അനുപമയുടെ പരാതി; കുഞ്ഞിന്റെ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും; പി എസ് ജയചന്ദ്രന് ഉള്‍പ്പെട്ട സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗം ചേരും
സ്വന്തം ലേഖിക തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. അനുപമയുടെ പിതാവ് പി എസ് ജയചന്ദ്രന് ഉള്‍പ്പെട്ട സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി ഇന്ന് യോഗം ചേരും.സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ അനുപമക്ക് പിന്തുണ നല്കിയ സാഹചര്യത്തില്‍ വിവാദം യോഗത്തില്‍ ചര്‍ച്ചയാകും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് നടപടിയില്‍ തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടി ദേശീയ തലത്തില്‍ പ്രതിരോധത്തിലായ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന അഭിപ്രായവും ശക്തമാണ്. അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി […]