play-sharp-fill
ഇടുക്കിയില്‍ മധ്യവയസ്‌കനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കൈയും  കാലും അടിച്ചൊടിച്ച കേസിൽ  രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇടുക്കിയില്‍ മധ്യവയസ്‌കനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കൈയും കാലും അടിച്ചൊടിച്ച കേസിൽ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

ഇടുക്കി :കരിമണ്ണൂരില്‍ മധ്യവയസ്‌കനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് പിടിയിലായി .സിപിഐഎം പ്രവര്‍ത്തകരായ സോണി, അനന്തു എന്നിവരാണ് അറസ്റ്റിലായത്.കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനാണ് സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്.

ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ജോസഫിന്റെ കൈയും കാലും അടിച്ചൊടിക്കുകയായിരുന്നു .ഗുരുതരമായി പരുക്കേറ്റ ജോസഫിനെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐഐഎം കരിമണ്ണൂര്‍ ഏരിയാ സെക്രട്ടറി പി.പി സുമേഷ് ഉള്‍പ്പെടെയുള്ള സംഘമാണ് മര്‍ദിച്ചതെന്നാണ് പരാതി. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടതില്‍ പ്രകോപിതനായാണ് മര്‍ദ്ദിച്ചത്.