്റെ കൂട്ടുകാരി താമസിക്കുന്ന ഇടുക്കി പെരുവന്താനം കൊടികുത്തി ചെറുപാറയിലെ വീട്ടില്‍ […]

വിവാഹവാർത്തയ്ക്ക് പിന്നാലെ മേയർ ആര്യയ്‌ക്ക് നേരെ സൈബർ ആക്രമണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ അഭിനന്ദനങ്ങളുമായി ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു. പിന്നാലെ പുതിയൊരു വിവാദത്തിനും തുടക്കമായി. സംഘപരിവാർ അനുകൂല പേജുകളിൽ നിന്നടക്കം രൂക്ഷമായ സൈബർ ആക്രമണമാണ് മേയർ ആര്യ നേരിട്ടുകൊണ്ടിരിക്കുന്നത്. കോളേജ് ജീവിതവും സൗഹൃദങ്ങളും ചേർത്ത് വെച്ചാണ് ചിലരുടെ നിരീക്ഷണങ്ങളും ആക്ഷേപ ട്രോളുകളും സ്‌ത്രീകളെ ഉന്നമിട്ടുള്ള ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ ഫേസ്‌ബുക്കിലൂടെ തന്നെ പ്രതിഷേധം […]

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി 18 വെള്ളിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മോസ്‌കോ,അഴകാത്തു പടി എൻ.ഇ.എസ് ബ്ലോക്ക്, വക്കീൽ പടി, കരികണ്ടം, കിങ്‌സ് ബേക്കേഴ്‌സ്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ വെള്ളിയാഴ്ച ഏനാചിറ, ആശാഭവൻ, കുന്നേൽ ചർച്ച് ടവർ, കുതിരപ്പടി, ചാലച്ചിറ, കല്ലുകടവ് നമ്പർ.വൺ, കല്ലുകടവ് നമ്പർ ടു എന്നീ ട്രാൻസ്ഫോർമറിൽ രാവില ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും. […]

‘എല്ലാവരെയും ഒഴിപ്പിക്കുന്നില്ല’; യുക്രെെനിലെ ഒഴിപ്പിക്കലിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം; താമസം അനിവാര്യമല്ലാത്ത എല്ലാവരും മടങ്ങാനാണ് നിർദ്ദേശിച്ചിരിക്കുന്നത്, ഇതിന് ആവശ്യമായ നടപടികളാണ് എംബസി സ്വീകരിക്കുന്നത് , വിദ്യാർത്ഥികളുമായി എംബസി സമ്പർക്കത്തിലാണെന്നും വിദേശകാര്യവക്താവ് അറിയിച്ചു

സ്വന്തം ലേഖിക ദില്ലി: യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. താമസം അനിവാര്യമല്ലാത്ത എല്ലാവരും മടങ്ങാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ നടപടികൾ എംബസി സ്വീകരിക്കുന്നു. വിദ്യാർത്ഥികളുമായി എംബസി സമ്പർക്കത്തിലാണെന്നും വിദേശകാര്യവക്താവ് അറിയിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയാൽ പഠനത്തെ ബാധിക്കും എന്ന ആശങ്ക വിദ്യാർത്ഥികൾക്കുണ്ട്. സാഹചര്യം വിലയിരുത്തി, മടങ്ങുന്ന കാര്യം വിദ്യാർത്ഥികൾക്ക് തീരുമാനിക്കാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനും റഷ്യക്കുമിടയിലെ തർക്കം സമാധാനപരമായി പരിഹരിക്കണം. നയതന്ത്ര വഴി തേടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതിനിടെ, യുക്രൈൻ അതിർത്തിയിൽ നിന്ന് പട്ടാളക്കാരെ പിൻവലിച്ചുവെന്ന റഷ്യയുടെ അവകാശവാദം പച്ചക്കള്ളമെന്ന് […]

‘സ്കൂളുകള്‍ സാധാരണനിലയിലേക്ക്; ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തുന്നതോടെയാണ് ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുന്നത്. ജില്ലാ കളക്ടര്‍മാരുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ യോഗത്തിലാണ് തീരുമാനം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവരും ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ പങ്കെടുത്തിരുന്നു. ആദിവാസി, തീര, മലയോര മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില അധ്യാപകര്‍ ഉറപ്പുവരുത്തണം. ഈ മാസം 18, 19, 20 തീയതികളില്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലാതല ഓണ്‍ലൈന്‍ […]

ആലപ്പുഴയിൽ എട്ടുകിലോ കഞ്ചാവുമായി യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ ;കണിച്ചുകുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ചേർത്തല ഭാഗത്തെ ഇടപാടുകാർക്ക് കൈമാറാൻ കാത്തുനിൽക്കുമ്പോഴാണ് പ്രതികൾ പോലീസ് പിടിയിലായത്

സ്വന്തം ലേഖിക ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവുമായി യുവതി ഉൾപ്പടെ മൂന്ന്പേർ പോലീസ് പിടിയിലായി .ആലപ്പുഴ ഡാൻസാഫ് സ്ക്വാഡും, മാരാരിക്കുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍ നിന്ന് . എട്ട് കിലോ കഞ്ചാവുമായി എറണാകുളം ഞാറയ്ക്കല്‍ കളത്തിവീട്ടില്‍ സുകന്യ (25), മലപ്പുറം മേല്‍മുറി അണ്ടിക്കാട്ടില്‍ ജുനൈദ് (26), മലപ്പുറം കോട്ടൂര്‍വെസ്റ്റ് കൊയ്നിപറമ്പില്‍ റിന്‍ഷാദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മതിലകം ആശുപത്രി ഭാഗത്ത് നിന്നും, കണിച്ചുകുളങ്ങര ക്ഷേത്രപരിസരത്തു നിന്നുമാണ് ഇവര്‍ പിടിയിലാകുന്നത്. കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചേർത്തല ഭാഗത്തെ ഇടപാടുകാർക്ക് കൈമാറാൻ […]

ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നല്‍കേണ്ട; ഭരണഘടനാപരമായ അധികാരത്തില്‍ തുടരാമെന്ന് സംസ്ഥാന സര്‍ക്കാര്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നല്‍കേണ്ടെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ വ്യവസ്ഥകളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്‌ ശുപാര്‍ശ ചെയ്യാന്‍ നിയോഗിച്ച മദന്‍മോഹന്‍ പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 2016ല്‍ കമ്മിഷന്‍ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയാനായി അയച്ചിരുന്നു. ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ അധികാരത്തില്‍ തുടരാമെന്നും എന്നാല്‍ ചാന്‍സലര്‍ പദവി ഭരണഘടനയ്ക്ക് പുറത്തുള്ള അധികാരമാണെന്നുമാണു സര്‍ക്കാര്‍ വ്യക്തമാക്കിയത്. രാജ്യസഭാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര സര്‍ക്കാരാണ് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. കമ്മിഷന്‍ ശുപാര്‍ശകളെക്കുറിച്ചു സംസ്ഥാന […]

കെഎസ്ആര്‍ടിസി പ്രതിസന്ധിയുടെ നിലയില്ലാ കയത്തിലേക്ക്; കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍; ദിവസം 37 ലക്ഷം രൂപയുടെ അധിക ബാദ്ധ്യത

സ്വന്തം ലേഖിക തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്കുള്ള ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ലിറ്ററിന് 6.73 രൂപയുടെ വര്‍ദ്ധനവാണ് ഏര്‍പ്പെടുത്തിയത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് വില കൂട്ടിയത്. പ്രതിസന്ധികളിലൂടെ മാത്രം സഞ്ചരിക്കുന്ന കെ എസ് ആര്‍ ടി സിയെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നടപടി കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിലവര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിവസം 50,000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെ […]

സ്വപ്ന സുരേഷിന് പുതിയ ജോലി; ചുമതല എന്‍ ജി ഒയ്ക്ക് വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട്

സ്വന്തം ലേഖിക കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് പുതിയ ജോലി ലഭിച്ചു. പാലക്കാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എച്ച്‌ ആര്‍ ഡി എസ് എന്ന എന്‍ ജി ഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി മാനേജര്‍ എന്ന പദവിയിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. ആദിവാസി മേഖലയില്‍ വിടുകള്‍ വച്ചു നല്‍കി അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച്‌ ആര്‍ ഡി എസ്. ഇതിന് വേണ്ടി പുറം രാജ്യങ്ങളില്‍ നിന്ന് പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമാണ് സ്വപ്നയ്ക്കുള്ളത്. പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് […]

കോട്ടയം പ്രദീപിന്റെ നിര്യാണം സിനിമാ സീരിയൽ രം​ഗത്തിന് തീരാ നഷ്ടമെന്ന് ഏ.കെ. ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം: സിനിമാ സീരിയൽ നടൻ കോട്ടയം പ്രദീപിന്റെ മരണം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. സ്വതസിദ്ധമായ ഹാസ്യം കൈമുതലാക്കി വളരെ പെട്ടെന്നാണ് പ്രദീപ് പ്രേക്ഷകരുടെ ഇഷ്‌ടനടനായി മാറിയത്. ജീവിതത്തിലും ഏറെ എളിമ പുലർത്തിയിരുന്നയാൾ കൂടിയായിരുന്നു പ്രദീപ്. അദ്ദേഹത്തിന്റെ നിര്യാണം സിനിമാ സീരിയൽ രംഗത്തിനും, കോട്ടയത്തിനും തീരാ നഷ്ടമാണെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഏ കെ ശ്രീകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാം​ഗങ്ങളുടെ വേദനയിൽ പങ്കുകൊള്ളുന്നതായും അദ്ദേ​ഹം കൂട്ടിച്ചർത്തു. കോട്ടയം കുമാരനല്ലൂർ സ്വദേശിയായ പ്രദീപ് ഇന്ന് പുലർച്ചെയാണ് ഹൃദയാ​ഘാതത്തെത്തുടർന്ന് മരിച്ചത്. […]