സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മൊഴിയെടുത്ത് എൻഐഎ; എം ശിവശങ്കറിന് എല്ലാം അറിയാമായിരുന്നെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിലെ വാസ്തവം പരിശോധിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ ലക്ഷ്യം
സ്വന്തം ലേഖിക കൊച്ചി:സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മൊഴി എടുത്തു. എൻ ഐ എ ആണ് കൊച്ചിയിൽ ഇരുവരുടേയും മൊഴി എടുത്തത്. ജയിൽ മോചിതയായ ശേഷം സ്വപ്ന സുരേഷ് . സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ ഐ എ കേസിൽ ശിവശങ്കറിനെ നേരത്തെ പ്രതിചേർത്തിരുന്നില്ല . ഈ സാഹചര്യത്തിൽ എം ശിവശങ്കറിന് എല്ലാം അറിയാമായിരുന്നെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് പരിശോധിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ ലക്ഷ്യം.സ്വര്‍ണം […]